പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം

February 13th, 2020

k-v-abdul-khader-gvr-mla-epathram
അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. കെ. വി. അബ്ദുൾ ഖാദർ അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രഭാഷണം നടത്തുന്നു.

ഫെബ്രുവരി 15 ശനിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പരിപാടി യിൽ ‘കേരള സർക്കാ രിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ’ എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം പ്രഭാഷണം നടത്തും.

മഹാത്മാ ഗാന്ധി യുടെ രക്ത സാക്ഷിത്വ ദിന ആചരണ ത്തിന്റെ ഭാഗ മായി കെ. എസ്. സി. സംഘടി പ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സര വിജയി കൾക്ക് സമ്മാന ങ്ങൾ നൽകും.

Kerala Pravsi Welfare Board

- pma

വായിക്കുക: , , , , , , ,

Comments Off on പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം

യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി

February 12th, 2020

cpi-state-secretary-kanam-rajendran-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന യുവ കലാ സന്ധ്യ ഫെബ്രു വരി 14 വെള്ളി യാഴ്ച വൈകു ന്നേരം 7 മണിക്ക് കേരള സോഷ്യൽ സെന്ററിൽ നടക്കും എന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രൻ മുഖ്യ അതിഥി ആയി ചടങ്ങില്‍ സംബന്ധിക്കും.

യുവ കലാ സാഹിതി അബു ദാബി ചാപ്റ്റര്‍ സ്ഥാപക നേതാവും സാമൂഹ്യ പ്രവര്‍ ത്തകനു മായി രുന്ന മുഗൾ ഗഫൂറി ന്റെ സ്മരണക്കായി ഏര്‍പ്പെടു ത്തിയ പുരസ്കാരം സാമൂഹിക പ്രവർത്തകൻ എം. എം. നാസറിന് ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

നാടൻ പാട്ടു ഗായിക പ്രസീത ചാലക്കുടിയുടെ നേതൃത്വ ത്തില്‍ ‘ഉറവ്’ നാടൻ പാട്ട് സംഘം അവ തരി പ്പിക്കുന്ന കലാമേള അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി

ഉപന്യാസ രചനാ മത്സര വിജയി കളെ പ്രഖാപിച്ചു

February 8th, 2020

ksc-literary-wing-essey-writing-winners-ePathram
അബുദാബി : മഹാത്മാ ഗാന്ധി യുടെ രക്ത സാക്ഷിത്വ ദിന ആചരണത്തിന്റെ ഭാഗമായി ‘സഹിഷ്ണുത വർത്ത മാന കാലത്തിൽ’ എന്ന വിഷയത്തെ അധികരിച്ച് കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച യു. എ. ഇ. തല ഉപ ന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ആഷിക് അഷ്‌റഫ് ഒന്നാം സ്ഥാനവും കണ്ണൻ ദാസ് രണ്ടാം സ്ഥാനവും സ്മിത രഞ്ജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈ മാസം 15 ന് രാത്രി 8 മണിക്ക് കെ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് മത്സര വിജയികൾക്ക് കെ. വി. അബ്ദുൾ ഖാദർ എം. എൽ. എ. സമ്മാനങ്ങൾ വിതരണം ചെയ്യും.

- pma

വായിക്കുക: , , , ,

Comments Off on ഉപന്യാസ രചനാ മത്സര വിജയി കളെ പ്രഖാപിച്ചു

കെ. എസ്. സി. പാചക മത്സരം വെള്ളിയാഴ്ച

February 5th, 2020

biriyani-cooking-competition-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പാചക മത്സരം ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകുന്നേരം 3. 30 ന് ആരംഭിക്കും. ഈവനിംഗ് സ്നാക്സ്, കേക്ക്, ചിക്കൻ ബിരിയാണി, കപ്പ കോമ്പിനേഷൻ എന്നീ ഇന ങ്ങളി ലാണ് മത്സരങ്ങൾ. സ്ത്രീകൾ, പുരുഷ ന്മാര്‍, കുട്ടികൾ ഉൾപ്പെടെ എല്ലാ വര്‍ക്കും പങ്കെടുക്കാം.

മത്സരിക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാന ങ്ങളും വിജയികള്‍ക്ക് സ്വർണ്ണ നാണയം അടക്കം ആകർ ഷക സമ്മാനങ്ങളും നല്‍കും എന്ന് കെ. എസ്. സി. ഭാര വാഹികള്‍ അറിയിച്ചു.

പേര് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവര ങ്ങൾ ക്കും 050 904 5092, 050 855 3454, 02 631 44 55 എന്നീ നമ്പറു കളിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. പാചക മത്സരം വെള്ളിയാഴ്ച

കെ. എസ്. സി. സാഹിത്യോത്സവം ജനുവരി 31 ന്

January 30th, 2020

ink-pen-literary-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന യു. എ. ഇ. തല സാഹിത്യോത്സവം ജനുവരി 31 ന് കെ. എസ്. സി. യിൽ വച്ച് നടക്കും.

കിഡ്സ്, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, മുതിർ ന്നവർ എന്നീ വിഭാഗ ങ്ങളി ലായി 15 ഇനങ്ങളിൽ മത്സരം നടക്കും. കൂടുതൽ പോയിന്റ് നേടുന്ന കുട്ടിക്ക് ‘സാഹിത്യ പ്രതിഭ’ പുരസ്‌കാരം സമ്മാനിക്കും.

പരിപാടിയുടെ സമയക്രമ വും വിശദാംശ ങ്ങളും അറിയുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക.

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. സാഹിത്യോത്സവം ജനുവരി 31 ന്

Page 13 of 40« First...1112131415...203040...Last »

« Previous Page« Previous « ഹൃദയ് ഗീത് : ഗസല്‍ ഗാനങ്ങള്‍ കെ. എസ്. സി. യില്‍
Next »Next Page » ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha