കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  

June 27th, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : രണ്ടു വയസ്സു മുതല്‍ 17 വയസ്സു വരെ പ്രായ പരിധിയില്‍ ഉള്ള കുട്ടി കളില്‍ സിറം ഇന്‍സ്റ്റി റ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണ ങ്ങള്‍ക്ക് തയ്യാറായി. അമേരിക്കന്‍ കമ്പനി യായ നോവോ വാക്‌സ് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ കോവോ വാക്‌സ് എന്ന പേരിലാണ് ഇന്ത്യയില്‍ പുറത്തിറക്കുക.

ഡി. സി. ജി. ഐ.യുടെ അനുമതി ലഭിച്ചാല്‍ അടുത്ത മാസം 10 കേന്ദ്രങ്ങളില്‍ വെച്ച് കുട്ടികളിലെ പരീക്ഷണ ങ്ങള്‍ക്ക് തുടക്കമാവും എന്നും സിറം ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഇന്ത്യ സി. ഇ. ഒ. അദര്‍ പുനാവാല അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  

റേഷന്‍ കാര്‍ഡ് : പൊതു വിഭാഗ ത്തിലേക്ക് മാറ്റാൻ ജൂണ്‍ 30 വരെ അവസരം

June 20th, 2021

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : അനര്‍ഹമായി മുന്‍ ഗണനാ റേഷന്‍ കാര്‍ഡ് (മഞ്ഞ, ചുവപ്പ്) കൈവശം വെച്ചി ട്ടുള്ള കാര്‍ഡ് ഉടമ കള്‍ക്ക് റേഷന്‍ കാര്‍ഡു കള്‍ പൊതു വിഭാഗത്തി ലേക്ക് മാറ്റാൻ ജൂണ്‍ 30 വരെ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ ഗണനാ വിഭാഗ ത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യ ത്തില്‍ അവരെ കൂടി ഉള്‍ പ്പെടു ത്തുന്ന തിനുള്ള നടപടികൾ വേഗ ത്തില്‍ ആക്കുവാനാണ് നടപടി.

അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ച വര്‍ക്ക് 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാര മുള്ള ശിക്ഷ കളില്‍ നിന്നും പിഴയില്‍ നിന്നും താത്ക്കാലിക മായി ഇളവു നല്‍കി കാര്‍ഡ് പൊതു വിഭാഗ ത്തിലേക്കു മാറ്റുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കി യിരിക്കുക യാണ്.

ജൂണ്‍ 30 നു മുന്‍ പായി റേഷന്‍ കാര്‍ഡു കള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റാത്ത കാര്‍ഡ് ഉടമകളില്‍ നിന്നും അനര്‍ഹ മായി കൈപ്പറ്റിയ ഭക്ഷ്യ സാധന ങ്ങളു ടെയും മണ്ണെണ്ണ യുടെയും വിപണി വില യുടെ അടിസ്ഥാന ത്തില്‍ പിഴ ഈടാക്കും എന്നും 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാരം ശിക്ഷാ നടപടികള്‍ കൈക്കൊള്ളും എന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ മരണപ്പെട്ടു എങ്കില്‍ ആ വിവരങ്ങള്‍ കാര്‍ഡുടമകള്‍ അറിയിക്കണം.

(പബ്ലിക്ക് റിലേഷന്‍ വകുപ്പ്).

- pma

വായിക്കുക: , , , ,

Comments Off on റേഷന്‍ കാര്‍ഡ് : പൊതു വിഭാഗ ത്തിലേക്ക് മാറ്റാൻ ജൂണ്‍ 30 വരെ അവസരം

വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി

June 13th, 2021

bombay-high-court-ePathram
മുംബൈ : മുതിര്‍ന്ന പൗരന്മാര്‍ക്കും കിടപ്പു രോഗി കൾക്കും ശാരീരിക ബുദ്ധി മുട്ടുകൾ അനുഭവിക്കുന്ന ആളുകള്‍ക്കും കൊവിഡ് വാക്സിന്‍ വീടുകളിൽ എത്തിക്കുന്നതില്‍ കേരളത്തെ മാതൃകയാക്കണം എന്ന് കേന്ദ്ര സർക്കാരിനോട് മുംബൈ ഹൈക്കോടതി. വാക്സിന്‍ വീടുകളിൽ എത്തിച്ച് നൽകണം എന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി പരിഗണി ക്കുക യായിരുന്നു കോടതി.

വീടുകളിൽ എത്തി വാക്സിന്‍ നൽകുന്ന പദ്ധതി രാജ്യത്തു നടപ്പിലാക്കാൻ തടസ്സം എന്തെങ്കിലും ഉണ്ടോ എന്നും കോടതി ചോദിച്ചു. കേരള മാതൃക ചൂണ്ടിക്കാട്ടി യായിരുന്നു കോടതി യുടെ പരാമർശം.

കൊവിഡ് വാക്സിന്‍ വീടുകളിൽ എത്തിക്കുക എന്നത് സാദ്ധ്യമല്ല എന്നുള്ള കേന്ദ്ര സർക്കാര്‍ പരാമർശത്തെ കോടതി രൂക്ഷമായി വിമർശിച്ചു.

കേരളവും ജമ്മു കശ്മീരും ഇതു വിജയ കരമായി നടപ്പാക്കുന്നുണ്ട് എന്നും മറ്റു സംസ്ഥാന ങ്ങളിൽ നടപ്പിലാക്കുവാന്‍ എന്താണ് തടസ്സം എന്നും കോടതി ചോദിച്ചു.

വീടുകളില്‍ വാക്സിന്‍ എത്തിക്കുന്നതിൽ ഈ സംസ്ഥാനങ്ങള്‍ വിജയം വരിച്ചത് എങ്ങനെയാണ്? കേരള – ജമ്മു കശ്മീർ മാതൃകയോട് കേന്ദ്ര ത്തിന്റെ പ്രതികരണം എന്താണ്? കേന്ദ്രത്തിന്റെ പ്രശ്നം എന്താണ് എന്ന് മനസ്സിലാകുന്നില്ല. നിങ്ങള്‍ എന്തു കൊണ്ടാണ് ഈ സംസ്ഥാനങ്ങളോട് ആശയ വിനിമയം നടത്താത്തത്?. ഇതു പ്രാവർത്തികം ആക്കുവാൻ കഴിയുന്നത്‌ എങ്കില്‍ എന്തു കൊണ്ടാണ് മറ്റു സംസ്ഥാന ങ്ങളിലും ഇത് ആവിഷ്കരിക്കാത്തത്? എന്നും കോടതി ചോദിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി

കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  

June 8th, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡൽഹി : രാജ്യത്തെ വാക്സിന്‍ നയം പരിഷ്‍കരിച്ചു എന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി. 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും ജൂണ്‍ 21 മുതൽ സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കും. ഇതിനായി വിദേശ രാജ്യങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും എന്നും പ്രധാന മന്ത്രി പ്രഖ്യാപിച്ചു.

നൂറ് വര്‍ഷത്തിനിടയില്‍ രാജ്യം നേരിടുന്ന വലിയ മഹാമാരിയാണ് കൊവിഡ്. ഇതിനെ നേരിടുവാനുള്ള ഏറ്റവും വലിയ ആയുധം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക എന്നതാണ്. ഇതിന് എതിരെയുള്ള സുരക്ഷാ കവചമാണ് വാക്‌സിന്‍.

രാജ്യം രണ്ട് വാക്‌സിനുകള്‍ വികസിപ്പിച്ചു. 23 കോടി വാക്‌സിന്‍ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം അധികരി പ്പിക്കും. രാജ്യ ത്ത് ഏഴു കമ്പനികള്‍ വാക്സി നുകള്‍ ഉത്പാദി പ്പിക്കുന്നു. മൂന്നു വാക്‌സിനു കള്‍ ക്ലിനിക്കല്‍ ട്രയലില്‍ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രാജ്യത്തെ ആരോഗ്യ രംഗത്തുള്ള അടിസ്ഥാന സൗകര്യ ങ്ങള്‍ വികസിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്‌സിജ ന്റെ ആവശ്യം വര്‍ദ്ധിച്ചു. ഓക്‌സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും രാജ്യത്തെ ഓക്‌സിജന്‍ ഉത്പാദനം പത്തിരട്ടി ആയി വര്‍ദ്ധി പ്പിക്കു കയും ചെയ്തു എന്നും പ്രധാന മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  

മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു

June 6th, 2021

alphabet-aa-malayalam-letter-ePathram
ന്യൂഡല്‍ഹി : മലയാളം സംസാരിക്കുന്നതിനു നഴ്സിംഗ് ജീവനക്കാര്‍ക്ക് ഡല്‍ഹിയിലെ ജി. ബി. പന്ത് ആശുപത്രി യില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദം ആവുന്നു. ആശുപത്രി ജോലിക്കിടെ മലയാളം സംസാരിക്കുന്നത് രോഗി കൾക്കും സഹപ്രവർത്ത കർക്കും ബുദ്ധി മുട്ട് ഉണ്ടാക്കുന്നു എന്ന കാരണം കാണിച്ചു കൊണ്ടാണ് ജി. ബി. പന്ത് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കിയത്.

ജോലിക്കിടെ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മാത്രമേ സംസാരിക്കുവാൻ പാടുള്ളൂ എന്നും ഉത്തരവ് ലംഘിച്ചാല്‍ കനത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയര്‍ ആവേണ്ടി വരും എന്നും ഉത്തരവില്‍ പറയുന്നു.

ഈ നടപടിക്ക് എതിരെ കനത്ത പ്രധിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ. സി. വേണു ഗോപാല്‍,  ശശി തരൂര്‍ തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്ത് എത്തി യിട്ടുണ്ട്.

ഡല്‍ഹി രാജ് ഘട്ട് ജവഹര്‍ ലാല്‍ നെഹ്റു മാര്‍ഗ്ഗിലെ ഗോവിന്ദ് വല്ലഭ് പന്ത് (ജി. ബി. പന്ത്) ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യു ക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപ നത്തില്‍ നിരവധി മലയാളി നഴ്സുമാര്‍ ജോലി ചെയ്തു വരുന്നു.  ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത് മലയാളത്തില്‍ തന്നെ യാണ്.

മാത്രമല്ല പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറാം തുടങ്ങി വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള ആശുപത്രി ജീവനക്കാര്‍ അവരവരുടെ പ്രാദേശിക ഭാഷ യിൽ തന്നെ യാണ് പരസ്പരം സംസാരി ക്കുന്നത്. എന്നാൽ വിലക്ക് ഏർപ്പെടുത്തിയത് മലയാളത്തിന് മാത്രവും.

- pma

വായിക്കുക: , , , , ,

Comments Off on മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു

Page 22 of 84« First...10...2021222324...304050...Last »

« Previous Page« Previous « ക്യാപ്പിറ്റൽ സെന്ററിൽ ലുലു എക്സ് പ്രസ്സ് ഫ്രഷ് മാർക്കറ്റ് തുറന്നു
Next »Next Page » ദീര്‍ഘ ദൂര സര്‍വ്വീസുകൾ വീണ്ടും തുടങ്ങുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha