ആര്‍. ബി. ഐ. 20 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കുന്നു

July 20th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡൽഹി : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 20 രൂപ നോട്ട് പുറത്തിറ ക്കുന്നു. നില വിലുള്ള 20 രൂപ നോട്ടിന്റെ അതേ രൂപ ത്തിൽ തന്നെ യായിരിക്കും മഹാത്മാ ഗാന്ധി സീരീസി ലുള്ള പുതിയ 20 രൂപ.

ആര്‍. ബി. ഐ.  ഗവർണ്ണറുടെ ഒപ്പും നമ്പർ പാനലും ഇംഗ്ലീഷിൽ ‘എസ്’ എന്ന് രേഖ പ്പെടുത്തി യതിലും മാത്രമേ വിത്യാസം ഉണ്ടാവുകയുള്ളൂ. മാത്രമല്ല നിലവി ലുള്ള  20 രൂപ നോട്ടിന് തുടർന്നും സാധുതയുണ്ടാകും.

- pma

വായിക്കുക: , , , ,

Comments Off on ആര്‍. ബി. ഐ. 20 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കുന്നു

മുംബൈ സ്ഫോടന കേസിലെ പ്രതി മരണത്തിന് കീഴടങ്ങി

June 28th, 2017

dossa

മുംബൈ : 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതി മുസ്തഫ ദോസ്സ ശിക്ഷാ വിധിക്ക് കാത്തു നില്‍ക്കാതെ മരണത്തിന് കീഴടങ്ങി. കടുത്ത പനിയെയും രക്ത സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.

ചൊവ്വാഴ്ച സ്ഫോടന പരമ്പര കേസിലെ പ്രതികളായ മുസ്തഫ ദോസ്സയ്ക്കും ഫിറോസ് ഖാനും വധശിക്ഷ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. വിധി വരുന്നതിനു മുമ്പായിരുന്നു ദേസ്സയുടെ മരണം. കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ യാക്കൂബ് മേമന് സമാനമായ കുറ്റമാണ് ദോസ്സ ചെയ്തിരിക്കുന്നതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വി വാദിച്ചിരുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on മുംബൈ സ്ഫോടന കേസിലെ പ്രതി മരണത്തിന് കീഴടങ്ങി

സമൂഹ മാധ്യമ ങ്ങളില്‍ ഖത്തറിനെ അനു കൂലി ച്ചാല്‍ കടുത്ത ശിക്ഷ : യു. എ. ഇ.

June 7th, 2017

logo-whats-app-hate-dislike-ePathram
അബുദാബി : സമൂഹ മാധ്യമ ങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്ന തിന് യു. എ. ഇ. കടുത്ത നിയന്ത്രണം ഏര്‍ പ്പെടുത്തി.

സോഷ്യല്‍ മീഡിയ യിലൂടെയോ മറ്റ് ഏതെങ്കിലും മാര്‍ഗ്ഗ ങ്ങളിലൂടെ യോ ഖത്തറിനെ അനു കൂലിച്ചാല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയോ 15 വര്‍ഷം വരെ തടവു ശിക്ഷയോ ലഭിക്കാവുന്ന സൈബര്‍ കുറ്റ കൃത്യ മാണ് എന്ന് യു. എ. ഇ. അറ്റോര്‍ണി ജനറ ലിന്റെ മുന്നറി യിപ്പ്. യു. എ. ഇ. യിലെ നേതൃത്വ ത്തിന്ന് എതിരേ പ്രതി കരിച്ചാലും ഇതേ നടപടി തന്നെ യുണ്ടാകും.

യു. എ. ഇ. യുടെ ദേശീയ സുരക്ഷയും പരമാധി കാരവും ജന താല്പ ര്യവും സംരക്ഷി ക്കുന്ന തിനു വേണ്ടി യാണ് കടുത്ത നിലപാടു കൾ സ്വീകരി ക്കുന്നത് എന്നും അറ്റോര്‍ണി ജനറല്‍ പുറ ത്തിറ ക്കിയ വാർത്താ കുറിപ്പില്‍ പറ യുന്നു.

ഫെഡറല്‍ ശിക്ഷാ നിയമവും ഐടി കുറ്റ കൃത്യ ങ്ങള്‍ തടയുന്ന ഫെഡ റല്‍ നിയമവും അനു സരിച്ച് ദേശ താല്‍ പര്യ ത്തിനും അഖണ്ഡ തക്കും വിരുദ്ധ മായി നില പാട് സ്വീകരി ക്കുന്ന വര്‍ക്ക് 3 മുതല്‍ 15 വര്‍ഷം വരെ തടവും 5 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിക്കാം എന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on സമൂഹ മാധ്യമ ങ്ങളില്‍ ഖത്തറിനെ അനു കൂലി ച്ചാല്‍ കടുത്ത ശിക്ഷ : യു. എ. ഇ.

വായിക്കുക: , , , , , , , , , ,

Comments Off on സമൂഹ മാധ്യമ ങ്ങളില്‍ ഖത്തറിനെ അനു കൂലി ച്ചാല്‍ കടുത്ത ശിക്ഷ : യു. എ. ഇ.

ഖ​ത്ത​ർ പൗ​ര​ന്മാ​ർ 14 ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ടണം : ​ യു.​ എ.​ ഇ.

June 6th, 2017

qatar-on-arrival-visa-epathram
അബുദാബി : ഖത്തറുമായുള്ള നയ തന്ത്രം ഉൾപ്പെടെ എല്ലാ വിധ ബന്ധ ങ്ങളും നിറുത്തി വെച്ചതാ യി യു. എ. ഇ. അറിയിച്ചു. ഖത്തർ നയ തന്ത്ര പ്രതി നിധി കൾക്ക് യു. എ. ഇ. വിടാൻ 48 മണിക്കൂർ സമയം അനു വദി ച്ചിട്ടുണ്ട്. ഖത്തർ പൗരന്മാർ യു. എ. ഇ. യിൽ പ്രവേശി ക്കുന്ന തിന് വിലക്ക് ഏർപ്പെടുത്തി.

നിലവിൽ യു. എ. ഇ. യിലുള്ള ഖത്തർ പൗരന്മാർ 14 ദിവസ ത്തിനകം രാജ്യം വിടണം. യു. എ. ഇ. പൗരന്മാർ ഖത്തറി ലേക്ക് പോകുന്നത് നിരോധി ച്ചിട്ടുണ്ട്.

ഗൾഫ് സഹ കരണ കൗൺസി ലിനും ജി. സി. സി. രാജ്യ ങ്ങളുടെ സുരക്ഷ ക്കും സുസ്ഥിരതക്കും പിന്തുണ പ്രഖ്യാ പി ക്കു ന്ന തായും പ്രസ്താവന യിൽ പറഞ്ഞു.

മേഖല യുടെ സുരക്ഷയും സുസ്ഥിരതയും തകർക്കുന്ന പ്രവ ർത്തന ങ്ങൾ ഖത്തർ തുടരു ന്നതി നാലും അന്താ രാഷ്ട്ര കരാറു കളും ധാരണ കളും പാലിക്കുന്ന തിൽ പരാജയ പ്പെട്ടതി നാലു മാണ് ഇൗ നട പടി കള്‍ എന്നും യു. എ. ഇ. വിശദീ കരിച്ചു.

- pma

വായിക്കുക: , ,

Comments Off on ഖ​ത്ത​ർ പൗ​ര​ന്മാ​ർ 14 ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ടണം : ​ യു.​ എ.​ ഇ.

Page 143 of 165« First...102030...141142143144145...150160...Last »

« Previous Page« Previous « ഖത്തറു മായുള്ള നയ തന്ത്ര ബന്ധം ഗള്‍ഫ് രാജ്യ ങ്ങള്‍ അവസാനിപ്പിച്ചു
Next »Next Page » എമിറേറ്റ്​സ്​ റെഡ് ​ക്രസൻറിന്​ ലുലു ഗ്രൂപ്പ് 10 മില്യൺ ദിർഹം സംഭാവന നൽകി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha