കോഴിക്കോട് : പ്രശസ്ത സാഹിത്യ കാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള (77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ രാവിലെ എട്ടു മണി യോടെ യായി രുന്നു മരണം. അസുഖ ബാധിതനായി ചികില്‍സ യില്‍ ആയി രുന്നു.
കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കേരള സാഹിത്യ അക്കാ ദമിയുടേയും പുരസ്കാര ങ്ങള്‍ നേടിയ ‘സ്മാരക ശില കൾ’ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘മല മുകളിലെ അബ്ദുള്ള’, വിശ്വ ദീപം അവാര്‍ഡ് നേടിയ ‘മരുന്ന്’, ‘കന്യാ വനങ്ങള്‍’ പ്രമുഖ എഴുത്തു കാര നായ സേതു വുമായി ചേർന്ന് രചിച്ച ‘നവ ഗ്രഹ ങ്ങളുടെ തട വറ’, ജൂത ന്മാരുടെ ശ്മശാനം, ഹനു മാൻ സേവ, അകമ്പടി ക്കാരി ല്ലാതെ, കണ്ണാടി വീടുകൾ എന്നിവ യാണു ശ്രദ്ധേയ മായ രചനകള്‍. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് വടകര യില്‍ മമ്മു – സൈന ദമ്പതികളുടെ മകനായി 1940 ഏപ്രില്‍ മൂന്നിന് ആയിരുന്നു ജനനം. തലശ്ശേരി ബ്രണ്ണൻ കോളജി ലും അലിഗഢ് മുസ്ലീം സർവ്വ കലാ ശാല യിലും വിദ്യാ ഭ്യാസം പൂര്‍ത്തി യാക്കി. എം. ബി. ബി. എസ്. ബിരുദ ധാരി യായ ഇദ്ദേഹം ഡോക്ട റായി സേവനം അനുഷ്ടിച്ചിരുന്നു