അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്ററിന്‍റെ ഈ വര്‍ഷത്തെ അച്ചീവ് മെന്‍റ് അവാര്‍ഡ്, പത്താം തരം പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി ധന്വന്ത് നന്ദന് സമ്മാനിച്ചു.
പയ്യന്നൂർ സൗഹൃദ വേദി ഓണം -2022 എന്ന പേരില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി യിലെ സാംസ്കാരിക സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.
കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷ ത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ രചന മത്സര വിജയി കളായ ഡോ. ഹസീന ബീഗം, അനു ജോൺ, അബ്ദുൽ കബീർ എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പയ്യന്നൂർ സൗഹൃദ വേദി മുൻ പ്രസിഡണ്ടും ഐ. എസ്. സി. ഓണ സദ്യയുടെ കോഡിനേറ്ററും ആയിരുന്ന യു. ദിനേശ് ബാബുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഐ. എസ്. സി. ജനറൽ സെക്രട്ടറി പി. സത്യ ബാബു ഉദ്‌ഘാടനം ചെയ്തു. പയ്യന്നൂർ സൗഹൃദവേദി പ്രസിഡണ്ട് കെ. കെ. ശ്രീവത്സൻ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി രാജേഷ് കോടൂർ സ്വാഗതം ആശംസിച്ചു. ട്രഷറര്‍ വൈശാഖ് ദാമോദരൻ നന്ദി പ്രകാശിപ്പിച്ചു. അബുദാബി യിലെ വിവിധ അംഗീകൃത സംഘടന, അമേച്വര്‍ സംഘടനാ സാരഥി കളും വിവിധ കൂട്ടായ്മ കളുടെ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
തിരുവാതിരക്കളി, ഗ്രൂപ്പ് ഡാന്‍സ്, ഓണപ്പാട്ടുകള്‍ തുടങ്ങി അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാ പരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും നടന്നു. അഹല്യ ആശുപത്രി യുമായി സഹകരിച്ചു കൊണ്ട് അംഗങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവിലേജ് കാർഡിന്‍റെ വിതരണ ഉദ്ഘാടനവും നടന്നു.
സൗഹൃദവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ എം. അബ്ബാസ്, പി. എസ്. മുത്തലീബ്, രഞ്ജിത്ത് പൊതുവാൾ, സി. കെ. രാജേഷ്, സന്ദീപ് വിശ്വനാഥൻ, ജ്യോതിഷ് പോത്തേര, യു. ദിനേശ് ബാബു, അജിൻ പോത്തേര, അബ്ദുൾ ഗഫൂർ, ബി. ജ്യോതി ലാൽ, രാജേഷ് പൊതുവാൾ, രമേഷ് മാധവൻ, സുരേഷ് പയ്യന്നൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചിത്രാ ശ്രീവത്സൻ അവതാരക ആയിരുന്നു.