ചെന്നൈ : പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐ. വി. ശശി (69) അന്തരിച്ചു. ദേഹാസ്വാ സ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈ യിലെ വീട്ടിൽ നിന്നും ആശു പത്രി യിലേക്ക് പോകു ന്നതിനിടെ രാവിലെ 11 മണി യോടെ യായി രുന്നു അന്ത്യം. ഭാര്യ സീമ യാണ് മരണ വിവരം മാധ്യമ ങ്ങളെ അറി യിച്ചത്.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി യായ ഐ. വി. ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്ര കല യില്‍ ഡിപ്ലോമ നേടിയ ശേഷ മാണ് 1968 ല്‍ എ. ബി. രാജിന്റെ ‘കളിയല്ല കല്ല്യാണ’ ത്തില്‍ കലാ സംവി ധായ കനായി സിനിമാ രംഗത്ത് എത്തുന്നത്. 1975 ല്‍ ഉമ്മര്‍ നായകന്‍ ആയി അഭിനയിച്ച ‘ഉത്സവം’ എന്ന സിനിമ യിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.
ദേശീയോദ്ഗ്രഥന ത്തിനുള്ള ദേശീയ അവാർഡ് നേടിയ ആരൂഢം (1982) അടക്കം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി 150 ല്‍ അധികം സിനിമ കൾ സംവിധാനം ചെയ്തിട്ടുണ്ട്.
മലയാള ത്തിൽ ഏറ്റവും അധികം ഹിറ്റ് സിനിമ കള്‍ ഒരുക്കിയ സംവി ധായ കരിൽ ഒരാളാണ് ഐ. വി. ശശി. മലയാള സിനിമ ക്കു നല്‍കിയ സമഗ്ര സംഭാവന കളെ മാനിച്ചു കൊണ്ട് ജെ.സി. ഡാനിയൽ പുരസ്‌കാരം നൽകി ഐ. വി. ശശി യെ കേരളാ സർക്കാർ ആദരിച്ചു.
മികച്ച സംവി ധായ കനുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണ അദ്ദേഹത്തെ തേടി എത്തി. കൂടാതെ മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള അവാർഡ്, ജനപ്രീതി നേടിയ ചിത്ര ത്തിനുള്ള അവാർഡ് എന്നിവയും കരസ്ഥ മാക്കി. ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ് മെന്റ് അടക്കം ആറു തവണ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചു.
പ്രമുഖ അഭിനേത്രി സീമ യാണ് പത്നി. മക്കൾ : അനു, അനി.