പയ്യന്നൂർ സൗഹൃദ വേദി ഉപന്യാസ രചനാ മത്സരം

August 1st, 2022

ink-pen-literary-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ചാപ്റ്റര്‍ ഇരുപതാം വാർഷിക ആഘോഷത്തിന്‍റെയും ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്‍റെയും ഭാഗമായി യു. എ. ഇ. യിലെ പ്രവാസി മലയാളികൾക്കായി ‘വർത്തമാന കാല ഇന്ത്യയും സ്വാതന്ത്ര്യവും’ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. 16 വയസ്സു കഴിഞ്ഞവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

രചന ഏഴു പേജിൽ കവിയരുത്. അവസാന തീയ്യതി ആഗസ്റ്റ് 10. ഇ- മെയില്‍ : psvabudhabi @ yahoo . com , ഫോൺ 050 593 7516.

- pma

വായിക്കുക: , , , , ,

Comments Off on പയ്യന്നൂർ സൗഹൃദ വേദി ഉപന്യാസ രചനാ മത്സരം

ചിരന്തന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

August 1st, 2022

singer-muhammed-rafi-the legend-ePathram
ഷാർജ : അനശ്വര ഗായകന്‍ മുഹമ്മദ് റഫി യുടെ പേരിൽ ചിരന്തന സാംസ്കാരികവേദി നൽകി വരുന്ന ചിരന്തന – മുഹമ്മദ് റഫി പുരസ്കാരം പ്രഖ്യാപിച്ചു. ഷാർജ ഇന്ത്യൻ അസ്സോസിയേഷനിൽ നടക്കുന്ന റഫി നെറ്റിൽ വെച്ച് മാധ്യമ പ്രവർത്തകൻ രാജു മാത്യു, സാംസ്കാരിക- ജീവ കാരുണ്യ പ്രവർത്തകൻ എ. വി. സയിദ് എന്നിവര്‍ക്ക് ഈ വര്‍ഷത്തെ പുരസ്കാരം സമ്മാനിക്കും എന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ചിരന്തന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പെരുമ പയ്യോളിയുടെ ‘സ്നേഹാദരം’

August 1st, 2022

logo-peruma-payyyoli-ePathram
ദുബായ് : സാംസ്‌കാരിക കൂട്ടായ്മ പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽ കലാ രംഗത്തെ യുവ പ്രതിഭകളെ ആദരിച്ചു. ചിത്ര കലാ രംഗത്തെ മികവിന് തിക്കോടി പള്ളിക്കര സ്വദേശിനി നേഹ ഫാത്തിമ, സംഗീത രംഗത്തെ പ്രതിഭ പയ്യോളി സ്വദേശി വിപിൻ നാഥ് എന്നിവരെയാണ് പെരുമയുടെ സ്നേഹാദരം നൽകി ആദരിച്ചത്.

payyoli-peruma-felcitate-neha-fathima-vipin-nath-ePathram

ദുബായ് ഖിസൈസിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തക നസ്രീൻ അബ്ദുള്ള ഉൽഘടനം ചെയ്തു. യുവ പ്രതിഭകൾക്ക് ഉപഹാരം നൽകി. പെരുമ പ്രസിഡണ്ട്‌ ഷാജി ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ്, ബിജു പണ്ടാര പറമ്പിൽ, ഹാരിസ്, സാജിദ് വള്ളിയത്, റിയാസ് കാട്ടടി, മൊയ്തീൻ പാട്ടായി, രാജൻ കൊളാവിപാലം, പ്രഭാകരൻ പുറക്കാട്, അഡ്വ. മുഹമ്മദ്‌ സാജിദ്, റാഷിദ്‌ കിഴക്കയിൽ, സലാം ചിത്രശാല, മൊയ്തു, ഷഹനാസ് തിക്കോടി, കരീം വടക്കയിൽ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on പെരുമ പയ്യോളിയുടെ ‘സ്നേഹാദരം’

ബു​ർ​ജ്​ ഖ​ലീ​ഫ സന്ദര്‍ശിക്കുവാന്‍ ടിക്കറ്റിന് 60 ദി​ർഹം മാത്രം

July 24th, 2022

burj-khalifa-earth-hour-2013-epathram
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ സന്ദര്‍ശകര്‍ക്ക് 60 ദിർഹം നിരക്കില്‍ സമ്മര്‍ ഓഫര്‍ പ്രഖ്യാപിച്ചു.

യു. എ. ഇ. റെസിഡന്‍സ് വിസയുള്ളവര്‍ എമിറേറ്റ്സ് ഐ. ഡി. നല്‍കിയാല്‍ ഈ ഓഫര്‍ നിരക്കില്‍ ബുർജ് ഖലീഫയുടെ 124, 125 നിലകളിലെ സന്ദര്‍ശക ഗാലറി യായ ‘അറ്റ് ദ ടോപ്പ്’  സന്ദര്‍ശിച്ച് നഗര സൗന്ദര്യം ആസ്വദിക്കാം.

പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെ 2022 സെപ്റ്റംബര്‍ 30 വരെ രാവിലെ 9 മണി മുതല്‍ എല്ലാ ദിവസങ്ങളിലും ഈ ആനുകൂല്യം ലഭ്യമാണ്.

 

- pma

വായിക്കുക: , , , ,

Comments Off on ബു​ർ​ജ്​ ഖ​ലീ​ഫ സന്ദര്‍ശിക്കുവാന്‍ ടിക്കറ്റിന് 60 ദി​ർഹം മാത്രം

ബു​ർ​ജ്​ ഖ​ലീ​ഫ സന്ദര്‍ശിക്കുവാന്‍ ടിക്കറ്റിന് 60 ദി​ർഹം മാത്രം

July 24th, 2022

burj-khalifa-earth-hour-2013-epathram
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ സന്ദര്‍ശകര്‍ക്ക് 60 ദിർഹം നിരക്കില്‍ സമ്മര്‍ ഓഫര്‍ പ്രഖ്യാപിച്ചു.

യു. എ. ഇ. റെസിഡന്‍സ് വിസയുള്ളവര്‍ എമിറേറ്റ്സ് ഐ. ഡി. നല്‍കിയാല്‍ ഈ ഓഫര്‍ നിരക്കില്‍ ബുർജ് ഖലീഫയുടെ 124, 125 നിലകളിലെ സന്ദര്‍ശക ഗാലറി യായ ‘അറ്റ് ദ ടോപ്പ്’  സന്ദര്‍ശിച്ച് നഗര സൗന്ദര്യം ആസ്വദിക്കാം.

പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെ 2022 സെപ്റ്റംബര്‍ 30 വരെ രാവിലെ 9 മണി മുതല്‍ എല്ലാ ദിവസങ്ങളിലും ഈ ആനുകൂല്യം ലഭ്യമാണ്.

 

- pma

വായിക്കുക: , , ,

Comments Off on ബു​ർ​ജ്​ ഖ​ലീ​ഫ സന്ദര്‍ശിക്കുവാന്‍ ടിക്കറ്റിന് 60 ദി​ർഹം മാത്രം

Page 49 of 111« First...102030...4748495051...607080...Last »

« Previous Page« Previous « അൽഐനിൽ എം​ബ​സ്സി സേ​വ​ന​ങ്ങ​ൾ ഇനി ഞാ​യ​റാ​ഴ്ച
Next »Next Page » നിശ്ചയ ദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha