ന്യൂഡല്‍ഹി : കടുത്ത നിയന്ത്രണ ങ്ങളില്‍ ഇളവുകള്‍ വരുത്തി മൂന്നാം ഘട്ടം ലോക്ക് ഡൗണ്‍ 14 ദിവസ ത്തേക്ക് കൂടി നീട്ടി. നില വിലെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ കാലാവധി മെയ് മൂന്നാം തിയ്യതി അവസാനി ക്കുവാന്‍ ഇരിക്കെ യാണ് മെയ് 17 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ സോണു കള്‍ക്ക് പ്രത്യേകം നിബന്ധന കള്‍ കൊണ്ടു വരികയും ഗ്രീന്‍, ഓറഞ്ച് സോണു കളില്‍ നിയന്ത്രിത ഇളവു കള്‍ നല്‍കും എന്നും മന്ത്രാലയം അറിയിച്ചു.
വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെ അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദി ക്കുക യുള്ളൂ. ഗര്‍ഭി ണി കളും പത്തു വയസ്സിനു താഴെ പ്രായ മുള്ള കുട്ടികളും 65 വയസ്സിനു മുക ളില്‍ ഉള്ള വരും ഗുരുതര രോഗം ഉള്ള വരും ആശു പത്രി ആവശ്യങ്ങൾ പോലെ യുള്ള അടിയന്തര കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുത്.
വ്യോമ – റെയില്‍ – മെട്രോ ഗതാഗതവും അന്തര്‍ സംസ്ഥാന യാത്ര കളും അനുവദിക്കില്ല. കൂടാതെ സ്‌കൂള്‍, കോളേജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തി ക്കുകയില്ല. ആരാധനാലയ ങ്ങളിലെ സമൂഹ പ്രാര്‍ത്ഥന കളും അനുവദിക്കില്ല. സിനിമാ തിയ്യേറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, സ്പോര്‍ട്സ് കോംപ്ലക്സ്, ഓഡിറ്റോ റിയം, അസംബ്ലി ഹാള്‍, ബാര്‍ എന്നിവ തുറന്നു പ്രവർത്തിക്കില്ല.
ജില്ല കളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണു കള്‍ എന്ന രീതി യിൽ വിഭജിച്ചു നിയന്ത്രണങ്ങള്‍ ഉണ്ടാവും.
* Ministry of Home Affairs : Press Release