അബുദാബി : ഭാരത ത്തിന്റെ വൈവിധ്യ ങ്ങളെ അവ തരി പ്പിച്ചു കൊണ്ട് അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഇന്ത്യാ ഫെസ്റ്റ് സംഘടി പ്പിക്കുന്നു.
‘ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന ആശയ ത്തിൽ വിവിധ സംസ്ഥാന ങ്ങളിലെ കലാ – സാംസ്കാരിക പരി പാടി കളും ഭക്ഷണ വിഭവ ങ്ങളും മൂന്നു ദിവസ ങ്ങളി ലായി സെന്ററില്‍ നട ക്കുന്ന ഇന്ത്യാ ഫെസ്റ്റിൽ അരങ്ങേറും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ഫെബ്രുവരി 6, 7, 8 തീയ്യതി കളിൽ (വ്യാഴം, വെള്ളി, ശനി) വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെ യാണ് ഇന്ത്യാ ഫെസ്റ്റ് അവതരിപ്പി ക്കുക. വെള്ളി യാഴ്ച ഉച്ചക്ക് ഒന്നര മണി മുതൽ അഞ്ചര മണി വരെ കുടുംബ ങ്ങൾക്ക് വേണ്ടി പ്രവേശനം പരിമിത പ്പെടുത്തി യിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും യു. എ. ഇ. യിൽ നിന്നുമുള്ള 200 ഓളം കലാ കാര ന്മാരുടെ സംഘം മൂന്ന് ദിവസ ങ്ങളിലും പരി പാടികൾ അവതരി പ്പിക്കും. യു. എ. ഇ. – ഇന്ത്യാ സാംസ്കാ രിക ബന്ധം ചിത്രീ കരി ക്കു ന്ന വൈവിധ്യ ങ്ങളായ ചിത്രീ കരണ ങ്ങളും നൃത്ത നൃത്യ ങ്ങളും അര ങ്ങേറും.
നാടൻ പലഹാരങ്ങളും പാനീയങ്ങളും അടക്കം നാവിൽ കൊതിയൂറുന്ന ഭക്ഷ്യ വിഭവ ങ്ങളും ഒരുക്കി കൊണ്ട് കെ. എം. സി. സി. സംസ്ഥാന കമ്മി റ്റി യും വിവിധ ജില്ലാ കമ്മിറ്റികളും അബു ദാബി യിലെ ഭക്ഷണ ശാല കളും സ്റ്റാളു കൾ ഒരുക്കും. സെന്ററിന് പുറത്ത് പ്രത്യേകമായി നിർമ്മി ക്കുന്ന നാൽപ്പതോളം സ്റ്റാളുകൾ ഉണ്ടായിരിക്കും എന്നും സംഘാടകർ അറിയിച്ചു.
ഇന്ത്യാ ഫെസ്റ്റി ന്റെ പത്ത് ദിർഹം വിലയുള്ള പ്രവേശന കൂപ്പൺ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാനം റിനോ കാറും മറ്റു ആകർഷക ങ്ങളായ 100 സമ്മാനങ്ങളും നൽകും.
ഇസ്‌ലാമിക് സെന്റർ ആക്ടിംഗ് പ്രസിഡണ്ട് ടി. കെ. അബ്ദുൽ സലാം, ജനറൽ സെക്രട്ടറി എം. പി. എം. റഷീദ്, പ്രോജക്റ്റ് എക്സിക്യൂഷൻ ടീം ചെയർമാൻ എം. എം. നാസർ, കൺ വീനർ അബ്ദുൽ ഖാദർ ഒളവട്ടൂർ എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.