
ദുബായ് : കോർപ്പറേറ്റ് ട്രെയിനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന എഡോക്സി (edoxi) ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ബിസിനസ്സ് കോൺക്ലേവ് ‘റീബൂട്ട് യുവർ ബിസിനസ്സ്’ എന്ന പേരിൽ 2023 ഡിസംബർ 9 ശനിയാഴ്ച രാവിലെ ഒൻപതു മണി മുതൽ ദുബായ് ഹിൽട്ടൺ ഹോട്ടൽ ഡബിൾ ട്രീയിൽ വെച്ച് നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബിസിനസ്സ് പാടവവും തന്ത്രങ്ങളും നവീകരിക്കാൻ ഗൾഫ് നാടുകളിലെ വ്യവസായി കളെയും സംരംഭ കരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ യാണ് കോണ്ക്ലേവ് സംഘടിപ്പിക്കുന്നത്. ഈ മേഖലയിലെ വിദഗ്ദ പരിശീലകൻ ഷമീം റഫീഖ് കോൺക്ലേവ് നയിക്കും.
വ്യവസായ വാണിജ്യ രംഗങ്ങളിലെ വെല്ലു വിളികളെ നേരിടാൻ വ്യവസായികളെയും സംരംഭകരെയും പ്രാപ്തരാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സി. ഇ. ഒ. ശറഫുദ്ദീൻ മംഗലാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമാന മനസ്കരുമായി കൈകോർക്കാനും സ്വപ്നങ്ങളും പദ്ധതികളും പങ്കിടാനുമുള്ള വിശിഷ്ടാവാസരം കൂടിയാണ് യു. എ. ഇ. യിലെ സംരംഭകരും ചെറുകിട-ഇടത്തരം ബിസിനസ്സ് സംരംഭങ്ങളുടെ തലവന്മാരും മേഖലയിൽ വിദഗ്ധരുമായ മലയാളികൾക്കു മുന്നിൽ ഒരുങ്ങുന്നത് എന്നും ശറഫുദ്ദീൻ കൂട്ടിച്ചേർത്തു.
രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും എഡോക്സി വെബ് സൈറ്റ് സന്ദർശിക്കാം. എഡോക്സി സീനിയർ ബിസിനസ്സ് മാനേജർ മുഹമ്മദ് ഫാസിൽ, ബിസിനസ്സ് അഡ്മിനിസ്ട്രേറ്റർ അഷിത പിള്ള എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. FB Page edoxi

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 
























 
  
 
 
  
  
  
  
 