അബുദാബി : വിസ സ്റ്റാമ്പിംഗ് സംബന്ധമായ രക്ത പരിശോധനക്കുള്ള മെഡിക്കല്‍ ടെസ്റ്റ് സെന്‍റര്‍ അബു ദാബി മുഷ്റിഫ് മാളിലും തുറന്നു പ്രവര്‍ത്തനം തുടങ്ങി. സേഹയുടെ കീഴിലുള്ള വിസ സ്ക്രീനിംഗ് സെന്‍റര്‍ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവര്‍ത്തിക്കും.
വാരാന്ത്യ അവധി ദിനങ്ങളിലും സേഹ സെന്‍റര്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് പൊതു ജന സേവനം ഊർജ്ജിതം ആക്കുന്നതിന്‍റെ ഭാഗമായാണ്.
At #SEHA, our vision is to improve access to our services for all.
We are proud to announce the opening of a Visa Screening Centre at Mushrif Mall operating 7 days a week from 9:00 AM to 7:00 PM with both fast track and regular visa screening services available. pic.twitter.com/6kxyESewMw— SEHA – شركة صحة (@SEHAHealth) November 1, 2022
നിലവില്‍ മെഡിക്കല്‍ ടെസ്റ്റിനായി സേഹ ആപ്പിലൂടെ ബുക്കിംഗ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ മുഷ്റിഫ് മാളിലെ വിസ സ്ക്രീനിംഗ് സെന്‍ററില്‍ ബുക്കിംഗ് ഇല്ലാതെയും എത്തി ടെസ്റ്റ് നടത്താം.