മെഹ്‌ഫിൽ മേരെ സനം ഡിസംബർ 17 ഞായറാഴ്ച ഷാര്‍ജയില്‍

November 14th, 2023

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ മെഹ്ഫിൽ ഇന്‍റർ നാഷണൽ ഒരുക്കുന്ന രണ്ടാമത് ‘മെഹ്‌ഫിൽ മേരെ സനം’ എന്ന കലാ വിരുന്ന് 2023 ഡിസംബർ 17 ഞായറാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. പ്രശസ്ത നടന്‍ ശിവജി ഗുരുവായൂർ മുഖ്യ അതിഥി ആയിരിക്കും.

മെഹ്‌ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റിവൽ മത്സര ഫല പ്രഖ്യാപനവും പുരസ്കാര വിതരണവും നടക്കും. കൂടാതെ ഗാനമേള, മിമിക്രി, വിവിധ നൃത്ത നൃത്യങ്ങള്‍ അടക്കം വിവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

Comments Off on മെഹ്‌ഫിൽ മേരെ സനം ഡിസംബർ 17 ഞായറാഴ്ച ഷാര്‍ജയില്‍

മെഹറിന്‍റെ ‘മഞ്ഞു പോലെ’ പ്രകാശനം ചെയ്തു

November 13th, 2023

manjupole-by-mehar-released-in-sharja-book-fair-2023-kmcc-stall-ePathram
ഷാർജ : മെഹറുന്നിസ ബഷീർ (മെഹർ) എഴുതിയ ‘മഞ്ഞുപോലെ’ എന്ന കവിതാ സമാഹാരത്തിന്‍റെ പ്രകാശനം ഷാർജ ബുക്ക് ഫെയറിലെ കെ. എം. സി. സി. സ്റ്റാളിൽ നടന്നു. കാസർകോട് നിസ്വ കോളേജ് പ്രിൻസിപ്പലും വാഗ്മിയും എഴുത്തുകാരിയുമായ ആയിഷ ഫർസാന, എഴുത്തുകാരി സനിത പാറാട്ട് എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

ദുബായ് കെ. എം. സി. സി. സർഗ്ഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു.

ഷാർജ കെ. എം. സി. സി. വൈസ് പ്രസിഡണ്ട് കബീർ ചാന്നാങ്കര, ട്രഷർ അബ്ദുൽ റഹ്മാൻ മാസ്റ്റർ, സെക്രട്ടറി കെ. എസ്. ഷാനവാസ്, കെ. എം. സി. സി. നേതാക്കളായ മുസ്തഫ മുട്ടുങ്ങൽ, സി. കെ. കുഞ്ഞബ്ദുള്ള, നുഫൈൽ പുത്തൻ ചിറ, ഗഫൂർ ബേക്കൽ, റിയാസ് ബാലുശ്ശേരി, റിട്ട. പോലീസ് ഓഫീസർ റസാഖ് പാറാട്ട് എന്നിവര്‍ സംബന്ധിച്ചു. FB PAGE

- pma

വായിക്കുക: , , , , , , ,

Comments Off on മെഹറിന്‍റെ ‘മഞ്ഞു പോലെ’ പ്രകാശനം ചെയ്തു

ഇ. എൻ. ഷീജ യുടെ ‘അമ്മ മണമുള്ള കനിവുകൾ’ പ്രകാശനം ചെയ്തു

November 13th, 2023

amma-manamulla-kanivukal-kssp-book-ePathram
ഷാര്‍ജ : മികച്ച ബാലസാഹിത്യ കൃതിക്കുള്ള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അവാർഡ് നേടിയ ‘അമ്മ മണമുള്ള കനിവുകൾ’ എന്ന പുസ്തകത്തിൻ്റെ അന്താരാഷ്ട്ര പ്രകാശനം ഷാർജ പുസ്തകോൽസവ വേദിയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‍റെ രചയിതാവ് ഇ. എൻ. ഷീജ. പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അഡ്വ. ബിനി സരോജ് സംസാരിച്ചു. പത്മ ഹരിദാസ് പുസ്തകം ഏറ്റു വാങ്ങി.

kssp-book-release-at-sharjah-book-fair-2023-ePathram

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മറ്റ് മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

ഡോ. പ്രസാദ് അലക്സ് രചിച്ച ‘പയർ വള്ളികളെ സ്നേഹിച്ച പാതിരി’ എന്ന പുസ്തകം ഡോ. സിനി അച്യുതനും പ്രൊഫ. കെ പാപ്പൂട്ടി രചിച്ച ശാസ്ത്ര കല്പിത നോവൽ ‘തക്കുടു – വിദൂര ഗ്രഹത്തിൽ നിന്നൊരു സഞ്ചാരി’ എന്ന പുസ്തകം പ്രീത നാരായണനും ഡോ. വൈശാഖൻ തമ്പി രചിച്ച ‘കാലാവസ്ഥ ഭൗതികവും ഭൗമികവും’ എന്ന പുസ്തകം റൂഷ് മെഹറും പ്രകാശനം ചെയ്തു.

അഡ്വ. ശ്രീകുമാരി ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. ഇ. എൻ. ഷീജ നന്ദി പ്രകാശിപ്പിച്ചു.

ഷാർജ പുസ്തകോൽസവം റൈറ്റേഴ്സ് ഫോറത്തിൽ ഇതുവരെ നടന്ന പുസ്തക പ്രകാശനങ്ങൾക്കിടയിൽ വനിതകൾ മാത്രം വേദി പങ്കിട്ടു കൊണ്ട് നടന്ന ഈ പരിപാടി വേറിട്ടതായി.

- pma

വായിക്കുക: , , , , ,

Comments Off on ഇ. എൻ. ഷീജ യുടെ ‘അമ്മ മണമുള്ള കനിവുകൾ’ പ്രകാശനം ചെയ്തു

സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ ചര്‍ച്ചില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ നവംബർ 12 ന്

November 10th, 2023

st-george-orthodox-cathedral-harvest-fest-2023-ePathram

അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രലിലെ ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റി വല്‍ 2023 നവംബർ 12 ഞായറാഴ്ച ദേവാലയാങ്കണത്തില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആദ്യ വിളവെടുപ്പ് ദേവാലയത്തിനു സമർപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ, ജാതി മത ഭേദമന്യേ പ്രവാസി സമൂഹ ത്തിന്‍റെ സംഗമ ഭൂമികയാണ്.

press-meet-abudhabi-st-george-orthodox-cchurch-harvest-fest-2023-ePathram

നവംബർ 12 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് തുടക്കമാവുന്നു പൊതു പരിപാടി യിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ. എം എ. യൂസഫലി മുഖ്യാതിഥിയായി സംബന്ധിക്കും.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മേധാവി അദീബ് അഹ്മദ്, മറ്റു പൗര പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.

കൊയ്ത്തുത്സവം വേദിയിൽ ഒരുക്കുന്ന അമ്പതോളം സ്റ്റാളുകളിൽ ഇടവകാംഗങ്ങൾ തയ്യാറാക്കുന്ന കപ്പയും മൽസ്യക്കറിയും പുഴുക്ക്, കുമ്പിളപ്പം മുതലായ തനി നാടൻ വിഭവങ്ങള്‍, തനതു നസ്രാണി പലഹാരങ്ങൾ, ഇന്ത്യൻ,അറബിക്, ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങള്‍, രുചികരമായ നാടൻ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, വിവിധ തരം അച്ചാറുകൾ, വീട്ടുപകരണങ്ങള്‍ എന്നിവ ലഭ്യമാകും.

കുട്ടികൾ ഉൾപ്പെടെയുള്ള കത്തീഡ്രൽ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ നൃത്ത രൂപങ്ങൾ ഉൾപ്പെടെയുള്ള കലാ സാംസ്കാരിക പരിപാടികളും ശിങ്കാരി മേളം, അസുര ബാൻഡ്, 7 ടോൺസ് ബാൻഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത മേള എന്നിവ കൊയ്ത്തുത്സവത്തിനു മാറ്റു കൂട്ടും.

ഇടവക വികാരി റവ. ഫാ. എൽദോ എം. പോൾ, സഹ വികാരി റവ. ഫാ. മാത്യു ജോൺ, കത്തീഡ്രൽ ട്രസ്റ്റി റോയ്‌ മോൻ ജോയ്, സെക്രട്ടറി ജോർജ് വർഗ്ഗീസ്, ജോയിന്‍റ് കണ്‍വീനർ ഐ തോമസ്, ഫൈനാൻസ് കണ്‍വീനർ രാഹുൽ ജോർജ് നൈനാൻ, മീഡിയാ കൺവീനർ ജേക്കബ് പുരക്കൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. FB PAGE

- pma

വായിക്കുക: , , , , , , ,

Comments Off on സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ ചര്‍ച്ചില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ നവംബർ 12 ന്

ഒ. എൻ. വി. യുടെ 40 കവിതകൾ അറബിയില്‍ പ്രസിദ്ധീകരിച്ചു

November 10th, 2023

dr-shihab-ghanem-epathram

ഷാർജ : പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഗാനെ മിന്‍റെ നേതൃത്വത്തില്‍ ഒ. എൻ. വി. കുറുപ്പിന്‍റെ 40 കവിതകൾ അറബിയിലേക്ക് തര്‍ജ്ജമ ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ഒ. എൻ. വി. കവിത കളുടെ അറബ് വിവർത്തനം പ്രകാശനം ചെയ്തു.
ഉപ്പ്, സൂര്യഗീതം, ഭൂമിക്കൊരു ചരമ ഗീതം, ശാർങ്ഗക പക്ഷികൾ, ഉജ്ജയിനി എന്നിവ ഈ വിവര്‍ത്തനങ്ങളില്‍ പെടുന്നു.

ഒ. എൻ.വി. കുറുപ്പ് : സെലക്ടഡ് പോയംസ് (O. N. V. Kurup : Selected Poems) എന്ന പേരിൽ, കവിയും ഗാന രചയിതാവു മായ കെ. ജയകുമാർ തെരഞ്ഞെടുത്ത ഒ. എൻ. വി. യുടെ 67 കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. അതില്‍ നിന്നുമാണ് ഡോ. ശിഹാബ് ഗാനെം, ഡോ. അബ്ദുൽ ഹഖീം അൽ സുവൈദി, ഖവാൻ ദാന, ഡോ. അമൽ അൽ അഹമദി എന്നിവർ അറബ് ഭാഷയിലേക്കു വിവർത്തനം ചെയ്തത്.

- pma

വായിക്കുക: , , , ,

Comments Off on ഒ. എൻ. വി. യുടെ 40 കവിതകൾ അറബിയില്‍ പ്രസിദ്ധീകരിച്ചു

Page 37 of 320« First...102030...3536373839...506070...Last »

« Previous Page« Previous « കലാഭവന്‍ ഹനീഫ് അന്തരിച്ചു
Next »Next Page » സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ ചര്‍ച്ചില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ നവംബർ 12 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha