അബുദാബി : ഖത്തറുമായുള്ള നയ തന്ത്രം ഉൾപ്പെടെ എല്ലാ വിധ ബന്ധ ങ്ങളും നിറുത്തി വെച്ചതാ യി യു. എ. ഇ. അറിയിച്ചു. ഖത്തർ നയ തന്ത്ര പ്രതി നിധി കൾക്ക് യു. എ. ഇ. വിടാൻ 48 മണിക്കൂർ സമയം അനു വദി ച്ചിട്ടുണ്ട്. ഖത്തർ പൗരന്മാർ യു. എ. ഇ. യിൽ പ്രവേശി ക്കുന്ന തിന് വിലക്ക് ഏർപ്പെടുത്തി.
നിലവിൽ യു. എ. ഇ. യിലുള്ള ഖത്തർ പൗരന്മാർ 14 ദിവസ ത്തിനകം രാജ്യം വിടണം. യു. എ. ഇ. പൗരന്മാർ ഖത്തറി ലേക്ക് പോകുന്നത് നിരോധി ച്ചിട്ടുണ്ട്.
ഗൾഫ് സഹ കരണ കൗൺസി ലിനും ജി. സി. സി. രാജ്യ ങ്ങളുടെ സുരക്ഷ ക്കും സുസ്ഥിരതക്കും പിന്തുണ പ്രഖ്യാ പി ക്കു ന്ന തായും പ്രസ്താവന യിൽ പറഞ്ഞു.
മേഖല യുടെ സുരക്ഷയും സുസ്ഥിരതയും തകർക്കുന്ന പ്രവ ർത്തന ങ്ങൾ ഖത്തർ തുടരു ന്നതി നാലും അന്താ രാഷ്ട്ര കരാറു കളും ധാരണ കളും പാലിക്കുന്ന തിൽ പരാജയ പ്പെട്ടതി നാലു മാണ് ഇൗ നട പടി കള്‍ എന്നും യു. എ. ഇ. വിശദീ കരിച്ചു.