മാൾ മില്യണയർ നറുക്കെടുപ്പിൽ തമിഴ്നാട് സ്വദേശിക്ക് ഒരു മില്ല്യണ്‍ ദിർഹം സമ്മാനം

August 16th, 2022

lulu-mall-millionaire-2022-ePathram
അബുദാബി : ലുലു ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മാൾ മില്യണയർ നറുക്കെടുപ്പിൽ സെൽവ റാണി ഡാനിയൽ ജോസഫ് എന്ന തമിഴ്നാട് സ്വദേശിക്ക് ഒരു മില്ല്യണ്‍ ദിർഹം സമ്മാനം ലഭിച്ചു. അവധിക്കു നാട്ടിൽ പോയ സെൽവ റാണിയെ സമ്മാന വിവരം അറിയിക്കാൻ അധികൃതർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല.

managers-with-lulu-mall-millionaire-2022-ePathram

ഒരു മില്ല്യണ്‍ സമ്മാനം സ്വീകരിച്ച അരുൾ ശേഖർ ആന്‍റണി സാമിയോടൊപ്പം ലുലു മാള്‍ മാനേജര്‍മാര്‍

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും മാളിലെ മറ്റു സ്റ്റോറു കളില്‍ നിന്നും കഴിഞ്ഞയാഴ്ച സെൽവ റാണി സാധനങ്ങള്‍ വാങ്ങിച്ചപ്പോള്‍ കിട്ടിയ 80 കൂപ്പണുകള്‍ നറുക്കെടുപ്പില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ഒന്നിനാണ് പത്തു ലക്ഷം ദിർഹം സമ്മാനം കരസ്ഥമാക്കിയാത്.

കൂപ്പണുകളില്‍ ഭാര്യയുടെ ഫോണ്‍ നമ്പര്‍ ആയിരുന്നു നൽകിയിരുന്നത് എന്നും അവർ നാട്ടിൽ പോയപ്പോൾ യു. എ. ഇ.യിലെ സിം കാര്‍ഡ് മാറ്റി. അതിനാലാണ് ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നത് എന്നും സമ്മാനം സ്വീകരിച്ചു കൊണ്ട് ഭർത്താവ് അരുൾ ശേഖർ ആന്‍റണി സാമി പറഞ്ഞു.

രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് മാൾ മില്യണയർ ലുലു വീണ്ടും തുടങ്ങിയത്. മെഗാ പ്രൈസ് കൂടാതെ ആഴ്ച തോറും നടത്തുന്ന നറുക്കെടു പ്പിലൂടെ 25,000 ദിർഹവും സമ്മാനമായി നൽകുന്നുണ്ട്.

അബുദാബി സാംസ്കാരിക – ടൂറിസം വകുപ്പിന്‍റെ റീട്ടെയിൽ പ്ലാറ്റ്ഫോം ആയ റീട്ടെയിൽ അബുദാബി യുടെ സഹകരണത്തോടെയാണ് ലുലു മാൾ മില്യണയർ സമ്മാന പദ്ധതി നടപ്പാക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on മാൾ മില്യണയർ നറുക്കെടുപ്പിൽ തമിഴ്നാട് സ്വദേശിക്ക് ഒരു മില്ല്യണ്‍ ദിർഹം സമ്മാനം

ഇന്‍സൈറ്റ് 2022 : സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കം

August 16th, 2022

insight-2022-islamic-center-summer-camp-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന ദശ ദിന സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കം. ഇന്‍സൈറ്റ് 2022 എന്ന പേരില്‍ കെ. ജി. തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള കുട്ടികള്‍ക്കായി വിവിധ സെക്ഷനു കളിലായി നടക്കുന്ന ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്.

ലീഡര്‍ഷിപ്പ് ആന്‍ഡ് സോഫ്ട് സ്കില്‍ ഡെവലപ്പ്മെന്‍റ്, ബിഹേവിയറല്‍ എന്‍റിച്ച്മെന്‍റ്, ഇന്‍റര്‍ പേഴ്സണല്‍ സ്കില്‍, പബ്ലിക് സ്പീക്കിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സോഷ്യല്‍ മീഡിയ എത്തിക്സ്, മോറല്‍ സ്കൂളിംഗ് തുടങ്ങി ഒട്ടേറെ വൈവിധ്യ വിഷയങ്ങളാണ് ‘ഇന്‍സൈറ്റ് 2022’ ക്യാമ്പ് കൈകാര്യം ചെയ്യുന്നത്.

വിദ്യാഭ്യാസ – സാമൂഹ്യ – ബോധവത്കരണ രംഗ ങ്ങളിലെ ഇരുപത്തി അഞ്ചിലധികം പ്രമുഖരാണ് സെഷനുകള്‍ നിയന്ത്രിക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ചിന്തകനുമായ ഡോക്ടര്‍ സലീല്‍ ചെമ്പയിലാണ് ക്യാമ്പ് ഡയറക്ടര്‍.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സംഗമം മെഡിയോര്‍- എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍സ് ഓപ്പറേഷന്‍ ഡയറക്ടര്‍ ഡോ. നവീന്‍ ഹൂദ് അലി ഉദ്ഘാടനം ചെയ്തു.

കെ. എം. സി. സി. നേതാക്കളായ യു. അബ്ദുല്ലാ ഫാറൂഖി, മുഹമ്മദ് കുഞ്ഞി, മുസ്തഫ വാഫി, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, അമീര്‍ ഫക്രുദ്ദീന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇസ്ലാമിക് സെന്‍റര്‍ ആക്ടിംഗ് പ്രസിഡണ്ട് എം. ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍, ശിഹാബ് കരിമ്പനോട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

-വാര്‍ത്ത അയച്ചത് : അബ്ദുല്‍ ബാസിത്

- pma

വായിക്കുക: , , , , , ,

Comments Off on ഇന്‍സൈറ്റ് 2022 : സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കം

ലുലുവില്‍ ഇന്ത്യാ ഉത്സവ് ആഗസ്റ്റ് 15 മുതല്‍

August 15th, 2022

azadi-ka-amrit -mahotsav-in-lulu-ePathram
ദുബായ് : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പ് ഗൾഫ് തലത്തിൽ നടത്തുന്ന ‘ഇന്ത്യ ഉത്സവ്’ 2022  ആഗസ്റ്റ് 15 ന് അബുദാബിയിലെ അൽ വഹ്ദ മാളിൽ തുടക്കമാകും. സംസ്കാരം, വ്യാപാരം, പാചകം എന്നിവ അടിസ്ഥാനമാക്കി ഗൾഫിലെ എല്ലാ ലുലു കേന്ദ്രങ്ങളിലും ‘ഇന്ത്യ ഉത്സവ്’ അരങ്ങേറും. ഇത് ആഗസ്റ്റ് 17 വരെ നീണ്ടു നില്‍ക്കും. മാത്രമല്ല ആഗസ്റ്റ് 17, 18 നും ജന്മാഷ്ടമി ആഘോഷങ്ങള്‍, ആഗസ്റ്റ് 25 മുതല്‍ 30 വരെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങൾ, ആഗസ്റ്റ് 30 മുതൽ സെപ്തംബര്‍ എട്ടു വരെ ഓണാഘോഷം എന്നിവയാണ് ഇന്ത്യാ ഉത്സവ് ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുക.

lulu-india-utsav-2022-ePathram

ഇത്തവണ ഓണാഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കമാണ് നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് വന്‍ തോതില്‍ ഉത്പന്നങ്ങള്‍ എത്തും. ഓണ സദ്യ ഒരുക്കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എത്തും എന്നും ‘ഇന്ത്യ ഉത്സവ്’ ആഘോഷങ്ങളെ കുറിച്ച് വിശദമാക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടർ എം. എ. സലീം അറിയിച്ചു.

കൂടാതെ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നവരാത്രി, ഒക്ടോബർ അവസാനം ദീപാവലി ആഘോഷങ്ങളും അരങ്ങേറും. വിവിധങ്ങളായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങൾ, സമ്മാനപ്പൊതികൾ, മധുര പലഹാരങ്ങൾ, സദ്യ, താലി തുടങ്ങിയവയും ഇന്ത്യാ ഉത്സവിന്‍റെ സവിശേഷതകള്‍ ആയിരിക്കും.

ഇന്ത്യ- യു. എ. ഇ. വ്യാപാര ബന്ധത്തിന്‍റെ ആഘോഷം കൂടിയായിരിക്കും ഇത്. വ്യാപാര കേന്ദ്രങ്ങളിൽ ഒട്ടേറെ പ്രൊമോഷനുകളും വിലക്കുറവുകളും ഉണ്ടാകും.

രണ്ട് വര്‍ഷത്തെ വെല്ലുവിളി നിറഞ്ഞ കാലത്തിനു ശേഷം വാണിജ്യ മേഖല ശക്തമായി തിരിച്ചു വരികയാണ്. ഉത്സവ കാലത്ത് ആവശ്യമായത് എല്ലാം മിതമായ നിരക്കില്‍ ലഭിക്കും എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട് എന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദ കുമാര്‍ പറഞ്ഞു.

കരകൗശല വസ്തുക്കള്‍, ഖാദി ഉത്പന്നങ്ങള്‍, കശ്മീര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയെ പ്രൊമോട്ട് ചെയ്യാന്‍ പ്രത്യേക സ്റ്റാളുകള്‍ ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സംസ്ഥാന ങ്ങളിലെ വിഭവങ്ങളും ലഘു ഭക്ഷണങ്ങളും ലഭ്യമാകുന്ന ഇന്ത്യന്‍ ഭക്ഷ്യ മേളക്കു പുറമെ സാംസ്‌കാരിക പ്രദര്‍ശനങ്ങളും മത്സരങ്ങളും നടക്കും.

* FACEBOOK PAGE

- pma

വായിക്കുക: , , , ,

Comments Off on ലുലുവില്‍ ഇന്ത്യാ ഉത്സവ് ആഗസ്റ്റ് 15 മുതല്‍

റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം

August 14th, 2022

team-abudhabins-media-award-rashid-poomadam-sameer-kallara-ePathram
അബുദാബി : ടീം അബുദബിൻസ് ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫ് റാഷിദ് പൂമാടം, അബുദാബി 24/7 ടി. വി. ചീഫ് റിപ്പോർട്ടർ സമീർ കല്ലറ എന്നിവർക്ക് സമ്മാനിക്കും.

2022 സെപ്റ്റംബർ ഒമ്പതിന് വൈകുന്നേരം ആറു മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിൽ സംഘടിപ്പിക്കുന്ന ‘ഓണ നിലാവ്’ വാർഷിക ആഘോഷ പരിപാടിയിൽ വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്ന് ടീം അബുദബിൻസ് മുഖ്യ രക്ഷാധികാരി സലിം ചിറക്കൽ, ടീം അബുദാബിൻസ് ചെയർമാൻ ഫൈസൽ, വൈസ് ചെയർമാൻ മുനവ്വിർ, ജനറൽ കൺവീനർ ജാഫർ റബീഹ്, ട്രഷറർ നജാഫ് എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം

ശ്രീകേരള വർമ്മ കോളേജ് അലൂംനി ഇന്‍റർ നാഷണൽ

August 2nd, 2022

logo-sree-kerala-varma-college-alumni-uae-chapter-ePathram

ദുബായ് : ശ്രീകേരള വർമ്മ കോളേജ് സ്ഥാപിതം ആയതിന്‍റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമാവുന്ന തിനായി ആഗോള തലത്തിൽ വേരുകളുള്ള ശ്രീകേരള വർമ്മ കോളേജ് അലുംനി, കോളേജിന്‍റെ പ്രവർത്തനങ്ങൾക്കു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.  ദുബായില്‍ ചേര്‍ന്ന ഇന്‍റര്‍ നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍, വജ്ര ജൂബിലി ആഘോഷ ങ്ങൾ അലുംനി യുടെ നേതൃത്വത്തിൽ വിപുലമായി യു. എ. ഇ. യിൽ ആഘോഷി ക്കുവാന്‍ സബ് കമ്മറ്റി രൂപീകരിച്ചു.

sree-kerala-varma-college-alumni-international-ePathram

കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രവർത്ത നങ്ങൾ വിലയിരുത്തി ഭാവി പ്രവർ ത്തനങ്ങളെ ക്കുറിച്ചുള്ള രൂപ രേഖകൾ ഐക്യ കണ്ഠേന തീരുമാനിക്കുകയും ചെയ്തു. കൂടാതെ അലുംനി അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്യും എന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് സൈഫൽ മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജനറൽ സെക്രട്ടറി ഷിബിൻ ലാൽ സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഗ്ലോബൽ കൺവീനർ രാഹുൽ ഗോപിനാഥ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

-വാര്‍ത്ത അയച്ചത് : അഷ്റഫ് കൊടുങ്ങല്ലൂര്‍, ദുബായ്. 

- pma

വായിക്കുക: , , ,

Comments Off on ശ്രീകേരള വർമ്മ കോളേജ് അലൂംനി ഇന്‍റർ നാഷണൽ

Page 48 of 111« First...102030...4647484950...607080...Last »

« Previous Page« Previous « പയ്യന്നൂർ സൗഹൃദ വേദി ഉപന്യാസ രചനാ മത്സരം
Next »Next Page » സ്വാതന്ത്ര്യ ദിന ആഘോഷം : വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നിര്‍ദ്ദേശം പാലിക്കണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha