
അഹമ്മദാബാദ് : കേരള ത്തിലെ ആര്‍. എസ്സ്. എസ്സ്. പ്രവർത്ത കര്‍ക്കു നേരെ കണ്ണുരുട്ടി യാല്‍ സി. പി. എം. പ്രവര്‍ത്ത കരുടെ കണ്ണു കള്‍ ചൂഴ്ന്ന് എടുക്കും എന്ന് ബി. ജെ. പി. ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ.
സി. പി. എം. ആക്രമണ ങ്ങളെ തുറന്നു കാട്ടുവാ നാണ് ബി. ജെ. പി. കേരള ത്തിൽ ജനരക്ഷാ യാത്ര നടത്തിയത്. കേരള ത്തിലെ ആർ. എസ്സ്. എസ്സ്. – ബി. ജെ. പി. പ്രവര്‍ ത്തകര്‍ക്കു നേരെ സി. പി. എമ്മു കാര്‍ ആക്രമ ത്തിന്നു മുതിര്‍ന്നാല്‍ അവരുടെ വീട്ടില്‍ കയറി കണ്ണു കള്‍ ചൂഴ്ന്ന് എടുക്കും എന്നാ യിരുന്നു പാണ്ഡെ യുടെ ഭീഷണി.
കുംഹാരി യില്‍ നടന്ന ഒരു ചടങ്ങിനു ശേഷം മാധ്യമ ങ്ങളോട് സംസാരി ക്കുക യായിരുന്നു സരോജ് പാണ്ഡെ.
കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനാധിപത്യ രീതി യില്‍ പ്രവര്‍ത്തിക്കണം എന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിടും എന്നും മുന്‍ ലോക് സഭ എം. പി. യും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവുമായ സരോജ് പാണ്ഡെ പറഞ്ഞു. കേരളവും ബംഗാളും ജനാധിപത്യ രീതിയിൽ പ്രവർ ത്തിക്കണം. ഞങ്ങള്‍ ജനാധി പത്യ ത്തില്‍ വിശ്വ സിക്കുന്ന വരാണ്. ജനധിപത്യം തകര്‍ ക്കണം എങ്കില്‍ ഞങ്ങള്‍ക്ക് അത് ശ്രമകരമായ ദൗത്യമല്ല എന്ന് കേരളവും ബംഗാളും മനസ്സി ലാക്കണം എന്നും അവർ ഭീഷണി മുഴക്കി.