കൊറോണ പ്രതിരോധം : പകര്‍ച്ച വ്യാധി തടയല്‍ നിയമം നടപ്പിലാക്കും

March 12th, 2020

coronavirus-covid-19-british-era-epidemic-act-ePathram

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപി ക്കുന്ന പശ്ചാത്തല ത്തില്‍ ‘ കൊവിഡ്19’ രോഗ ബാധ യെ തടയു വാന്‍ ‘പകര്‍ച്ച വ്യാധി തടയല്‍’ നിയമം നട പ്പില്‍ വരുത്തു വാന്‍  കേന്ദ്ര സര്‍ ക്കാര്‍ ശ്രമം തുടങ്ങി. 1897 ലെ ബ്രിട്ടീഷ് പകര്‍ച്ച വ്യാധി തടയല്‍ നിയമം ആണ് രാജ്യത്ത് നടപ്പില്‍ വരുത്തുക.

ബ്രിട്ടീഷ് ഭരണ കാലത്ത് പടര്‍ന്നു പിടിച്ച പ്ലേഗ് രോഗ ത്തെ പ്രതിരോധിക്കു വാനായി തയ്യാ റാക്കിയ ഈ നിയമം പ്രകാരം പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കു വാന്‍ വേണ്ടി ഗവ ണ്മെന്റ് നടപ്പില്‍ വരുത്തുന്ന നിയ ന്ത്രണങ്ങള്‍ പൗരന്മാര്‍ ലംഘിച്ചാല്‍ അത് ഗുരുതര മായ നിയമ ലംഘനം ആയി കണ്ടു കൊണ്ട് അവരെ ഇന്ത്യന്‍ പീനല്‍ കോഡ് – സെക്ഷന്‍ 188 പ്രകാരം ശിക്ഷിക്കുവാന്‍ അധികാരമുണ്ട്.

പകര്‍ച്ച വ്യാധികള്‍ തടയുവാന്‍ വേണ്ടി യുള്ള മികച്ച പ്രതി രോധ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഈ ആക്ടില്‍ നിര്‍ദ്ദേശി ക്കുന്നത്. കൊറോണ വൈറസ് ബാധിതന്‍ എന്ന് സംശയി ക്കുന്ന ആളുകളുടെ സഞ്ചാരം നിയന്ത്രി ക്കുന്ന തിന് ഈ നിയമം മൂലം സാധിക്കും.

ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ യുടെ അദ്ധ്യക്ഷത യില്‍ ഇന്നലെ വിളിച്ചു കൂട്ടിയ ഉന്നത തല യോഗത്തി ലാണ് ഈ നിയമം നടപ്പിലാക്കുന്ന കാര്യം തീരുമാനിച്ചത്. കരസേന ഉദ്യോഗസ്ഥരും ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ പ്രതിനിധികളും യോഗ ത്തില്‍ പങ്കെടുത്തു.

കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്റെ മാര്‍ഗ്ഗ നിര്‍ ദ്ദേശ ങ്ങള്‍ അനുസരിച്ച് സംസ്ഥാ നങ്ങളും കേന്ദ്ര ഭരണ പ്രദേശ ങ്ങളും 1897 ലെ പകര്‍ച്ച വ്യാധി ആക്ട് (സെക്ഷന്‍ 2) വ്യവസ്ഥകള്‍ നടപ്പിലാക്കണം. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് പ്രത്യേക നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടു ത്തുവാന്‍ ഈ ആക്ട് അനു സരിച്ച് സംസ്ഥാന സര്‍ക്കാരു കള്‍ക്ക് പ്രത്യേക അധികാരം ഉണ്ടായിരിക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on കൊറോണ പ്രതിരോധം : പകര്‍ച്ച വ്യാധി തടയല്‍ നിയമം നടപ്പിലാക്കും

സമാധാനത്തി ന്റെയും ഐക്യത്തി ന്റെയും പാത പിന്തുടരും : സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ്

February 24th, 2020

oman-sultan-haitham-bin-tariq-ePathram
മസ്കറ്റ് : സുല്‍ത്താന്‍ ഖാബൂസ് കാണിച്ച പാത യിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കും എന്ന് പുതിയ ഭരണാധി കാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സഈദ്. സമാധാന ത്തി ന്റെയും ഐക്യത്തി ന്റെയും പാത ഒമാൻ പിന്തുടരും. ആഗോള രാഷ്ട്രീയത്തിൽ സമാ ധാന ത്തിന്റെ പക്ഷത്ത് ആയി രിക്കും ഒമാന്റെ സ്ഥാനം. നശീ കരണ ത്തിന്റെ സമീപനം നമുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്ന് 40 ദിവസ ത്തെ ഔദ്യോഗിക ദുഃഖാ ചരണം സമാപിച്ച തിനു ശേഷം പുതിയ ഭരണാധി കാരി സുല്‍ ത്താന്‍ ഹൈതം ബിന്‍ താരീഖ് രാജ്യത്തെ അഭി സംബോ ധന ചെയ്യു കയാ യിരുന്നു

ഭരണം ഏറ്റെടുത്ത ശേഷം ആദ്യ മായി ട്ടാണ് സുല്‍ത്താന്‍ ഹൈതം പൊതു ജന ങ്ങളെ അഭിമുഖീ കരി ക്കുന്നത്.

ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ മതി യായ നടപടികൾ എടുക്കും. നിയമ ങ്ങളും ഭരണ നടപടി ക്രമങ്ങളും കർമ്മ പദ്ധതി കളും നവീ കരിക്കും. ആധു നിക വല്‍ക്ക രണ ത്തിന്റെ ഭാഗ മായി വിദ്യാ ഭ്യാസം, ശാസ്ത്രം, വികസനം എന്നി വക്ക് പ്രഥമ പരി ഗണന നൽകും.

സർക്കാർ മേഖല യിലെ തൊഴിൽ സമ്പ്രദായം നവീ കരിക്കും. രാജ്യത്തെ യുവ തലമുറ യിൽ പരമാ വധി പേരെ ഉൾ ക്കൊള്ളി ക്കുന്ന വിധത്തിൽ ആയിരിക്കും ഇൗ നവീകരണം.

തുല്യത, സ്വാതന്ത്ര്യം എന്നിവ യെ മാനിക്കുന്ന നിയമ വ്യവസ്ഥ കളുള്ള രാജ്യത്താണ് താമസി ക്കുന്നത് എന്നത് സ്വദേശി കൾക്കും വിദേശി കൾക്കും അഭിമാനിക്കാവുന്ന കാര്യ മാണ്.

എല്ലാ വിഭാഗം ആളുകളു ടെയും ആത്മാഭി മാനവും ആവിഷ്കാര സ്വാത ന്ത്ര്യ വും സംരക്ഷിക്കുന്ന രാജ്യം തന്നെയാണ് ഒമാൻ എന്നും അദ്ദേഹം വ്യക്തമാക്കി.

-Image Credit : Oman News Agency  

- pma

വായിക്കുക: , ,

Comments Off on സമാധാനത്തി ന്റെയും ഐക്യത്തി ന്റെയും പാത പിന്തുടരും : സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ്

പൗരത്വ നിയമം : സമരം വിലക്കുവാന്‍ കഴിയില്ല എന്ന് ബോംബെ ഹൈക്കോടതി

February 16th, 2020

bombay-high-court-ePathram
മുംബൈ : പൗരത്വ നിയമത്തിന് എതിരെ സമരം നടത്തുവാന്‍ ബോംബെ ഹൈക്കോടതി അനുമതി നൽകി. സമാധാനപരമായി സമരം നടത്തുന്നവർ രാജ്യ ദ്രോഹി കളോ ദേശ വിരുദ്ധരോ അല്ല എന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അനിശ്ചിത കാല ധർണ്ണ നടത്തുവാന്‍ പൊലീസും ജില്ലാ മജിസ്ട്രേട്ടും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ കോടതി യെ സമീപിക്കുക യായിരുന്നു.

പൗരത്വ നിയമ ത്തിന് എതിരെ ആയതു കൊണ്ടു മാത്രം സമര ത്തിന് അനുമതി നിഷേ ധിച്ചത് നിയമ വിരുദ്ധം എന്നും കോടതി നിരീക്ഷിച്ചു. ഭരണ ഘടനാ പ്രകാരമുള്ള നിയമ സംവി ധാന മാണ് രാജ്യത്ത് നില നിൽക്കു ന്നത്. അത് ഒരിക്കലും ഭൂരിപക്ഷ വിഭാഗ ത്തി ന്റെ നിയമം അല്ല.

പൗരത്വ നിയമം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനു യോജ്യം അല്ലാ എന്നും അത് എതിർക്ക പ്പെടേണ്ടതു തന്നെ യാണ് എന്നും മുസ്‌ലിം വിഭാഗത്തിന്ന് തോന്നി എങ്കില്‍ അതു വിശ്വാസ ത്തിന്റെയും കാഴ്ചപ്പാടി ന്റെയും വിഷയം തന്നെയാണ്.

ഇത്തരം കേസുകളിൽ പ്രതിഷേധക്കാരെ വസ്തുത ബോധ്യപ്പെടുത്തുക എന്നത് സര്‍ക്കാറി ന്റെ ചുമതല ആണെന്നും കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on പൗരത്വ നിയമം : സമരം വിലക്കുവാന്‍ കഴിയില്ല എന്ന് ബോംബെ ഹൈക്കോടതി

വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്

February 16th, 2020

logo-law-and-court-lady-of-justice-ePathram
ഗാന്ധിനഗർ : ജനാധിപത്യ ത്തി ന്റെ സുരക്ഷാ വാല്‍വ് വിയോജിപ്പ് എന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്.

സര്‍ക്കാര്‍ നയങ്ങളോട് വിയോജി ക്കുന്ന വരെ രാജ്യ ദ്രോഹികളും ജനാധിപത്യ വിരുദ്ധരും ആക്കു ന്നത് ജനാധി പത്യ മൂല്യ ങ്ങളെ തന്നെ ബാധിക്കും. വിയോ ജിപ്പു കൾ തടയു ന്നതിന് സർക്കാ രുകൾ ശ്രമിക്കുന്നത് ഭയം ഉണ്ടാക്കുന്നു.

അതു നിയമ വാഴ്ച ലംഘിക്കുന്നതും ബഹു സ്വര സമൂഹ ത്തി ന്റെ ഭരണ ഘടനാ കാഴ്ച പ്പാടിൽ നിന്ന് വ്യതി ചലി ക്കുന്നതും ആണ്. ചോദ്യം ചെയ്യലിനും വിയോജി പ്പിനും ഉള്ള ഇട ങ്ങൾ നശിപ്പി ക്കുന്നത് രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക വളർച്ചയെ തന്നെ ബാധിക്കും.

ഈ അർഥത്തിൽ, വിയോജിപ്പ് ജനാധി പത്യ ത്തിന്റെ സുരക്ഷാ വാൽവ്‌. ഗുജറാത്തി ലെ ഗാന്ധി നഗറിൽ നിയമ വിദ്യാർ ത്ഥികളോടു സംവദിക്കുക യായിരുന്നു അദ്ദേഹം.

- pma

വായിക്കുക: , , , , ,

Comments Off on വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്

ഇന്‍ഷ്വറന്‍സ് മേഖല യിലെ മൂന്ന് കമ്പനി കള്‍ ലയിപ്പിക്കും

February 12th, 2020

logo-life-insurance-lic-india-ePathram
ന്യൂഡല്‍ഹി : ഇന്‍ഷ്വറന്‍സ് രംഗത്തെ  പൊതു മേഖലാ സ്ഥപനങ്ങളായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വ റന്‍സ്, നാഷണല്‍ ഇന്‍ഷ്വറന്‍സ്, ഓറി യന്റല്‍ ഇന്‍ഷ്വറന്‍സ് എന്നീ കമ്പനി കള്‍ ലയിപ്പിക്കുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉടന്‍ ഉണ്ടാവും.

കടത്തിന്റെ അനുപാതം കുറക്കുക, ലാഭം വര്‍ദ്ധിപ്പി ക്കുക, മെച്ചപ്പെട്ട പ്രവര്‍ത്തനം എന്നിങ്ങനെ യുള്ള വിവിധ ലക്ഷ്യ ങ്ങള്‍ മുന്‍ നിറുത്തിയാണ് ഈ കമ്പനികള്‍ ലയിപ്പി ക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ഇന്‍ഷ്വറന്‍സ് മേഖല യിലെ മൂന്ന് കമ്പനി കള്‍ ലയിപ്പിക്കും

Page 75 of 164« First...102030...7374757677...8090100...Last »

« Previous Page« Previous « പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.
Next »Next Page » കൊവിഡ് 19 : കൊറോണ വൈറസിന് പുതിയ പേര് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha