മൃണാള്‍ സെന്‍ അന്തരിച്ചു

December 30th, 2018

film-maker-mrinal-sen-passes-away-ePathram
കൊല്‍ക്കത്ത : പ്രശസ്ത ചല ച്ചിത്ര കാരന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്ത യിലെ ഭവാനി പുരി ലെ വസതി യില്‍ വെച്ചാ യിരുന്നു അന്ത്യം. വാർ ദ്ധ്യക സഹജ മായ അസുഖ ങ്ങളെ തുടർന്ന് ദീർഘ കാല മായി ചികില്‍സ യില്‍ ആയിരുന്നു അദ്ദേഹം.

ബംഗ്ലാദേശിലെ ഫരീദ്പൂരിൽ 1923 മെയ് 14 നാണ് മൃണാള്‍ സെന്‍ ജനിച്ചത്. ഹൈസ്കൂൾ പഠന ത്തിനു ശേഷം ബംഗ്ലാ ദേശിൽ നിന്നും കൊല്‍ ക്കൊത്ത യിലേക്ക് എത്തി. കൊല്‍ക്കത്ത സര്‍വ്വ കലാ ശാല യിലെ പഠന കാലത്ത് ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ അസ്സോസ്സിയേ ഷനില്‍ (ഇപ്‍റ്റ) സജീവമായി.

1955 ല്‍ പുറത്തിറങ്ങിയ രാത്ത് ബോരെ യാണ് സംവി ധാനം ചെയ്ത ആദ്യ ചിത്രം. നീൽ ആകാഷേർ നീചെ, ബൈഷേയ് ശ്രവൺ, ഭുവൻ ഷോം, മൃഗയ, അകലർ സാന്ദനെ, കൽക്കത്ത 71 എന്നിവ യാണ് പ്രശസ്ത സിനിമ കൾ. 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യു മെന്ററികൾ തുടങ്ങിയവ സംവിധാനം ചെയ്തു.

ബംഗാളി ഭാഷ യിലുള്ള ചിത്ര ങ്ങള്‍ ആയി രുന്നു എങ്കിലും ലോക വ്യാപകമായി സെന്നി ന്റെ സിനിമ കള്‍ക്ക് ആരാധകര്‍ ഉണ്ട്. വെനീസ്, ബർലിൻ, കാൻ, കെയ്റോ, മോസ്കോ, ഷിക്കാഗോ, മോൺട്രിയൽ തുട ങ്ങിയ രാജ്യാന്തര ചലച്ചിത്ര മേള കളിൽ അദ്ദേഹത്തി ന്റെ ചിത്ര ങ്ങള്‍ പ്രദര്‍ശി പ്പിക്കു കയും പുരസ്കാര ങ്ങള്‍ നേടുകയും ചെയ്തു.

നിരവധി തവണ ദേശീയ അവാര്‍ഡു കള്‍ കരസ്ഥമാക്കിയ മൃണാള്‍ സെന്നിനെ 1981 ലെ പത്മ ഭൂഷണ്‍, 2005 ലെ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരി ച്ചിരുന്നു. 1998 മുതൽ 2003 വരെ പാർല മെന്റിൽ നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on മൃണാള്‍ സെന്‍ അന്തരിച്ചു

ഗോവ ചല ച്ചിത്ര മേള യിൽ മലയാള ത്തിനു അഭിമാന നേട്ടം

November 29th, 2018

chemban-vinod-lijo-jose-pellissery-won-iffi-2018-awards-ePathram
പനാജി :  നാല്‍പ്പത്തി ഒമ്പതാമത് ഗോവ രാജ്യാന്തര ചല ച്ചിത്ര മേള യിൽ (ഐ. എഫ്. എഫ്. ഐ.) മലയാള ത്തിന്ന് വീണ്ടും അംഗീ കാരം. മികച്ച നടനും സംവി ധായ കനും ഉള്ള രജത മയൂര പുരസ്കാര ങ്ങള്‍ ‘ഇൗ. മ. യൗ.’ എന്ന ചിത്ര ത്തി ലൂടെ യാണ് ഈ വര്‍ഷം മല യാള ത്തി ലേക്ക് എത്തിയത്.

iffi-chemban-vinod-lijo-jose-pellissery-international-film-festival-2018-ePathram

ചെമ്പൻ വിനോദ് മികച്ച നടന്‍ ആയും ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവി ധായ കനാ യും തെര ഞ്ഞെടു ക്ക പ്പെട്ടു.ചെമ്പൻ വിനോദിന് പത്തു ലക്ഷം രൂപയും ലിജോ ജോസിന് പതിനഞ്ചു ലക്ഷം രൂപയും ഷീല്‍ഡും സമ്മാന മായി ലഭിച്ചു. ആദ്യ മായാണ് ഗോവ രാജ്യാന്തര ചല ച്ചിത്ര മേള യിൽ മലയാളി കൾക്ക് രണ്ടു പുരസ്കാര ങ്ങളും ഒരു മിച്ച് ലഭിക്കുന്നത്.

‘ടേക് ഒാഫ്’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് നടി പാർവ്വതിക്ക് കഴിഞ്ഞ വർഷം ഐ. എഫ്. എഫ്. ഐ. രജത മയൂരം സമ്മാനിച്ചിരുന്നു.

Image Credit : iffi fb page

- pma

വായിക്കുക: , , , ,

Comments Off on ഗോവ ചല ച്ചിത്ര മേള യിൽ മലയാള ത്തിനു അഭിമാന നേട്ടം

‘ദി മെസ്സേജ്​’ സൗദി അറേബ്യ യില്‍ പ്രദര്‍ശി പ്പിക്കുന്നു

June 11th, 2018

moustapha-akkad-film-the-message-ePathram
ജിദ്ദ : പ്രമുഖ ചലച്ചിത്ര കാരന്‍ മുസ്തഫ അക്കദ് സംവി ധാനം ചെയ്ത  ‘ദി മെസ്സേജ്’ സൗദി അറേബ്യ യില്‍ പ്രദര്‍ ശിപ്പിക്കുവാന്‍ അനുമതി ലഭിച്ചു.  ഇൗദുൽ ഫിത്വര്‍ ദിന മായ ജൂണ്‍ 15 വെള്ളി യാഴ്ച റിയാദിലെ വോക്സ് സിനിമാസ് തിയ്യേറ്ററില്‍ ആദ്യ പ്രദര്‍ ശനം നടക്കും.

ഹോളിവുഡ് താരം ആന്റണി ക്വിന്‍ മുഖ്യ വേഷം അഭി നയിച്ച ‘ദി മെസ്സേജ്’ 1976 ലാണ് റിലീസ് ചെയ്തത്. പ്രവാ ചകന്‍ മുഹമ്മദ് നബി യുടെ ജീവിത വും ഇസ്ലാം മത ത്തി ന്റെ ആദ്യ നാളുകളും പരാ മർ ശി ക്കുന്ന ചിത്ര ത്തിൽ പ്രവാചകന്റെ രൂപ മോ ശബ്ദമോ ചിത്രീ കരി ച്ചിട്ടില്ല. വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ സിനിമ റിലീസ് ചെയ്ത് നാലു പതിറ്റാ ണ്ടു കള്‍ക്കു ശേഷമാണ് സൗദി അറേബ്യ യില്‍ പ്രദര്‍ ശിപ്പി ക്കുന്നത് എന്നത് ശ്രദ്ധേയ മാണ്.

മികച്ച സംഗീത ത്തിനുള്ള ഒാസ്കാര്‍ (1977) നോമി നേഷന്‍ അടക്കം നിരവധി അംഗീ കാര ങ്ങൾ തേടിയെ ത്തിയ ‘ദി മെസ്സേജ്’ അത്യാധുനിക സാങ്കേതിക വിദ്യ കളിലൂടെ പുനര്‍ സൃഷ്ടിച്ചു കൊണ്ടാണ് റിലീസ് ചെയ്യു ന്നത്.

hollywood-movie-the-message-show-in-saudi-arabia-ePathram

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഏറ്റവും അടുത്ത അനുചരനും ബന്ധുവുമായ ഹംസ ബിൻ അബ്ദുൽ മുത്തലിബ് ആയിട്ടാണ് ആന്റണി ക്വിന്‍ വേഷമിടുന്നത്. അബൂ സുഫിയാന്റെ ഭാര്യ ഹിന്ദ് ബിൻത് ഉത്ബ യായി ഗ്രീക്ക് ഗായികയും അഭിനേത്രി യുമായ ഐറീന്‍ പാപാസ്, പ്രവാച കന്റെ ദത്തു പുത്രന്‍ സെയ്ദ് ആയി ബ്രിട്ടീഷ് നടൻ ഡാമിയൻ തോമസ്, ബിലാല്‍ ആയി ജോണി സെക്ക എന്നിവരും അഭിനയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ‘ദി മെസ്സേജ്​’ സൗദി അറേബ്യ യില്‍ പ്രദര്‍ശി പ്പിക്കുന്നു

കൊല്ലം അജിത് അന്തരിച്ചു

April 5th, 2018

south-indian-actor-kollam-ajith-ePathram
കൊച്ചി : ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സ യില്‍ ആയി രുന്നു.

ഇന്നു പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. സ്വദേശ മായ കൊല്ലത്തേക്ക് കൊണ്ടു പോയി. വീട്ടിലെ പൊതു ദർശന ത്തിന് ശേഷം വൈകുന്നേരം ആറു മണിയോടെ കൊല്ലം  കടപ്പാക്കട ശ്മശാന ത്തിൽ സംസ്കരിക്കും

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി വില്ലന്‍ വേഷ ങ്ങളില്‍ അഞ്ഞൂ റോളം സിനിമ കളിലും നിര വധി ടെലിവിഷന്‍ പരമ്പര കളിലും അഭിന യിച്ച അദ്ദേഹം 1989 ല്‍ റിലീസ് ചെയ്ത ‘അഗ്നി പ്രവേശം’ എന്ന സിനിമ യില്‍ നായകന്‍ ആയിരുന്നു.

actor-kollam-ajith-passes-away-ePathram

1983 ല്‍ റിലീസ് ചെയ്ത പി. പത്മരാജന്റെ ‘പറന്നു പറന്നു പറന്ന്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തിയ അജിത് അപരൻ, നാടോടി ക്കാറ്റ്, മനു അങ്കിൾ, പൂവിന് പുതിയ പൂന്തെന്നൽ, നമ്പർ 20 മദ്രാസ് മെയിൽ, ലാല്‍ സലാം, നിര്‍ണ്ണയം, ആറാം തമ്പു രാൻ, വല്ല്യേട്ടൻ, ബാലേട്ടൻ, ഒളിമ്പ്യന്‍ അന്തോണി ആദം, പ്രജാപതി തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയമായ വേഷ ങ്ങള്‍ ചെയ്തു.

കോളിംഗ് ബെല്‍, പകല്‍ പോലെ എന്നീ രണ്ടു സിനിമകള്‍ കഥ തിരക്കഥ സംഭാഷണവും എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.

കൊല്ലം റയിൽവേ സ്റ്റേഷൻ മാസ്റ്റര്‍ ആയിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതി യുടെയും മകനായ അജിത് ജനിച്ചത് കൊല്ലത്ത് ആയതു കൊണ്ട് അദ്ദേഹം പേരിനോടൊപ്പം കൊല്ലം എന്നു ചേര്‍ക്കുകയും ചെയ്തു. ഭാര്യ:പ്രമീള. മക്കള്‍ ഗായത്രി, ശ്രീഹരി എന്നിവര്‍.

- pma

വായിക്കുക: , , ,

Comments Off on കൊല്ലം അജിത് അന്തരിച്ചു

കൊല്ലം അജിത് അന്തരിച്ചു

April 5th, 2018

south-indian-actor-kollam-ajith-ePathram
കൊച്ചി : ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സ യില്‍ ആയി രുന്നു.

ഇന്നു പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. സ്വദേശ മായ കൊല്ലത്തേക്ക് മൃത ദേഹം കൊണ്ടു പോയി. പൊതു ദർശന ത്തിന് ശേഷം വൈകുന്നേരം ആറു മണിയോടെ കൊല്ലം കടപ്പാക്കട ശ്മശാന ത്തിൽ സംസ്കരിക്കും

1983 ല്‍ റിലീസ് ചെയ്ത പി. പത്മരാജന്റെ ‘പറന്നു പറന്നു പറന്ന്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തിയ അജിത്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി അഞ്ഞൂ റോളം സിനിമ കളിലും നിര വധി ടെലി വിഷന്‍ പരമ്പര കളിലും അഭിന യിച്ചു. 1989 ല്‍ റിലീസ് ചെയ്ത ‘അഗ്നി പ്രവേശം’ എന്ന സിനിമ യില്‍ നായകന്‍ ആയിരുന്നു.

actor-kollam-ajith-passes-away-ePathram

അപരൻ, നാടോടി ക്കാറ്റ്, മനു അങ്കിൾ, പൂവിന് പുതിയ പൂന്തെന്നൽ, നമ്പർ 20 മദ്രാസ് മെയിൽ, ലാല്‍ സലാം, നിര്‍ണ്ണയം, ആറാം തമ്പു രാൻ, വല്ല്യേട്ടൻ, ബാലേട്ടൻ, ഒളിമ്പ്യന്‍ അന്തോണി ആദം, പ്രജാപതി തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയമായ വേഷ ങ്ങള്‍ ചെയ്തു.

കോളിംഗ് ബെല്‍, പകല്‍ പോലെ എന്നീ രണ്ടു സിനിമകള്‍ കഥ തിരക്കഥ സംഭാഷണവും എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.

കൊല്ലം റയിൽവേ സ്റ്റേഷൻ മാസ്റ്റര്‍ ആയിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതി യുടെയും മകനായ അജിത് ജനിച്ചത് കൊല്ലത്ത് ആയതു കൊണ്ട് അദ്ദേഹം പേരിനോടൊപ്പം കൊല്ലം എന്നു ചേര്‍ക്കുകയും ചെയ്തു. ഭാര്യ:പ്രമീള. മക്കള്‍ ഗായത്രി, ശ്രീഹരി എന്നിവര്‍.

- pma

വായിക്കുക: , , ,

Comments Off on കൊല്ലം അജിത് അന്തരിച്ചു

Page 10 of 14« First...89101112...Last »

« Previous Page« Previous « സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം ശ്രദ്ധേയ മായി
Next »Next Page » മെഡിക്കൽ പ്രവേശനം : 180 വിദ്യാർത്ഥി കളെ പുറത്താക്കണം : സുപ്രീം കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha