അബുദാബി : യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം തൊഴി ലാളി കളുടെ അവകാശ സംരക്ഷണം ആണെന്നും എല്ലാ വിഭാഗ ങ്ങളി ലുമുള്ള തൊഴി ലാളി കളുടെ സാമ്പത്തി കവും സാമൂഹി കവും രാഷ്ട്രീയ പരവു മായ അവ കാശ ങ്ങള്‍ സംരക്ഷി ക്കുവാനും അവസരങ്ങള്‍ സൃഷ്ടി ക്കുവാനും യു. എ. ഇ. ക്ക് കഴിഞ്ഞു എന്നും സാംസ്‌കാ രിക യുവ ജന ക്ഷേമ സാമൂഹിക വിക സന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍.
യു. എ. ഇ. യുടെ ‘ഇയര്‍ ഓഫ് ഗിവിംഗ്’ ദാന വര്‍ഷാചരണ ത്തി ന്റെ ഭാഗ മായി അബു ദാബി യാസ് ഐലന്‍ഡില്‍ സാംസ്‌കാരിക മന്ത്രാലയം സംഘ ടിപ്പിച്ച അന്താ രാഷ്ട്ര തൊഴിലാളി ദിനാചരണ ത്തില്‍ സംസാരി ക്കുകയായി രുന്നു അദ്ദേഹം.
രാജ്യത്തിന്റെ വളര്‍ച്ച യില്‍ തൊഴി ലാളി കള്‍ നല്‍കിയ സംഭാ വന കളുടെ പ്രാധാന്യം വ്യക്ത മാക്കു കയാണ് തൊഴിലാളി ദിനാചരണ ത്തിലൂടെ ലക്ഷ്യമി ടുന്നത്. തൊഴിലാളി കളുടെ അവകാശ സംരക്ഷണ ങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യ ത്തിന് യു. എ. ഇ. ഭരണാധി കാരി കളോ ടുള്ള നന്ദി യും ശൈഖ് നഹ്യാന്‍ അറിയിച്ചു.
വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള എണ്ണായിര ത്തോളം തൊഴി ലാളികള്‍ പങ്കെടുത്ത മേയ് ദിനാ ചരണ പരി പാടി യില്‍ യു. എ. ഇ. സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഫ്ര അല്‍ സബേരി, ഇന്ത്യന്‍ സ്ഥാന പതി നവദീപ് സിംഗ് സൂരി, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി തുടങ്ങിയവരും സംബന്ധിച്ചു.