ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട

August 27th, 2020

gps-mandatory-for-public-transport-vehicles-in-kerala-ePathram
തിരുവനന്തപുരം : ജി. പി. എസ്. ഘടിപ്പി ക്കുന്നതിൽ നിന്നും സംസ്ഥാനത്തെ ചരക്കു വാഹന ങ്ങളെ ഒഴി വാക്കു വാന്‍ ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകി. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ 2016 ൽ നില വിൽ വന്ന ചട്ടത്തി ന്റെ അടിസ്ഥാന ത്തില്‍ ആയിരുന്നു കേരള ത്തിലും ഇത് നടപ്പിലാക്കി യിരുന്നത്.

ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ 2019 ജൂണ്‍ മുതല്‍ ജി. പി. എസ്. നിർബ്ബന്ധം ആക്കിയിരുന്നു.

യാത്രാ വാഹനങ്ങളിൽ മാത്രം ജി. പി. എസ്. (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഘടിപ്പി ച്ചാൽ മതി എന്നാണ് ഇപ്പോൾ നിർദ്ദേശം നൽകി യിട്ടുളളത്. സംസ്ഥാന മോട്ടോർ വാഹന ചട്ട ങ്ങളിൽ ഇത് സംബന്ധിച്ച് ആവശ്യ മായ ഭേദഗതി വരുത്തു വാനും മന്ത്രി നിർദ്ദേശം നൽകി.

(പി. എൻ. എക്‌സ്. 2921/2020)

- pma

വായിക്കുക: , , , ,

Comments Off on ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം : കേന്ദ്ര ജല കമ്മീഷന്‍

August 26th, 2020

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണ ക്കെട്ടിന്നു നിലവില്‍ ഭീഷണി ഇല്ല എന്നും അണക്കെട്ടിലെ ജല നിരപ്പ് 130 അടി ആയി നില്‍ക്കുന്നതിനാല്‍ അണക്കെട്ട് സുരക്ഷിതം എന്നും കേന്ദ്ര ജല കമ്മീഷന്‍ സുപ്രീം കോടതിയില്‍. കഴിഞ്ഞ 10 വര്‍ഷമായി മുല്ലപ്പെരിയാറി ലെ ശരാശരി ജലനിരപ്പ് 123.21 അടിയാണ്. അതിനാല്‍ അണക്കെട്ട് സുരക്ഷിതം അല്ല എന്ന വാദം തെറ്റാണ് എന്നും അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.

മണ്‍സൂണ്‍ മഴ ശക്തമായ ജൂലായ് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെ യുള്ള കാല യള വില്‍ മുല്ല പ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടുള്ള അപേക്ഷ പരിഗണിച്ച പ്പോഴാണ് കേന്ദ്ര ജല കമ്മീഷന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതി യില്‍ നിലപാട് അറിയിച്ചത്.

2020 ജനുവരി ഒന്നു മുതല്‍ മെയ് 30 വരെയുള്ള കാലയള വില്‍ മുല്ല പ്പെരിയാര്‍ മേഖല യില്‍ 62 ഭൂചലന ങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഇടുക്കി സ്വദേശി റസ്സല്‍ ജോയ് സുപ്രീം കോടതി യില്‍ സമര്‍പ്പിച്ച അപേക്ഷ യില്‍ വ്യക്ത മാക്കി യിരുന്നു.

വലിയ ഭൂകമ്പ സാദ്ധ്യതയുള്ള ഈ മേഖല യില്‍ ജനങ്ങള്‍ വളരെ ഭീതി യോടെ ആണ് താമസിക്കുന്നത് എന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ വിഷയം പരിഗണി ക്കുന്നത് നാല് ആഴ്ച ത്തേക്ക് കൂടി മാറ്റി വെക്കണം എന്ന് റസ്സല്‍ ജോയിയുടെ അഭിഭാഷ കന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

കേരളത്തിലെ പ്രളയത്തിനു കാരണം മഴ : കേന്ദ്ര ജല കമ്മീഷന്‍  

പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ട് 

ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി

കേരളത്തിന്റെ ആരോപണങ്ങള്‍ തള്ളി തമിഴ്‌നാട്

- pma

വായിക്കുക: , , , , , , , , , , ,

Comments Off on മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം : കേന്ദ്ര ജല കമ്മീഷന്‍

വാഹന രേഖകളുടെ കാലാവധി ഡിസംബർ 31വരെ നീട്ടി

August 25th, 2020

motor vehicle act_epathram
തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് സര്‍ട്ടി ഫിക്കറ്റ്, പെർമിറ്റ് തുടങ്ങി കേന്ദ്ര മോട്ടോർ വാഹന ചട്ടം, മോട്ടോർ വാഹന നിയമം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖ കളു ടേയും കാലാവധി 2020 ഡിസം ബർ 31 വരെ നീട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

കൊവിഡ് വൈറസ് വ്യാപനം കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകള്‍ പുതുക്കു വാനുള്ള കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു.

2020 ഫെബ്രുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെ യുള്ള തിയ്യതി കളില്‍ കാലഹരണ പ്പെടുകയും ലോക്ക് ഡൗണ്‍ കാരണം പുതുക്കു വാന്‍ കഴിയാത്ത തുമായ എല്ലാ രേഖ കളും ഇപ്പോഴത്തെ അറിയിപ്പ് അനുസരിച്ച് 2020 ഡിസംബർ 31 വരെ  സാധുത ഉള്ളവ ആയിരിക്കും.

Press Release :

Tag : ഗതാഗത വകുപ്പ്  

പിഴ ഇല്ലാതെ ലൈസന്‍സ് പുതുക്കാം

- pma

വായിക്കുക: , , , ,

Comments Off on വാഹന രേഖകളുടെ കാലാവധി ഡിസംബർ 31വരെ നീട്ടി

രാജ്യം വിടാൻ മൂന്ന് മാസം കൂടി സമയം

August 17th, 2020

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : വിസാ കാലാവധി കഴിഞ്ഞ വര്‍ക്ക് രാജ്യം വിടാനുള്ള സമയ പരിധി മൂന്നു മാസം കൂടി നീട്ടി നല്‍കി യു. എ. ഇ. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീര്‍ന്ന വര്‍ക്ക് യു. എ. ഇ. വിടാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു. ഫെഡറൽ അഥോറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് ഡയറക്ടർ ജനറൽ സഈദ് റകൻ അൽറാഷിദി അറിയിച്ചതാണ് ഇക്കാര്യം.

പിഴ അടക്കാതെ വിസ പുതുക്കുന്നതിനും രാജ്യം വിടാനും അനുവദിച്ചിരുന്ന കാലാവധി അവസാനി ച്ചിരുന്നു. അതിനു തൊട്ടു പിറകെയാണു മൂന്നു മാസ ത്തെ കാലാവധി നീട്ടി നല്‍കി യിരിക്കുന്നത്.

എന്നാല്‍ മാര്‍ച്ച് 1 ന് ശേഷം വിസ കാലാവധി കഴിഞ്ഞ വര്‍ക്കും വിസ ക്യാന്‍സല്‍ ചെയ്ത വര്‍ക്കും ഈ ആനു കൂല്യം ലഭിക്കില്ല.

- pma

വായിക്കുക: , , , , , ,

Comments Off on രാജ്യം വിടാൻ മൂന്ന് മാസം കൂടി സമയം

ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

August 14th, 2020
crescent-moon-ePathram
അബുദാബി : ഇസ്‌ലാമിക്  വർഷം  (ഹിജ്റ  1442) ആദ്യ ദിനമായ മുഹറം ഒന്നിനു (ആഗസ്റ്റ് 23 ഞായര്‍) യു. എ. ഇ. യിലെ സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും അവധി ആയി രിക്കും. എന്നാൽ മുഹറം മാസ പ്പിറവി കാണുന്ന തിന്റെ അടിസ്ഥാന ത്തിൽ ആയിരിക്കും അവധി നൽകുക.

ചില സ്വകാര്യ സ്ഥാപന ങ്ങൾക്ക്, സർക്കാർ സ്ഥാപന ങ്ങളെ പോലെ തന്നെ വെള്ളി, ശനി എന്നിവ വാരാന്ത്യ അവധി ദിനങ്ങളാണ്. ഇങ്ങിനെ ഉള്ള വർക്ക് നവ വത്സര ദിനം ഞായർ അടക്കം മൂന്നു അവധി ദിനങ്ങൾ ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

Page 73 of 165« First...102030...7172737475...8090100...Last »

« Previous Page« Previous « ചുനക്കര രാമൻ കുട്ടി അന്തരിച്ചു
Next »Next Page » തിരുവനന്തപുരം നഗര സഭ യില്‍ ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha