പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ പുനഃ സ്ഥാപിക്കുന്നു

July 9th, 2020

indian-passport-cover-page-ePathram

അബുദാബി : ജൂലായ് 15 മുതൽ പാസ്സ് പോര്‍ട്ട് സേവന ങ്ങള്‍ പുനഃ സ്ഥാപിക്കും എന്ന് അബുദാബി യിലെ ഇന്ത്യൻ എംബസ്സി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. കൊവിഡ് വൈറസ് വ്യാപന ത്തിന്റെ ഭാഗമായി നിറുത്തി വെച്ചതായിരുന്നു പാസ്സ്പോര്‍ട്ട് സര്‍വ്വീസ്. അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബി. എൽ. എസ്. കേന്ദ്രങ്ങളി ലേക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം അപേക്ഷകര്‍ എത്തേണ്ടത്.

ഗര്‍ഭിണി കളും 60 വയസ്സു കഴിഞ്ഞവരും 12 വയസ്സിനു താഴെ ഉള്ളവരും ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ സേവന കേന്ദ്രങ്ങളിലേക്ക് വരേണ്ടതില്ല.

- pma

വായിക്കുക: , , , , , ,

Comments Off on പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ പുനഃ സ്ഥാപിക്കുന്നു

ആരാധനാലയങ്ങൾ തുറന്നു : വിശ്വാസികൾ പ്രാർത്ഥനക്ക് എത്തി

July 2nd, 2020

shaikh-zayed-masjid-ePathram
അബുദാബി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിനായി അടച്ചിട്ടിരുന്ന യു. എ. ഇ. യിലെ മസ്ജിദുകൾ ബുധനാഴ്ച മുതല്‍ തുറന്നതോടെ വിശ്വാസികള്‍ നിസ്കാര ത്തിനായി പള്ളികളില്‍ എത്തി.

മാർച്ച് 16 മുതല്‍ അടച്ചിട്ടിരുന്ന മസ്ജിദുകൾ 107 ദിവസ ങ്ങൾക്കു ശേഷമാണ് നിസ്കാര ത്തിനായി തുറന്നതും വിശ്വാസി കള്‍ എത്തിയതും.

കർശ്ശന കൊവിഡ് മാനദണ്ഡ ങ്ങൾ പാലിച്ചാണ് പള്ളി കള്‍ തുറന്നത്. ഇതിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചു കൊണ്ട് പള്ളികളില്‍ ഉള്‍ക്കൊള്ളു ന്നതിന്റെ 30 % പേർക്ക് മാത്ര മാണ് പ്രാര്‍ത്ഥനക്ക് പ്രവേശനം നല്‍കിയത്.

ആരോഗ്യ സുരക്ഷ മുൻ നിർത്തി പ്രായം കൂടിയ വര്‍ക്കും കുട്ടികൾക്കും ഗുരുതര രോഗ മുള്ള വർക്കും പ്രാര്‍ത്ഥനക്ക് പ്രവേശനം ഇല്ല. ഒരു അറിയിപ്പ് ഉണ്ടാ വുന്നതു വരെ സ്ത്രീ കൾക്ക് പള്ളിയിലേക്ക് പ്രവേശനം അനുവദിക്കില്ല.

കൊവിഡ് ബാധിച്ചവരുടെ കൂടെ താമസിക്കുന്നവരും പനി, ചുമ, തൊണ്ട വേദന, ശ്വാസ തടസ്സം എന്നിവ അനുഭവ പ്പെടുന്ന വരും പള്ളി കളിൽ പ്രവേശിക്കരുത് എന്ന് യു. എ. ഇ. ജനറൽ അഥോ റിറ്റി ഒാഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ് മെന്റ് (ഒൗഖാഫ്) നിർദ്ദേശിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ആരാധനാലയങ്ങൾ തുറന്നു : വിശ്വാസികൾ പ്രാർത്ഥനക്ക് എത്തി

തിരികെ വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം

July 1st, 2020

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : ലോക്ക് ഡൗണ്‍ കാലയള വില്‍ രാജ്യ ത്തിനു പുറത്ത് പോയവരും യു. എ. ഇ. റസിഡന്‍സ് വിസ ഉള്ള വരുമായ ആളുകള്‍ രാജ്യത്തേക്ക് തിരിച്ചു വരുമ്പോള്‍, യാത്രക്ക് 72 മണിക്കൂർ മുമ്പ് എങ്കിലും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് വിമാന ത്താവള ങ്ങളിൽ ഹാജരാക്കണം.

2020 ജൂലായ് ഒന്നു മുതൽ യു. എ. ഇ. യിലേക്ക് തിരികെ വരുന്നവർ ഈ നിയമം കര്‍ശ്ശനമായും പാലിച്ചിരിക്കണം എന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ഇല്ലാത്തവരെ വിമാന ത്തിൽ കയറാൻ അനുവദി ക്കുകയില്ല. 17 രാജ്യ ങ്ങളിലെ 106 നഗര ങ്ങളിലുള്ള യു. എ. ഇ. സർക്കാർ അംഗീ കരിച്ച ലബോറട്ടറി കളില്‍ ആയിരിക്കണം കൊവിഡ് പരിശോധന നടത്തേണ്ടത്.

യു. എ. ഇ. യുടെ അംഗീകൃത പരിശോധനാ കേന്ദ്ര ങ്ങൾ ഇല്ലാത്ത രാജ്യ ങ്ങളിൽ നിന്നും വരുന്ന വർക്ക് രാജ്യത്തെ എയര്‍ പോര്‍ട്ടു കളിൽ കൊവിഡ് പരി ശോധന നടത്തും.

യു. എ. ഇ. യിൽ എത്തുന്നവർ രണ്ടാഴ്ച ക്കാലം ക്വാറന്റൈനില്‍ കഴിയണം. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

W A M

NCEMAUA : Twitter Page

യു. എ. ഇ. വിസാ നിയമങ്ങള്‍

 

- pma

വായിക്കുക: , , , , , ,

Comments Off on തിരികെ വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം

അബുദാബി യിൽ പ്രവേശിക്കുവാന്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബ്ബന്ധം

July 1st, 2020

awareness-from-abudhabi-police-ePathram

അബുദാബി : തലസ്ഥാന എമിറേറ്റി ലേക്ക് പ്രവേശി ക്കുവാന്‍ കൊവിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണം എന്നു അധികൃതരുടെ നിര്‍ദ്ദേശം.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗ മായി നിലനില്‍ക്കുന്ന യാത്രാ വിലക്ക് ഭാഗികമായി നീക്കി എങ്കിലും അബുദാബി യിലേക്ക് വരുന്നതിനു 48 മണിക്കൂർ മുൻപ് ലഭിച്ച കൊവിഡ് പരിശോധനാ ഫലം അതിര്‍ത്തി കളില്‍ കാണിച്ചാല്‍ മാത്രമേ കടത്തി വിടുക യുള്ളൂ. അൽ ഹൊസൻ ആപ്പ് അല്ലെങ്കില്‍ ഫോണില്‍ ലഭിച്ച എസ്. എം. എസ്. എന്നിവ കാണിച്ചാല്‍ മതിയാവും.

സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകള്‍, ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്റര്‍, നാഷണല്‍ സ്ക്രീനിംഗ് പ്രോഗ്രാം സെന്ററുകള്‍, വിവിധ സ്വകാര്യ ആശുപത്രി കള്‍ എന്നിവിടങ്ങളി ലാണ് കൊവിഡ് പരിശോധനാ സൗകര്യം ഉള്ളത്. 50 വയസ്സു കഴിഞ്ഞവർ, നിശ്ചയ ദാർഢ്യക്കാർ, ഗര്‍ഭിണി കള്‍, യു. എ. ഇ. സ്വദേശികള്‍ എന്നിവർക്ക് പരിശോധന സൗജന്യം ആയിരിക്കും.

വാഹനങ്ങൾക്ക് അകത്തും സാമൂഹിക അകലം പാലിക്കൽ, യാത്രക്കാര്‍ മാസ്‌ക് ധരിക്കൽ എന്നിവ അടക്കം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അബുദാബി യിൽ പ്രവേശിക്കുവാന്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബ്ബന്ധം

പാര്‍ക്കിംഗ് ഫീസ് (മവാഖിഫ്) ജൂലായ് ഒന്നു മുതല്‍ പുനരാരംഭിക്കും

June 24th, 2020

mawaqif-vehicle-parking-fees-ePathram

അബുദാബി : കൊവിഡ് വൈറസ് വ്യാപനം കാരണം താല്‍ക്കാലികമായി നിറുത്തി വെച്ചിരുന്ന മവാഖിഫ് പേയ്മെന്റ് സംവിധാനം ജൂലായ് ഒന്നു മുതൽ വീണ്ടും തുടങ്ങും.

കൊവിഡ് മഹാമാരി യുടെ ഈ വെല്ലുവിളി നിറഞ്ഞ കാലയളവിൽ ജന ങ്ങള്‍ക്ക് സഹായം എന്ന നിലയില്‍ 3 മാസത്തേക്ക് നിറുത്തി വെച്ചിരുന്ന പാര്‍ക്കിംഗ് ഫീസ്, 2020 ജൂലായ് 1 ബുധന്‍ മുതൽ പുനരാരംഭിക്കും എന്ന് അബുദാബി മുനിസിപ്പാലിറ്റി സംയോജിത ഗതാഗത കേന്ദ്രം (ITC) വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

സുരക്ഷാ നടപടികളുടെ ഭാഗമായി പാർക്കിംഗ് ഫീസ് പേയ്മെന്റ് മെഷീനുകള്‍ അണു വിമുക്തമാക്കും. എന്നിരുന്നാലും സാമൂഹ്യ സുരക്ഷ മുന്‍ നിറുത്തി എസ്. എം. എസ്. വഴിയോ ഡാർബ് ആപ്ലിക്കേഷൻ – ഓൺ ലൈന്‍ വഴിയോ ഫീസ് അടക്കുന്ന രീതി പിന്തുടരണം.

മവാഖിഫ് പാര്‍ക്കിംഗ് ഫീസ് സമയ ക്രമം :

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ കാലത്ത് 8 മണി മുതൽ രാത്രി 12 മണി വരെ. പ്രീമിയം പാർക്കിംഗ് (നീല, വെള്ള നിറങ്ങൾ) മണിക്കൂറിന് 3 ദിര്‍ഹം എന്ന നിരക്കിൽ പരമാവധി 4 മണിക്കൂർ. സ്റ്റാൻഡേർഡ് പാർക്കിംഗ് (നീല, കറുപ്പ് നിറങ്ങൾ) മണിക്കൂറിന് 2 ദിര്‍ഹം അല്ലെങ്കിൽ പ്രതിദിനം 15 ദിർഹം.

പൊതു അവധി ദിനമായ വെള്ളിയാഴ്ച, ഔദ്യോഗിക അവധി ദിനങ്ങള്‍ എന്നിവക്ക് പാര്‍ക്കിംഗ് ഫീസ് ഇല്ല. പള്ളികൾക്ക് സമീപത്തുള്ള പാർക്കിംഗ് സ്ഥലങ്ങളില്‍ നിസ്കാര സമയങ്ങളില്‍ (വാങ്ക് വിളിച്ചതു മുതൽ 45 മിനിറ്റ്) പാർക്കിംഗ് ഫീസ് ഇല്ല.

റെസിഡൻഷ്യൽ ഏരിയകളിലെ പാര്‍ക്കിംഗ്  ‘റസിഡന്റ് പെർമിറ്റ്’ ഉള്ള വാഹന ഉടമ കൾക്കു വേണ്ടി മാറ്റി വെച്ചിരിക്കുന്നു. അവിടങ്ങളില്‍ മറ്റു വാഹന ങ്ങള്‍ പാര്‍ക്കു ചെയ്താല്‍ പിഴ ഈടാക്കു കയും ചെയ്യും.

* W A M 

 

- pma

വായിക്കുക: , , , ,

Comments Off on പാര്‍ക്കിംഗ് ഫീസ് (മവാഖിഫ്) ജൂലായ് ഒന്നു മുതല്‍ പുനരാരംഭിക്കും

Page 76 of 165« First...102030...7475767778...90100110...Last »

« Previous Page« Previous « കരുതലോടെ കേരളം കരുത്തേകാൻ ആയുർ വേദം
Next »Next Page » ഒമാനിലും യു. എ. ഇ. യിലും നഴ്സുമാര്‍ക്ക് നിയമനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha