കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും

November 11th, 2020

election-ink-mark-epathram
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് ചെയ്യാൻ കൊവിഡ് ബാധിതര്‍ക്ക് പ്രത്യേക സമയം അനുവദിക്കും എന്ന് മന്ത്രി സഭാ യോഗ തീരുമാനം

വോട്ടെടുപ്പിന് തൊട്ടു മുൻപ് കൊവിഡ് ബാധ സ്ഥിരീ കരിക്കുന്ന വർക്ക് പോളിംഗ് സമയ ത്തിന്റെ അവസാന മണിക്കൂർ ബൂത്തില്‍ എത്തി വോട്ട് ചെയ്യുവാന്‍ കഴിയും വിധം ആയിരിക്കും നിയമ ഭേദഗതി വരുത്തുക. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികം ആയിരിക്കും എന്നു കണ്ടറിയണം.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം

October 26th, 2020

election-epathram തിരുവനന്തപുരം : തദ്ദേശ സ്ഥാപന ങ്ങളി ലേക്കുള്ള തെരഞ്ഞെടുപ്പിന്ന് മുന്നോടി യായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേര് ചേര്‍ക്കാന്‍ കഴിയാതിരുന്ന വര്‍ക്ക് ഒക്‌ടോബർ 27 മുതൽ 31 വരെ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം ഉണ്ട് എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീ ഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

പേരുകൾ ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തു ന്നതിനും സ്ഥാന മാറ്റം നടത്തുന്നതിനും വെബ്‌ സൈറ്റിൽ ഓൺ ലൈൻ അപേക്ഷകളാണ് നൽകേണ്ടത്.

941 ഗ്രാമ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റി കൾ, ആറു കോർപ്പറേഷനു കൾ എന്നീ സ്ഥാപന ങ്ങളിലെ അന്തിമ വോട്ടർ പട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചി രുന്നു.

വോട്ടർ പട്ടികയിൽ നിന്നും പേരുകൾ ഒഴിവാക്കുന്ന തിനും ഉൾ ക്കുറിപ്പുകൾ തിരുത്തു ന്നതിനും ഉള്ള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം. നിലവിലെ വോട്ടര്‍ പട്ടിക ഇവിടെ ക്ലിക്ക് ചെയ്തു കാണാം.

(പി. എൻ. എക്സ്. 3686/2020)

- pma

വായിക്കുക: , ,

Comments Off on വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം

തദ്ദേശ തെരഞ്ഞെടുപ്പ് : കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ

October 22nd, 2020

election-ink-mark-epathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം സംസ്ഥാനത്ത് തുടരുന്ന സാഹചര്യ ത്തിൽ ഈ വർഷം നടത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥി കളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട തായ മുൻ കരുതലു കൾ സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടു വിച്ച് ഉത്തരവ് ഇറക്കി എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ ചർച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാന ങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാർഗ്ഗ നിർദ്ദേശ ങ്ങൾ തയ്യാറാക്കിയത്.

941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തു കൾ, 86 മുനിസിപ്പാലിറ്റികൾ, ആറു മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നി വിടങ്ങളിലായി 21,865 വാർഡുകളിലേക്കാണ് ഈ വർഷം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത്.

ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് പരി ശീലനം, ഇ. വി. എം. ഫസ്റ്റ് ലെവൽ ചെക്കിംഗ് എന്നിവ പുരോഗമിച്ച് വരികയാണ്. അന്തിമ വോട്ടർ പട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീ കരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെ ടുപ്പിന് മുമ്പ് വോട്ടർ പട്ടിക യിൽ പേര് ചേർക്കു ന്നതി നും മറ്റും ഒരു അവസരം കൂടി നൽകും.

(പി. എൻ. എക്സ്.  3642/2020)

- pma

വായിക്കുക: , , ,

Comments Off on തദ്ദേശ തെരഞ്ഞെടുപ്പ് : കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ

എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍  

September 27th, 2020

ap-abdulla-kutty-join-in-bjp-ePathram
ന്യൂഡല്‍ഹി : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍ പദവി യിലേക്ക് കേരള ത്തില്‍ നിന്നും എ. പി. അബ്ദുള്ള ക്കുട്ടി യെ തെരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന കമ്മിറ്റി യില്‍ ഉപാദ്ധ്യക്ഷ പദവി വഹിക്കുന്നുണ്ട്.

കേരളത്തിലെ മുതിർന്ന ബി. ജെ. പി. നേതാക്കൾക്ക് ആർക്കും ഇടം കിട്ടാത്ത, പന്ത്രണ്ട് ഉപാദ്ധ്യക്ഷന്മാരും എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരും ഉള്‍പ്പെട്ട പുതിയ ദേശീയ ഭാരവാഹി പട്ടിക യിലാണ് എ. പി. അബ്ദുള്ള ക്കുട്ടി ഇടം നേടിയത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് ഭാര വാഹി പട്ടിക ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നാണ് കരുതുന്നത്.

- pma

വായിക്കുക: , , ,

Comments Off on എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍  

ബിരുദ ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങണം : യു. ജി. സി. നിര്‍ദ്ദേശം

September 22nd, 2020

logo-ugc-university-grants-commission-ePathram
തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദ ക്ലാസ്സു കള്‍ 2020 നവംബര്‍ ഒന്നു മുതല്‍ ആരംഭി ക്കുവാന്‍ സര്‍വ്വ കലാ ശാല കള്‍ക്ക് യു. ജി. സി. യുടെ നിര്‍ദ്ദേശം. എന്നാല്‍ നവംബര്‍ 30 ന് ശേഷം പുതിയ പ്രവേശനങ്ങള്‍ നടത്തരുത് എന്നും യു. ജി. സി. മുന്നറിയിപ്പ് നല്‍കി.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ബിരുദ ക്ലാസ്സുകള്‍ തുടങ്ങണം എന്ന് യു. ജി. സി. യുടെ ആദ്യത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഉണ്ടായിരുന്നു എങ്കിലും പിന്നീട് നവംബര്‍ ഒന്നിലേക്ക് മാറ്റുക യായി രുന്നു.

കൊവിഡ് വ്യാപന സാഹചര്യ ത്തില്‍ കോളേജ് മാറി പോയവരും കോളേജ് അഡ്മിഷന്‍ വേണ്ട എന്ന് തീരുമാനി ക്കുകയും ചെയ്ത എല്ലാവരുടേയും ഫീസ് തിരിച്ചു നല്‍കണം എന്നും യു. ജി. സി. യുടെ കര്‍ശ്ശന നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്‌.

- pma

വായിക്കുക: , ,

Comments Off on ബിരുദ ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങണം : യു. ജി. സി. നിര്‍ദ്ദേശം

Page 8 of 42« First...678910...203040...Last »

« Previous Page« Previous « ലിംഗമാറ്റ ശസ്ത്രക്രിയ ക്കുള്ള തുക 5 ലക്ഷം രൂപ വരെയാക്കി വർദ്ധിപ്പിച്ചു
Next »Next Page » കൊവിഡ് മാനദണ്ഡ ങ്ങളും വ്യവസ്ഥകളും തുടരുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha