ന്യൂഡൽഹി : വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യ ക്കാരെ മേയ് ഏഴ് വ്യാഴാഴ്ച മുതൽ ഘട്ടം ഘട്ടമായി കൊണ്ടു വരും എന്ന് കേന്ദ്ര സര്‍ക്കാര്‍. യാത്രാ ച്ചെലവ് പ്രവാസി കള്‍ തന്നെ വഹിക്കണം. വിമാനങ്ങളും നാവിക സേനാ കപ്പലു കളും ഉപയോഗ പ്പെടുത്തിയാണ് പ്രവാസി മടക്ക യാത്ര പ്രാവര്‍ത്തികമാക്കുക.
യു. എ. ഇ. യില്‍ നിന്നുള്ള പ്രവാസി കളെ യായിരിക്കും ആദ്യം എത്തിക്കുക. യാത്രക്കു മുന്‍പ് കൊറോണ വൈറസ് പരിശോധന നടത്തി രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുക യുള്ളൂ. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിബന്ധന കള്‍ യാത്രികര്‍ കര്‍ശ്ശനമായി പാലിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.
തൊഴിൽ രഹിതര്‍, വയോധികർ, രോഗികള്‍, ഗർഭിണി കൾ, മറ്റു ബുദ്ധി മുട്ടുകൾ ഉള്ളവര്‍ എന്നിവര്‍ക്കു പ്രഥമ പരിഗണന നല്‍കും.
Government of India to facilitate return of Indian Nationals stranded abroad.
Process to begin from May 7 in a phased manner.@MEAIndia & @MoCA_GoI to soon share detailed info on their websites.#COVIDー19#IndiaFightsCoronavirus
Press Release 👇https://t.co/XPYsKYoiJ9 pic.twitter.com/cBrYUKT6Yl
— Spokesperson, Ministry of Home Affairs (@PIBHomeAffairs) May 4, 2020
ഇന്ത്യയില്‍ എത്തിയാല്‍ ഉടനെ ഇവര്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. സംസ്ഥാനങ്ങളില്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്ര ങ്ങളില്‍ രണ്ടാഴ്ച തങ്ങി യതിനു ശേഷം വീണ്ടും പരിശോധന നടത്തി രോഗ ബാധിതര്‍ അല്ല എന്നു തെളിഞ്ഞതിനു ശേഷമേ വീടുകളിലേക്ക് അയക്കൂ. ആശുപത്രികളിലോ ക്വാറന്റൈന്‍ കേന്ദ്ര ങ്ങളിലോ സ്വന്തം ചെലവില്‍ കഴിയണം എന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.