
അബുദാബി : സൗഹൃദത്തിന്‍റെയും സാഹോദര്യ ത്തിന്‍റെയും സന്ദേശവുമായി അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി ഒരുക്കുന്ന ‘തങ്ങൾ @ അബുദാബി’ എന്ന പരിപാടി 2022 സെപ്റ്റംബര്‍ 25 ഞായറാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ അതിഥിയായി സംബന്ധിക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, വിവിധ മത നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.

സംസ്ഥാന കെ. എം. സി. സി. നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍
സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പദവി ഏറ്റെടുത്ത ശേഷം ആദ്യമായി അബുദാബിയില്‍ എത്തുന്ന സാദിഖലി ശിഹാബ് തങ്ങളുടെ പരിപാടി തികച്ചും വ്യത്യസ്ഥവും മാതൃകാ പരവും ആയിരിക്കും എന്ന് സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ പി. കെ. അഹമ്മദ്, നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് യു. അബ്ദുല്ലാ ഫാറൂഖി എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
കേരളത്തിന്‍റെ മത സാഹോദര്യം നില നിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പാണക്കാട് കുടുംബവും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മതേതര സമൂഹത്തിന്‍റെ പ്രതീക്ഷയാണ്. ഓരോ കാല ഘട്ടങ്ങളിലും വിശിഷ്യാ കലുഷിതമായ സാഹചര്യങ്ങളില്‍ പോലും സമാധാന ത്തിന്‍റെ സന്ദേശവുമായി സയ്യിദ് കുടുംബം നടത്തിയ സേവനങ്ങളും പാണക്കാട് സയ്യിദ് കുടുംബം മേതേതര കേരളത്തിന് സമര്‍പ്പിച്ച സംഭാവനകളും ചരിത്രത്തില്‍ ഇടം നേടിയതാണ്.
അബുദാബിയില്‍ എത്തുന്ന സാദിഖലി തങ്ങളെ സ്വീകരിക്കുന്നതിനും പരിപാടിയുടെ വിജയത്തിനും വേണ്ടി 101 അംഗ സ്വാഗത സംഘം പ്രവര്‍ത്തിക്കുന്നു. വിവിധ ജില്ലാ – മണ്ഡലം – പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനുകളും പ്രചാരണ പരിപാടി കളും നടന്നു വരുന്നു.
ഇസ്‌ലാമിക് സെന്‍ററിൽ വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തില്‍ ഭാര വാഹികളായ മജീദ് അണ്ണാൻ തൊടി, റഷീദ് പട്ടാമ്പി എന്നിവരും സംബന്ധിച്ചു.





അബുദാബി : മണ്ണാർക്കാട് മണ്ഡലം കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ഏകദിന ശില്പ ശാല ശ്രദ്ധേയമായി. ഗതകാല സ്മരണകളെയും ആധുനിക ചിന്തകളെയും കോർത്തിണക്കിയുള്ള വായനയേയും പഠനത്തെയും പ്രോത്സാഹിപ്പിച്ചും ആരോഗ്യ സംരക്ഷണവും സമ്പാദ്യ ശീലവും ഉത്‌ബോധിപ്പിച്ചു കൊണ്ടും വ്യക്തി ജീവിത ത്തിൽ പാലിക്കേണ്ട സംശുദ്ധിയെ ഗൗരവ പൂർവ്വം ബോദ്ധ്യ പ്പെടുത്തിയും ശരീഫ് സാഗർ നയിച്ച പഠന ക്യാമ്പ് പങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും മികച്ചു നിന്നു.




















