ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയു വാനായി രാജ്യത്തു നില നില്‍ക്കുന്ന ലോക്ക് ഡൗണ്‍ (സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍) മെയ് മൂന്നു വരെ നീട്ടി യതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.
കൊറോണ ക്ക് എതിരായ പോരാട്ടം ഇതുവരെ ഫലപ്രദം ആയിരുന്നു. വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് തുടര്‍ന്നും കർശ്ശന നടപടികൾ ആവശ്യമാണ്. അടുത്ത ആഴ്ച ഏറെ നിര്‍ണ്ണായകം ആയതിനാല്‍ ഒരാഴ്ചക്കാലം രാജ്യത്ത് ആകെയും കർശ്ശന നിയന്ത്രണം നടപ്പാക്കും.
Address to the nation. https://t.co/26sVP2br5n
— Narendra Modi (@narendramodi) April 14, 2020
ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. തുടര്‍ന്ന് കൂടുതൽ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാന ങ്ങൾക്ക് ഉപാധികളോടെ ഇളവുകള്‍ നല്‍കും.
സ്ഥിതി മോശം ആവുകയാണെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ തുടരേണ്ടി വരും. കൊറോണ വൈറസ് പടരു മ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗ മാണ്. ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.