ഒളിംപിക്‌സ് ദീപശിഖ ജപ്പാനിലെത്തി, ആളും ആരവവുമില്ലാതെ

March 21st, 2020

tokyo olympics_epathram

ഒളിംപിക്‌സ് ദീപശിഖയും വഹിച്ചുകൊണ്ടുള്ള വിമാനം ഗ്രീസില്‍ നിന്നും ജപ്പാനിലെത്തി. കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ഒളിംപിക്‌സ് മാറ്റിവെക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ദീപശിഖ ജപ്പാനിലെത്തിയത്. പതിവ് ആഘോഷപരിപാടികളൊന്നുമില്ലാതെ ആളും ആരവവുമില്ലാതെയാണ് ദീപശിഖ ജപ്പാനിലെത്തിയത്.

ജപ്പാനിലെ മിയാഗിയിലെ മാറ്റ്‌സുഷിമ വ്യോമതാവളത്തിലായിരുന്നു ദീപശിഖ വഹിച്ചവിമാനം ഇറങ്ങിയത്. ഇക്കാര്യം ടോക്യോ 2020 ഒളിംപിക്‌സിന്റെ അക്കൗണ്ട് തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. സുനാമിയും ഭൂമികുലുക്കവും ബാധിച്ച് തകര്‍ന്നുപോയ തൊഹുക്കു മേഖലയിലാണ് ഈ വിമാനത്താവളം ഉള്ളത്. ജപ്പാന്റെ തിരിച്ചുവരവിന്റെ പ്രതീകമായാണ് ഈ വ്യോമതാവളം തന്നെ ഒളിംപിക്‌സ് ദീപശിഖ ഇറങ്ങാനായി തെരഞ്ഞെടുത്തത്.

- അവ്നി

വായിക്കുക: , , ,

Comments Off on ഒളിംപിക്‌സ് ദീപശിഖ ജപ്പാനിലെത്തി, ആളും ആരവവുമില്ലാതെ

കൊറോണ; ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി

February 23rd, 2020

kuwait airways_epathram

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി. ശനിയാഴ്ച അഞ്ച് വിമാനങ്ങളിലായി 700 പേരെയാണ് തിരിച്ചെത്തിച്ചത്. ഇറാനിൽ ശേഷിക്കുന്ന കുവൈത്തികളോട് തെഹ്റാനിലെ കുവൈത്ത് എംബസിയുമായി അടിയന്തിരമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും അഞ്ചു പേര് മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട അൽ ഖൂം നഗര ഭാഗത്തേക്ക് പോവരുതെന്ന് ഇറാനിൽ ശേഷിക്കുന്ന പൗരന്മാർക്ക് എംബസ്സി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നെത്തിയ യാത്രക്കാർ രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , ,

Comments Off on കൊറോണ; ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി

എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചെത്തി

February 17th, 2020

air india_epathram

കരിപ്പൂര്‍: 5 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് 747-400 വിമാനം കോഴിക്കോട്ടേക്ക് തിരിച്ചെത്തുന്നു. നാളെ മുതല്‍ കോഴിക്കോട്-ജിദ്ദ സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ 2 ദിവസമാണ് സര്‍വീസ് നടത്തുക. പിന്നീട് കൂടുതല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും.

കൊച്ചിയില്‍ നിന്നുള്ള 2 സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. 423 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ 20 ടണ്‍ ചരക്ക് കയറ്റാം. ഈ വിമാനത്തിന് കരിപ്പൂരില്‍ രാത്രികാല സര്‍വീസിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അനുമതി നല്‍കിയിട്ടില്ല. രാത്രി വിലക്ക് 6 മാസത്തിന് ശേഷം പുന:പരിശോധിക്കും.

റണ്‍വേ നവീകരണത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത്.

- അവ്നി

വായിക്കുക: , ,

Comments Off on എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചെത്തി

എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍

November 17th, 2019

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷ ത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹ രിക്കു വാനുള്ള സര്‍ക്കാര്‍ പദ്ധതി യുടെ ഭാഗ മായി രാജ്യത്തെ രണ്ട് സുപ്രധാന പൊതു മേഖലാ കമ്പനി കളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കും എന്ന് ധന കാര്യ വകുപ്പു മന്ത്രി നിര്‍മ്മലാ സീതാരാമന്‍.

ഇതു മായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീ കരിക്കും എന്നും അടുത്ത മാര്‍ച്ച് മാസത്തില്‍ വില്പ്പന നടക്കും എന്ന് പ്രതീക്ഷി ക്കുന്ന തായും ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖ ത്തില്‍ മന്ത്രി അറിയിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എയര്‍ ഇന്ത്യയുടെ വില്‍പ്പന യില്‍ ഇപ്പോള്‍ നിക്ഷേപകര്‍ വലിയ താത്പര്യം കാണി ക്കുന്നുണ്ട്. ഇക്കാര്യം വിദേശ നിക്ഷേ പക സംഗമ ങ്ങളില്‍ നിന്നും വ്യക്തമായി ട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍

Page 13 of 18« First...1112131415...Last »

« Previous Page« Previous « ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ ഐ ഐ ടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം
Next »Next Page » ഒരു രാജ്യം – ഒരു ശമ്പള ദിനം : പുതിയ നിയമം കൊണ്ടു വരുന്നു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha