കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി

April 14th, 2024

ksc-eid-vishu-easter-celebrations-2024-ePathram
അബുദാബി : വൈവിധ്യമാർന്ന പരിപാടികളോടെ അബുദാബി കേരള സോഷ്യൽ സെന്‍റ ഈദ് – വിഷു – ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. രണ്ടാം ഈദ് ദിനത്തിൽ സെന്‍റർ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ആഘോഷത്തിൽ കെ. എസ്. സി. ബാലവേദി, വനിതാ വിഭാഗം, കലാ വിഭാഗം എന്നിവർ അവതരിപ്പിച്ച വേറിട്ട വിവിധ കലാ പരിപാടികൾ പ്രേക്ഷക ശ്രദ്ധ നേടി.

കെ. എസ്. സി. ജനറൽ സെക്രട്ടറി കെ. സത്യൻ, മുൻ പ്രസിഡണ്ട് കെ. ബി. മുരളി എന്നിവർ സംസാരിച്ചു. ട്രഷറർ ഷബിൻ പ്രേമരാജൻ, വനിതാ വിഭാഗം ആക്ടിംഗ് കൺവീനർ ചിത്ര ശ്രീവത്സൻ, ബാലവേദി പ്രസിഡണ്ട് അഥീന ഫാത്തിമ, വളണ്ടിയർ ക്യാപ്റ്റൻ അരുൺ കൃഷ്ണൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അനു ജോൺ പരിപാടിയുടെ അവതാരകയായി.

കേരള സോഷ്യൽ സെന്‍റർ നടത്തിയ യു. എ. ഇ. തല യുവ ജനോത്സവത്തിൽ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടിയവർക്ക് ട്രോഫികൾ സമ്മാനിച്ചു. കലാ വിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ സ്വാഗതവും അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി ബാദുഷ നന്ദിയും പറഞ്ഞു. F B PAGE

- pma

വായിക്കുക: , , , , , , , ,

Comments Off on കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി

ഈദുൽ ഫിത്വർ അവധി ദിനങ്ങൾ

April 3rd, 2024

crescent-moon-ePathram
അബുദാബി : യു. എ. ഇ. യിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെൻ്റ് സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ച നീണ്ടു നിൽക്കുന്ന അവധി ലഭിക്കും. 2024 ഏപ്രിൽ 8 തിങ്കളാഴ്ച (റമദാൻ 29) മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ശനിയും ഞായറും യു. എ. ഇ. യിൽ ഔദ്യോഗിക വാരാന്ത്യ അവധി ആയതിനാൽ സർക്കാർ സ്ഥാപനങ്ങൾ ഒൻപതു ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 15 മുതൽ പ്രവൃത്തി പുനരാരംഭിക്കുകയുള്ളൂ.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഏപ്രിൽ 8 മുതൽ 12 വെള്ളിയാഴ്ച വരെയാണ് അവധി. ശനിയും ഞായറും അവധി നൽകി വരുന്ന സ്വകാര്യ മേഖലയിലുള്ളവർക്ക് ഫെഡറല്‍ ഗവണ്‍മെൻ്റ് അവധി പോലെ ദീർഘ ദിനങ്ങൾ പെരുന്നാൾ അവധി ലഭിക്കും.

റമദാൻ 29 (ഏപ്രിൽ 8 തിങ്കളാഴ്ച) ചന്ദ്രപ്പിറവി ദൃശ്യമായാൽ ഏപ്രിൽ 9 ചൊവ്വാഴ്ച (ശവ്വാൽ ഒന്ന്) ഈദുൽ ഫിത്വർ ആഘോഷിക്കും. അല്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി ഏപ്രിൽ 10 ബുധനാഴ്ച പെരുന്നാൾ ആയിരിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഈദുൽ ഫിത്വർ അവധി ദിനങ്ങൾ

അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും

March 3rd, 2024

al-ain-st-dionysius-orthodox-church-emarald-jubilee-celebrations-ePathram

അബുദാബി : അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ദേവാല യത്തില്‍ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മ്മ പ്പെരുന്നാളിൻ്റെ ഭാഗമായ പൊതു സമ്മേളനം മാർച്ച് 3 ഞായറാഴ്ച നടക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

moran-mar-baselios-marthoma-mathews-3-rd-of-malankara-metropolitan-ePathram

രാവിലെ 8 മണിക്ക് പ്രഭാത നമസ്‌കാരം, കുര്‍ബാന, പ്രദക്ഷിണം, പെരുന്നള്‍ വാഴ്വ്, നേര്‍ച്ച എന്നിവ നടക്കും. മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ്‌ തൃതിയൻ കാതോലിക്ക ബാവ മുഖ്യ കാർമ്മികത്വം വഹിക്കും.

ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദെമിത്രിയോസ്‌ സഹ കാർമ്മികൻ ആയിരിക്കും. അഡ്വ. തോമസ്‌ പോൾ റമ്പാൻ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. എമറാള്‍ഡ് ജൂബിലി പൊതു സമ്മേളനത്തില്‍ യു. എ. ഇ. ലെ എല്ലാ എമിറേറ്റുകളിലെയും ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾ പങ്കെടുക്കും.

മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ,റവ. അഡ്വ. തോമസ് പോൾ റമ്പാൻ, അൽ ഐൻ ഇടവക വികാരി റവ. ഫാ. ജോൺസൺ ഐപ്പ്, അബുദാബി വികാരി റവ. ഫാ. എൽദോ എം. പോൾ, റവ. ഫാ. മാത്യൂ ജോൺ. അൽ ഐൻ ട്രസ്റ്റി ജേക്കബ്ബ് ഏബ്രഹാം, അൽ ഐൻ സെക്രട്ടറി വർഗ്ഗീസ് കെ. ചെറിയാൻ, ജനറൽ കൺവീനർ ബെൻസൻ ബേബി, മീഡിയ കൺവീനർ ബെൻസി തരകൻ, പ്രോഗ്രാം കൺവീനർ സിബി ജേക്കബ്, അബുദാബി ട്രസ്റ്റി ഗീവർഗ്ഗീസ് ഫിലിപ്പ് അബുദാബി സെക്രട്ടറി ഐ. തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും

പെരുന്നാളിന്‌ കൊടിയേറി

February 27th, 2024

al-ain-st-dionysius-orthodox-church-emarald-jubilee-celebrations-ePathram
അൽഐൻ : സെൻറ് ഡയനീഷ്യസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിലെ പെരുന്നാളിന്‌ കൊടിയേറി. ഫെബ്രുവരി 25 ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം ഇടവക വികാരി റവ. ഫാദർ. ജോൺസൺ ഐപ്പ്‌ കൊടിയേറ്റ്‌ കർമ്മം നിർവ്വഹിച്ചു. ഇടവക ട്രസ്റ്റി ജേക്കബ്ബ് ഏബ്രഹാം, സെക്രട്ടറി വർഗ്ഗീസ്‌ കെ. ചെറിയാൻ, ജൂബിലി ജനറൽ കൺവീനർ ബെൻസൻ ബേബി, പ്രോഗ്രാം കൺവീനർ സിബി ജേക്കബ്ബ്, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങൾ, പെരുന്നാൾ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും ഇടവകാംഗങ്ങളും സംബന്ധിച്ചു.

flag-hosting-al-ain-st-dionysius-orthodox-church-ePathram

വട്ടശ്ശേരിൽ തിരുമേനിയുടെ 90-‍ാമത്‌ ഓർമ്മ പ്പെരുന്നാളും ദേവാലയ കൂദാശയുടെ 10-‍ആം വാർഷികവും അൽഐനിലെ ഓർത്തഡോക്സ്‌ വിശ്വാസികൾക്കായി ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിച്ചതിൻ്റെ 55-‍ആം വാർഷികവും 2024 മാർച്ച്‌ 2, 3 തീയ്യതികളിൽ ആചരിക്കും എന്ന് മാനേജിംഗ് കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ്‌ തൃതിയൻ കാതോലിക്ക ബാവ പെരുന്നാളിന്‌ മുഖ്യ കാർമ്മികത്വം വഹിക്കും. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദെമിത്രിയോസ്‌ സഹ കാർമ്മികൻ ആയിരിക്കും. അഡ്വ. തോമസ്‌ പോൾ റമ്പാൻ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.

യു. എ. ഇ. ലെ എല്ലാ എമിറേറ്റുകളിലെയും ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾ പെരുന്നാളിൽ പങ്കെടുക്കും എന്ന്‌ മീഡിയ കൺവീനർ ബെൻസി തരകൻ അറിയിച്ചു.  FB Page 

- pma

വായിക്കുക: , , , , , ,

Comments Off on പെരുന്നാളിന്‌ കൊടിയേറി

ഇസ്‌ലാമിക് സെൻററിൽ ‘ദി കേരള ഫെസ്റ്റ്’ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

February 6th, 2024

abudhabi-kmcc-the-kerala-fest-2024-ePathram

അബുദാബി : കെ. എം. സി. സി. അബുദാബി കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ദി കേരള ഫെസ്റ്റ്’ 2024 ഫെബ്രുവരി 9, 10, 11, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് നടക്കും.

നാടൻ രുചിക്കൂട്ടുകൾ ലഭ്യമാവുന്ന സ്റ്റാളുകൾ ഉൾപ്പെടുന്ന ഫുഡ് സ്ട്രീറ്റ്, പ്രോപ്പർട്ടി, ടൂറിസം, വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി 25 ഓളം സ്റ്റാളുകൾ, സംഗീത നിശ, ഹാസ്യ വിരുന്ന് അടക്കമുള്ള വിവിധ നൃത്ത സംഗീത കലാ പരിപാടികൾ എന്നിവ മൂന്നു ദിവസങ്ങളിലായി ദി കേരള ഫെസ്റ്റിനു മാറ്റു കൂട്ടും.

ഫെബ്രുവരി 9, വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ തുടക്കമാവുന്ന ‘ദി കേരള ഫെസ്റ്റ്’ കേരളത്തിലെ പതിനാല് ജില്ലകളുടെ കലയും സംസ്കാരവും കോർത്തിണക്കിയുള്ള ഘോഷ യാത്രയോടെയാണ് ആരംഭിക്കുക.

രാത്രി എട്ടു മണിക്ക് ബിൻസിയും മജ്‌ബൂറും ചേർന്ന് അവതരിപ്പിക്കുന്ന സൂഫി സംഗീത നിശയും വിവിധ കലാപരിപാടികളും അരങ്ങേറും.

ഫെബ്രുവരി 10 ശനി വൈകുന്നേരം 4 മണി മുതൽ 6 വരെ പ്രശസ്ത മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, ഷാനി പ്രഭാകർ, പി. ജി. സുരേഷ്‌ കുമാർ, ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി തുടങ്ങിയവർ പങ്കെടുക്കുന്ന Media Dialogue  ടോക്ക് ഷോ അരങ്ങേറും.

രാത്രിയിൽ ജനപ്രിയ കോമഡി ഷോ മറിമായം, മറ്റു വിവിധ കലാ പരിപാടികളും അരങ്ങേറും.

ഫെബ്രുവരി 11 ഞായർ ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെ ‘Diaspora Summit’ എന്ന തലക്കെട്ടിൽ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ച് ചർച്ച സംഘടിപ്പിക്കും.

ദി കേരള ഫെസ്റ്റ് വേദിയിലേക്കുള്ള പ്രവേശന കൂപ്പൺ നറുക്കിട്ട് എടുത്ത് ഒന്നാം സമ്മാനം കാർ, കൂടാതെ നൂറോളം ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇസ്‌ലാമിക് സെൻററിൽ ‘ദി കേരള ഫെസ്റ്റ്’ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

Page 12 of 112« First...1011121314...203040...Last »

« Previous Page« Previous « പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
Next »Next Page » ഗോൾഡൻ ഹാർട്ട് ഉദ്യമത്തിലൂടെ പത്ത് ഹൃദയ ശസ്ത്ര ക്രിയകൾ പൂർത്തിയായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha