അബുദാബി : മാർത്തോമ്മാ ദേവാലയ ത്തിലെ ഹാർ വെസ്റ്റ് ഫെസ്റ്റിവലിന്റെ എൻട്രി – ഫുഡ് കൂപ്പണു കളുടെ വിതരണ ഉദ്ഘാടനം മാർ ത്തോമ്മാ സഭ യുടെ മുംബൈ ഭദ്രാ സനാ ധിപൻ ഗീവർഗ്ഗീസ് മാർ തിയോഡോഷ്യസ് നിർവ്വഹിച്ചു. തോമസ് കെ. തോമസ് ആദ്യ കൂപ്പൺ ഏറ്റു വാങ്ങി.
നവംബർ 17 ന് മുസ്സഫ യിലെ മാർത്തോമ്മാ ദേവാ ലയ ത്തിലാണ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ നടക്കുക.
ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ, സഹ വികാരി റവ. സി. പി. ബിജു, ജനറൽ കൺ വീനർ വർഗ്ഗീസ് തോമസ്, ട്രസ്റ്റി മാരായ അജിത് നൈനാൻ, വർഗ്ഗീസ് ബിനു, സെക്രട്ടറി ബോബി ജേക്കബ്, കൺ വീനറ ന്മാരായ ടിനോ മാത്യു തോമസ്, മാത്യു എബ്ര ഹാം എന്നിവർ സംസാരിച്ചു.