കെ. എം. സി. സി. വനിതാ വിംഗ് ‘ഡിലിജെൻഷിയ’

November 14th, 2019

abu-dhabi-kmcc-women-s-wing-diligentia-ePathram
അബുദാബി : സംസ്ഥാന കെ. എം. സി. സി. വനിതാ വിംഗ് സംഘടി പ്പിക്കുന്ന വിനോദ – വിജ്ഞാന സംഗമം ‘ഡിലി ജെൻഷിയ’ നവംബര്‍ 15 വെള്ളി യാഴ്ച രാവിലെ 9 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ആരം ഭിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, ജനറൽ സെക്രട്ടറി കുൽസു ടീച്ചർ, സെക്രട്ടറി റോഷ്‌നി ഖാലിദ്, ദുബായ് മെഡിക്കൽ കോളേജ് ഐ. ഇ. ഡയറക്ടർ ഡോക്ടർ ഫൗസിയ അഹമ്മദ്, കാഞ്ഞിര പ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ഇംഗ്ലീഷ്‌ വിഭാഗം മേധാവി ഡോക്ടർ ആൻസി ജോർജ്ജ് തുടങ്ങീ സാമൂഹിക – സാംസ്കാരിക – പൊതു രംഗങ്ങ ളിലെ പ്രമുഖ വനിതാ നേതാക്കൾ സംബന്ധിക്കും.

- pma

വായിക്കുക: , , , ,

Comments Off on കെ. എം. സി. സി. വനിതാ വിംഗ് ‘ഡിലിജെൻഷിയ’

സാഹിത്യ സംഗമം സംഘടിപ്പിച്ചു

November 5th, 2019

poet-veeran-kutty-ePathram

അബുദാബി : പ്രവാസം, സമൂഹം, സർഗ്ഗാത്മകത എന്നീ വിഷയ ങ്ങളെ അധികരിച്ച് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സാഹിത്യ സംഗമം സംഘടി പ്പിച്ചു. കവി വീരാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

എല്ലാ അർത്ഥ ത്തിലുമുള്ള പ്രവാസമാണ് സർഗ്ഗാ ത്മകത വളർത്തുന്നതിൽ എഴുത്തുകാ രന്റെ ചോദനയെ ഉണർത്തുന്നത് എന്ന് വീരാൻ കുട്ടി പറഞ്ഞു. മലയാള കവിത യുടെ പരിണാമവും ആധുനിക കവിത യിലെ കാവ്യാത്മകത യെയും കുറിച്ചു ശ്രോതാക്കളു മായി ചോദ്യാത്തര വേളയും നടന്നു.

ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. എം. പി. എം. റഷീദ്, കുഞ്ഞു മുഹമ്മദ്, സ്വാലിഹ് വാഫി എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

Comments Off on സാഹിത്യ സംഗമം സംഘടിപ്പിച്ചു

സമദാനി യുടെ പ്രഭാഷണം : മദീന യിലേ ക്കുള്ള പാത നവംബർ 29 ന്

October 27th, 2019

samadani-iuml-leader-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ നബി ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സംഘ ടിപ്പി ക്കുന്ന പ്രഭാ ഷണ പരമ്പര ‘ലോകം തിരു നബിയെ തേടുന്നു’ എന്ന പ്രമേയ ത്തിൽ എം. പി. അബ്ദു സമദ് സമദാനി നട ത്തുന്ന ‘മദീന യിലേ ക്കുള്ള പാത’ എന്ന പ്രഭാഷണം നവംബർ 29 വെള്ളി രാത്രി എട്ടു മണിക്ക് സെന്റര്‍ ഓഡിറ്റോ റിയ ത്തില്‍ നടക്കും എന്നു ഭാര വാഹി കള്‍ അറിയിച്ചു.

വി. ഐ. സലിം (മുഖ്യ രക്ഷാധികാരി), യു. അബ്ദുല്ല ഫാറൂഖി, വി. പി. കെ. അബ്ദുല്ല, അബ്ദുൽ കരിം ഹാജി, ഡോ. അബൂ ബക്കർ കുറ്റി ക്കോൽ (രക്ഷാധി കാരികൾ) എന്നിവ രുടെ നേതൃത്വ ത്തില്‍ രൂപീ കരിച്ച സ്വാഗത സംഘം കമ്മി റ്റി യില്‍ സെന്റർ ഭാരവാഹി കളായ പി. ബാവാ ഹാജി (ചെയർ മാൻ), ഡോ. അബ്ദു റഹ്മാൻ ഒള വട്ടൂർ (ജനറൽ കൺ വീനർ), ഷുക്കൂറലി കല്ലിങ്ങൽ (ട്രഷറർ), സാബിർ മാട്ടൂൽ എന്നിവര്‍ അടക്കം വിവിധ മേഖല കളില്‍ പ്രവര്‍ ത്തിക്കുന്ന പ്രമുഖ രായ 75 അംഗ ങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. എം. പി. എം. റഷീദ് വിഷയാവതരണം നടത്തി.

- pma

വായിക്കുക: , , ,

Comments Off on സമദാനി യുടെ പ്രഭാഷണം : മദീന യിലേ ക്കുള്ള പാത നവംബർ 29 ന്

നാനോ ക്രിക്കറ്റ് : അബുദാബി ബ്രദേഴ്സ് ജേതാക്കൾ

October 14th, 2019

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ കായിക വിഭാഗം സംഘടിപ്പിച്ച നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റിൽ അബുദാബി ബ്രദേഴ്സ് ജേതാക്ക ളായി. തളി പ്പറമ്പ് മുനിസിപ്പൽ കെ. എം. സി. സി. യെ പരാജയ പ്പെടുത്തി യാണ് അബു ദാബി ബ്രദേഴ്സ് കപ്പു നേടിയത്. ടൂർണ്ണ മെന്റിൽ വ്യക്തി ഗത സമ്മാന ങ്ങൾ ക്കായി മനാഫ് (മാൻ ഓഫ് ദി മാച്ച്), സഫാദ് (ബെസ്റ്റ് ബൗളർ), സവാദ് (ബെസ്റ്റ് ബാറ്റ്‌സ് മാൻ) എന്നിവ രെയും തെരഞ്ഞെടുത്തു.

അബുദാബി യാസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സര ത്തിൽ 16 പ്രമുഖ ടീമുകൾ പങ്കെ ടുത്തു. ഇസ്ലാ മിക് സെന്റർ പ്രസി ഡണ്ട് പി. ബാവ ഹാജി വിജയി കൾ ക്കുള്ള ട്രോഫി യും ജനറൽ സെക്രട്ടറി എം. പി. എം. റഷീദ് റണ്ണേഴ്‌സ് അപ്പി നുള്ള ട്രോഫിയും സമ്മാനിച്ചു.

ഇസ്ലാമിക് സെന്റർ ഭാരവാഹി കളാ യ ഹംസ നടുവിൽ, മുജീബ് മൊഗ്രാൽ, ടി. കെ. അബ്ദുൾ സലാം, കബീർ ഹുദവി, കുഞ്ഞി മുഹമ്മദ്, അബ്ദുൾ റസാഖ് കേളോത്ത്, അഹമ്മദ് കുട്ടി,കെ. എം. സി. സി. സെക്രട്ടറി അഡ്വ. കെ. വി. മുഹ മ്മദ് കുഞ്ഞി, ഇ. ടി. എം. സുനീർ, ശറഫുദ്ദീൻ കുപ്പം, അബ്ദുൾ റഹി മാൻ, ഹനീഫ്, ശാദുലി, ഷമീം, പി. എസ്. മുത്തലിബ് തുടങ്ങിയവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on നാനോ ക്രിക്കറ്റ് : അബുദാബി ബ്രദേഴ്സ് ജേതാക്കൾ

നാനോ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് ബ്രോഷർ പ്രകാശനം ചെയ്തു

October 3rd, 2019

islamic-center-nano-cricket-tournament-brochure-release-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിഭാഗ ത്തിന്റെ ആഭി മുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന ഇൻഡോർ നാനോ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് ബ്രോഷർ പ്രകാശനം ചെയ്തു.

സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, ട്രഷർ ഹംസ നടുവിൽ, സ്പോർ ട്സ് സെക്രട്ടറി മുജീ ബ് മൊഗ്രാൽ, കെ. എം. സി. സി. ജനറല്‍ സെക്ര ട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷർ പി. കെ. അഹമ്മദ് എന്നിവര്‍ ഉൾപ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.

ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ നജ്ദ സ്ട്രീറ്റിൽ യാസ് അക്കാഡമി ഇൻഡോർ ഗ്രൗണ്ടിൽ വെച്ചാണ് (ബുർജീൽ ആശുപത്രിക്കു സമീപം) നോക്ക് ഔട്ട് അടിസ്ഥാന ത്തിൽ മത്സരം നടത്തുന്നത്.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 050 571 0277, 054 5042 468 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടുക.

- pma

വായിക്കുക: , ,

Comments Off on നാനോ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് ബ്രോഷർ പ്രകാശനം ചെയ്തു

Page 17 of 24« First...10...1516171819...Last »

« Previous Page« Previous « വാഹനാപകടം :  പെരിങ്ങോട് സ്വദേശിക്ക് നാലു കോടി രൂപ  നഷ്ട പരിഹാരം  
Next »Next Page » സിറ്റി ടെര്‍മിനല്‍ അടക്കുന്നു  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha