അബുദാബി : എമിറേറ്റിൽ ടാക്സി നിരക്കില്‍ വര്‍ദ്ധന. രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെയും രാത്രി പത്ത് മുതല്‍ രാവിലെ ആറു മണി വരെ യും രണ്ടു പ്രവൃത്തി സമയ ങ്ങളി ലായി വിത്യസ്ഥ മായ നിരക്കു കളാ യിരിക്കും പ്രാബല്യ ത്തിൽ വരിക.
പുതുക്കിയ നിരക്ക് അനു സരിച്ച് രാവിലെ യുള്ള സമയ ങ്ങളില്‍ 5 ദിർഹ ത്തിൽ ആയി രിക്കും മീറ്റര്‍ ആരംഭിക്കുക. രാത്രി സമയ ങ്ങളില്‍ മീറ്റർ നിരക്ക് ആരംഭി ക്കുന്ന താവട്ടെ അഞ്ചര ദിർഹ ത്തിലും.
ഓരോ കിലോ മീറ്റര്‍ ഓട്ട ത്തിനും 1 ദിര്‍ഹം 80 ഫില്‍സ് വീതം ഈടാക്കും. വെയിറ്റിങ് ചാര്‍ജ്ജ് ഇന ത്തില്‍ മിനിറ്റിന് 50 ഫില്‍സ് നല്കണം. രാത്രി കാല ങ്ങളിലെ ടാക്സി യുടെ മിനിമം നിരക്ക് പത്തു ദിര്‍ഹം എന്നതില്‍ നിന്നും12 ദിര്‍ഹ മാക്കി ഉയര്‍ത്തി യിട്ടുണ്ട്.
പകല്‍ സമയ ങ്ങളില്‍ കോൾ സെൻററു കൾ വഴി ടാക്സി ബുക്ക് ചെയ്യാൻ നാല് ദിർഹവും രാത്രി പത്ത് മണിക്കു ശേഷം അഞ്ച് ദിർഹ വുമാണ് ചാര്‍ജ്ജ്.
അബുദാബി അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നുള്ള ടാക്സി കാറു കളുടെ മിനിമം നിരക്ക് 20 ദിര്‍ഹവും വാനു കളുടെ കുറഞ്ഞ നിരക്ക് 25 ദിര്‍ഹ വും ആക്കി യിട്ടുണ്ട്. അബു ദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അഹമ്മദ് അല്‍ മുഹൈരി യാണ് പുതിയ നിരക്ക് പ്രഖ്യാനം നടത്തി യത്. പുതിയ നിരക്ക് നില വില്‍ വരുന്ന തീയ്യതി വ്യക്ത മാക്കി യിട്ടില്ല
-Image Credit : Gulf News