സഹിഷ്ണുതാ സമ്മേളനവും അനുസ്മരണവും

October 2nd, 2019

skssf-thrishoor-committee-tolerance-meet-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണുതാ വർഷം ആചരി ക്കുന്ന തിന്റെ ഭാഗ മായി അബു ദാബി സുന്നി സെൻറർ – ഗൾഫ് സത്യ ധാര അബുദാബി – തൃശൂർ ജില്ലാ കമ്മറ്റി യും സംയുക്തമായി സംഘടി പ്പിക്കുന്ന സഹിഷ്ണുതാ സമ്മേ ളനം അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ വെച്ച് 2019 ഒക്ടോബർ 3 വ്യാഴം രാത്രി 8 മണിക്ക് നടക്കും

അന്തരിച്ച പ്രഗത്ഭ പണ്ഡിതരും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും ആയിരുന്ന ശൈഖുന ചെറു വാളൂർ ഉസ്താദ്, എം. എം. ഉസ്താദ്(ആലുവ) എന്നിവരുടെ അനുസ്മരണ യോഗവും ഈ പരിപാടി യിൽ വെച്ച് നടക്കും എന്നും സംഘാടകർ അറിയിച്ചു.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി യും പ്രമുഖ വാഗ്‌മി യുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷ ണവും പ്രമുഖ പണ്ഡിതൻ സിംസാറുൾ ഹഖ് ഹുദവി അനുസ്മരണ പ്രഭാക്ഷണവും നടത്തും.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ, സുന്നി സെൻറർ, ഗൾഫ് സത്യധാര, കെ. എം. സി. സി. നാഷണൽ – സംസ്ഥാന – ജില്ലാ നേതാ ക്കളും മത – സാമൂഹ്യ- സാംസ്കാരിക രംഗ ത്തെ പ്രമുഖരും സംബന്ധിക്കും.

വിവരങ്ങൾക്ക് : 052 231 9130

- pma

വായിക്കുക: , , ,

Comments Off on സഹിഷ്ണുതാ സമ്മേളനവും അനുസ്മരണവും

നൗഷാദിന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം

September 5th, 2019

textail-business-kochi-brodway-noushad-ePathram
അബുദാബി : പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തി ലൂടെ ശ്രദ്ധേയനായ കൊച്ചി യിലെ ചെറുകിട കച്ചവടക്കാ രന്‍ കൂടിയായ നൗഷാദ് അബുദാബി യില്‍ എത്തുന്നു.

noushad-image-created-with-dresses-by-davinci-suresh-ePathram

സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ നൗഷാദിനു സെപ്റ്റംബര്‍ 7 ശനിയാ ഴ്ച വൈകുന്നേരം 7 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം നല്‍കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

Image Credit : Actor Sidheek FB 

 

- pma

വായിക്കുക: , , , ,

Comments Off on നൗഷാദിന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം

ഇസ്‌ലാമിക് സെന്റർ സമ്മര്‍ ക്യാമ്പ് സമാപിച്ചു

July 22nd, 2019

kerala-students-epathram

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘ ടിപ്പിച്ച സമ്മര്‍ ക്യാമ്പ് (ഇൻസൈറ്റ് – 19) വര്‍ണ്ണാഭ മായ പരി പാടി കളോടെ സമാപിച്ചു. 10 ദിവസ ങ്ങളി ലായി ഒരുക്കിയ ക്യാമ്പില്‍ ഒന്ന് മുതൽ പത്താം തരം വരെ പഠി ക്കുന്ന 150 കുട്ടികൾ പങ്കെടുത്തു.

കോച്ച് ഇന്ത്യാ ട്രെയിനിംഗ് സെന്റർ കേരള ഡയറ ക്ടർ കെ. വി. അബ്ദുൽ ലത്തീഫ്, ഇസ്ഹാഖ് ഷാഹിദ് എന്നി വര്‍ നേതൃത്വം നല്‍കിയ ‘ഇൻസൈറ്റ് – 19’ ക്യാമ്പില്‍ ഷഹീന്‍ അലി, ലത്തീഫ് മമ്പാട്, ബഷീർ പുതു പ്പറമ്പ്, നൗഷാദ് കൊയിലാണ്ടി തുടങ്ങിയ വര്‍ പരി ശീലനം നല്‍കി.

കെ. കെ. മൊയ്തീൻ കോയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ട്രഷറർ ഹംസ നടുവിൽ, ശ്രീജിത് കുമാർ, കെ. വി. മുഹ മ്മദ് കുഞ്ഞി, കരീം, അഹമ്മദ് കുട്ടി, ബി. സി. അബൂ ബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇസ്‌ലാമിക് സെന്റർ സമ്മര്‍ ക്യാമ്പ് സമാപിച്ചു

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കളെ ആദരിക്കുന്നു

June 20th, 2019

logo-indian-islamic-center-abudhabi-ePathram
അബുദാബി : തലസ്ഥാനത്തെ വിവിധ ഇന്ത്യന്‍ സ്കൂളു കളിൽ നിന്നും ഉന്നത വിജയം നേടിയ മുന്നൂ റോളം കുട്ടി കളെ സ്കോളസ്റ്റിക് അവാർഡ് നൽകി അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ആദരിക്കുന്നു.

ജൂൺ 20 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റർ ഹാളിൽ വെച്ച് നട ക്കുന്ന പരി പാടി യില്‍ അബുദാബി യിലെ സാമൂഹ്യ – സാംസ്കാരിക, വിദ്യാ ഭ്യാസ, വ്യവ സായ രംഗ ങ്ങളി ലെ പ്രമു ഖരും ഇന്ത്യൻ എംബസി ഉദ്യോഗ സ്ഥരും പങ്കെടുക്കും.

- pma

വായിക്കുക: , , ,

Comments Off on ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കളെ ആദരിക്കുന്നു

ഈദ് സംഗമവും വിനോദ യാത്ര യും സംഘടി പ്പിച്ചു.

June 9th, 2019

അബുദാബി : ഈദുല്‍ ഫിത്വര്‍ ആഘോഷ ത്തി ന്റെ ഭാഗ മായി അബു ദാബി ഇന്ത്യൻ ഇസ്ലാ മിക് സെന്റ റിന്റെ ആഭി മുഖ്യ ത്തിൽ ഈദ് സംഗമ വും വിനോദ യാത്ര യും സംഘടിപ്പിച്ചു.

ഈദ് സംഗമ ത്തിൽ പ്രശസ്ത ഗായകർ അണി നിരന്ന ഗാന മേള, ദഫ് മുട്ട്, ഒപ്പന, കോൽക്കളി, അറബിക് ഡാൻസ്, മിമിക്രി തുടങ്ങിയ വിവിധ കലാ പരി പാടി കൾ അരങ്ങേറി.

സെന്റർ പ്രസിഡണ്ട് പി. ബാവ ഹാജി അദ്ധ്യ ക്ഷത വഹിച്ചു. ജനറൽ സെക്ര ട്ടറി എം. പി. എം. റഷീദ് സ്വാഗത വും ട്രഷറര്‍ ഹംസ നടു വിൽ നന്ദി യും പറഞ്ഞു. കൾച്ചറൽ സെക്രട്ടറി റസാഖ് കെളോത്ത് പരിപാടി വിശദീകരിച്ചു.

യു. എ. ഇ. യുടെ വടക്കൻ എമി റേറ്റു കളി ലേക്ക് സെന്റർ സംഘടി പ്പിച്ച വിനോദ യാത്ര യില്‍ 3 ബസ്സു കളിലായി 150 ഓളം പേർ പങ്കാളി കളായി. ക്വിസ്സ് – ഗാന മത്സര ങ്ങളും വടം വലി ഉൾപ്പെടെ വിവിധ കായിക മത്സര ങ്ങൾ സംഘ ടിപ്പി ക്കു കയും വിജയി കൾക്ക് സമ്മാന ങ്ങളും നല്‍കി.

സെന്റർ ഭാര വാഹി കളായ ഹംസ നടുവിൽ, ടി. കെ. അബ്ദുസലാം, അബ്ദുല്ല നദ് വി, മൻസൂർ മൂപ്പൻ, ബി. സി. അബൂ ബക്കർ, ഇസ്മായിൽ അഞ്ചില്ലത്ത് എന്നി വർ നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on ഈദ് സംഗമവും വിനോദ യാത്ര യും സംഘടി പ്പിച്ചു.

Page 18 of 24« First...10...1617181920...Last »

« Previous Page« Previous « തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » സമാജം ഈദ് ആഘോഷ ങ്ങള്‍ക്ക് സമാപനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha