സുഗതാഞ്ജലി : കാവ്യ ആലാപന മൽസര വിജയി കളെ പ്രഖ്യാപിച്ചു

March 3rd, 2021

logo-malayalam-mission-of-kerala-government-ePathram
ഷാർജ : അന്തരിച്ച കവയിത്രി സുഗത കുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചു കൊണ്ട് മലയാളം മിഷൻ ഷാർജ -അജ്മാൻ ചാപ്റ്റർ ഒരുക്കിയ കാവ്യ ആലാപന മൽസരം  ‘സുഗതാഞ്ജലി’ യുടെ വിജയികളെ പ്രഖ്യാപിച്ചു.

സീനിയർ ജൂനിയർ വിഭാഗങ്ങളിലായി നടന്ന മത്സര ങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍, മാർച്ച് 6 ന് നടക്കുന്ന ആഗോള തല മത്സരത്തിൽ പങ്കെടുക്കും.

സീനിയർ വിഭാഗത്തിൽ ഷാർജ ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ആര്യ സുരേഷ് നായർ (മാസ്സ് റോള പഠനകേന്ദ്രം) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ദ്യുതി ജോഷിൻ (അൽ ഖസ്മിയ പഠന കേന്ദ്രം) രണ്ടാം സ്ഥാന വും കരസ്ഥമാക്കി.

ഷാർജ പ്രോഗ്രസ്സീവ് ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി ശിവ ഷിബു (മാസ്സ് ഗുബൈബ പഠന കേന്ദ്രം), ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആയുഷ് സജു കുമാർ (അജ്മാൻ ISC പഠന കേന്ദ്രം.) എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അഞ്ജലി പ്രസാദ് (അൽ നഹ്ദ പഠന കേന്ദ്രം) ഒന്നാം സ്ഥാനവും ഷാർജ റേഡിയൻറ് സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി അഡ്ലിന തോമസ് (ഓർത്തോ ഡോക്സ് ചർച്ച് പഠന കേന്ദ്രം) രണ്ടാം സ്ഥാനവും നേടി.

ജൂനിയർ വിഭാഗത്തിലെ മൂന്നും നാലും സ്ഥാന ങ്ങൾ യഥാക്രമം ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ആത്മജ് അരുൺ (മുവൈല മുക്കുറ്റി പഠന കേന്ദ്രം) ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ഗോവർദ്ധൻ വിമൽ കുമാർ (മുവൈല പിച്ചകം പഠന കേന്ദ്രം) എന്നിവരും നേടി.

മലയാളം മിഷൻ ഷാർജ – അജ്മാന്‍ മേഖയിലെ വിവിധ പഠന കേന്ദ്ര തല ത്തിലും തുടർന്ന് മേഖലാ തലത്തിലും സംഘടിപ്പിച്ച കാവ്യാലാപന മൽസര ങ്ങളിൽ വിജയി കളായ 20 കുട്ടികളാണ് ചാപ്റ്റർ തല മത്സര ത്തിൽ മാറ്റുരച്ചത്.

സൂം പ്ലാറ്റ് ഫോമില്‍ ഓൺ ലൈന്‍ ലൂടെ സംഘടിപ്പിച്ച കാവ്യാലാപന മത്സര പരിപാടി കള്‍ക്ക് മലയാളം മിഷൻ ഷാർജ കോഡിനേറ്റർ ശ്രീകുമാരി ആൻറണി അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫസര്‍ സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

മലയാളം മിഷൻ അജ്മാൻ കോഡിനേറ്റർ ജാസിം മുഹമ്മദ്, യു. എ. ഇ. കോഡി നേറ്റർ കെ. എൽ. ഗോപി. വിധി കർത്താക്കള്‍ രാജൻ കൈലാസ്, ഡോ. അനിതാ അകമ്പാടത്ത്, അദ്ധ്യാപികമാരായ എസ്തർ,അഞ്ജു ജോസ് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , ,

Comments Off on സുഗതാഞ്ജലി : കാവ്യ ആലാപന മൽസര വിജയി കളെ പ്രഖ്യാപിച്ചു

സുഗതകുമാരി അന്തരിച്ചു

December 23rd, 2020

sugathakumari-epathram
തിരുവനന്തപുരം : കവയിത്രി സുഗത കുമാരി (86) അന്തരിച്ചു. കൊവിഡ് ബാധയെ ത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സ യില്‍ ആയി രുന്നു. വൈകുന്നേരം നാലു മണിക്ക് ഔദ്യോഗിക ബഹുമതി കളോടെ ശാന്തി കവാട ത്തിൽ സംസ്‌കാരം നടക്കും.

ഗാന്ധിയനും സ്വാതന്ത്ര സമര സേനാനിയും എഴുത്തു കാരനു മായിരുന്ന ബോധേശ്വരന്‍ (കേശവ പിള്ള) വി. കെ. കാർത്ത്യായനി ദമ്പതികളുടെ മകളായി 1934 ജനു വരി 22 ന് ആയിരുന്നു സുഗത കുമാരിയുടെ ജനനം.

തിരുവനന്തപുരം യൂണി വേഴ്സ്റ്റി കോളേജില്‍ നിന്നും തത്വ ശാസ്ത്ര ത്തിൽ ബിരുദാനന്തര ബിരുദം നേടി.

മുത്തുച്ചിപ്പി, പാതിരാ പ്പൂക്കൾ, പാവം മാനവ ഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രി മഴ, അമ്പലമണി, കുറിഞ്ഞി പ്പൂക്കൾ, തുലാ വർഷപ്പച്ച, രാധയെവിടെ, കൃഷ്ണക വിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവ ദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി, വായാടിക്കിളി, കാടിനു കാവൽ തുടങ്ങി യവ യാണ് പ്രധാന കൃതികൾ.

പത്മശ്രീ (2006), എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സരസ്വതി സമ്മാന്‍ (2013), ആശാൻ പുരസ്കാരം, വയലാർ അവാർഡ്, ഒാടക്കുഴൽ അവാർഡ്, ബാലാ മണിയമ്മ അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ അവാർഡ്, പി. കേശവ ദേവ് പുരസ്കാരം, ഒ. എൻ. വി. സാഹിത്യ പുരസ്കാരം തുടങ്ങിയവയും കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും സുഗത കുമാരി യുടെ സാഹിത്യ സപര്യക്കുള്ള അംഗീകാ രങ്ങള്‍ ആയി രുന്നു.

സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി യുടെ സ്ഥാപക സെക്രട്ടറി, അഗതി കളും അശരണരു മായ സ്ത്രീ കള്‍ക്കു വേണ്ടിയുള്ള അഭയ യുടെ സ്ഥാപക തുടങ്ങിയ നിലകളില്‍ അഭിനന്ദനീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on സുഗതകുമാരി അന്തരിച്ചു

യു. എ. ഖാദറിന്റെ നിര്യാണത്തിൽ അനുശോചിച്ചു

December 14th, 2020

malayalam-writer-novelist-ua-khader-ePathram
ദുബായ് : പ്രശസ്ത സാഹിത്യകാരൻ യു. എ. ഖാദറിന്റെ നിര്യാണത്തിൽ കോഴി ക്കോട് ജില്ലാ പ്രവാസി (യു. എ. ഇ.) കമ്മറ്റി അനുശോചിച്ചു. തൃക്കോട്ടൂർ പെരുമ മല യാള മനസ്സിലേക്ക് ആവാഹിച്ച് എടുത്ത കഥാകാരന്‍ ആയിരുന്നു യു. എ. ഖാദർ എന്ന് വിലയിരുത്തി.

പുരാതന ക്ഷേത്ര കലകളും തെയ്യവും തിറയും ഒക്കെ അദ്ദേഹ ത്തിന്റെ സൃഷ്ടികളിൽ നിറഞ്ഞു നിന്നു. നാട്ടു ക്കൂട്ടങ്ങളും നാടൻ പണിക്കാരും നാട്ടാചാരങ്ങളും തനതു ശൈലിയിൽ അദ്ദേഹം തന്റെ കൃതി കളിൽ വിവരിച്ചു കൊണ്ട് സാധാരണ വായനക്കാരനും കൂടെ ആസ്വാദന ഭേദ്യമാക്കി.

കോഴിക്കോടിന്റെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാടിൽ ‘കോഴി ക്കോട് ജില്ലാ പ്രവാസി’ യുടെ അഗാധ മായ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് യോഗം അറിയിച്ചു.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, മനയിൽ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.

അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

- pma

വായിക്കുക: , ,

Comments Off on യു. എ. ഖാദറിന്റെ നിര്യാണത്തിൽ അനുശോചിച്ചു

സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചന ക്കുറിപ്പ്

December 13th, 2020

malayalam-writer-novelist-ua-khader-ePathram
തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.

മലയാള സാഹിത്യ ത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്തുവാന്‍ കഴിയാത്ത നഷ്ടമാണ് യു. എ. ഖാദറി ന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളത് എന്ന് മുഖ്യ മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മത നിരപേക്ഷതയും പുരോഗമനോന്മുഖ വുമായ നിലപാട് കൈ ക്കൊള്ളുകയും തന്റെ സർഗാത്മക സാഹിത്യത്തിൽ പ്രതിഫലി പ്പി ക്കുകയും ചെയ്തു യു. എ. ഖാദർ. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാ സാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധത.

തൃക്കോട്ടൂർ പെരുമ പോലെ യുള്ള വിശിഷ്ട ങ്ങളായ കൃതി കളിലൂടെ മലയാള സാഹിത്യ ത്തിന്റെ അതിരു കൾ കടന്ന് ദേശീയ തലത്തിലെ ഇന്ത്യൻ എഴുത്തു കാരൻ എന്ന നിലയി ലേക്ക് അദ്ദേഹം ഉയർന്നിരുന്നു. പ്രാദേശിക ചരിത്രം കഥ കളിൽ കൊണ്ടു വന്ന എഴുത്തു കാരന്‍ ആയിരുന്നു. മനോ ഹരമായ ദൃശ്യങ്ങൾ അവ തരി പ്പിച്ചു കൊണ്ടാണ് ചിത്രകാരൻ കൂടിയായ ഖാദർ കഥകൾ പറഞ്ഞത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും അദ്ദേഹത്തിന് വലിയ അടുപ്പം ഉണ്ടായിരുന്നു. മേശ വിളക്ക് എന്ന പ്രസിദ്ധ കൃതിയിൽ കമ്യൂണിസ്റ്റ് പാർട്ടി യോടുള്ള അദ്ദേഹ ത്തിന്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ട്.

മ്യാൻമാറിൽ ജനിച്ച യു. എ. ഖാദർ കേരളീയമായ ഭാഷാ സംസ്കൃ തിയെ ഉൾ ക്കൊണ്ടു കൊണ്ട്, മലയാള ത്തനിമ നിറഞ്ഞ കൃതികൾ രചിച്ചു കൊണ്ട് വായന ക്കാരുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.

ചുറ്റു പാടുകളെ സൂക്ഷ്മ മായി നിരീക്ഷിച്ചു കൊണ്ട് സാമൂഹിക യാഥാർത്ഥ്യ ങ്ങളെയും വ്യക്തിഗതമായ അനുഭൂതി കളെയും ഭാവനാ ത്മകമായി സമന്വയി പ്പിച്ച് എഴുതുന്ന അദ്ദേഹ ത്തി ന്റെ ശൈലി മലയാള സാഹിത്യ ത്തിൽ വേറിട്ടു നിന്നു. കേരള ത്തിന്റെ സാഹിത്യം അടക്കമുള്ള സാംസ്കാരിക മണ്ഡല ങ്ങൾക്ക് ആകെയും മത നിരപേക്ഷത അടക്കമുള്ള ജനാധിപത്യ മൂല്യ ങ്ങൾക്ക് ആകെയും കനത്ത നഷ്ടമാണ്.

നിർണ്ണായകമായ ഈ ഘട്ടത്തിലുള്ള അദ്ദേഹ ത്തിന്റെ വിട വാങ്ങൽ. ദുഃഖ ത്തിൽ പങ്കു ചേരുന്നു എന്നും മുഖ്യ മന്ത്രിയുടെ അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചന ക്കുറിപ്പ്

യു. എ. ഖാദർ അന്തരിച്ചു

December 12th, 2020

malayalam-writer-novelist-ua-khader-ePathram
കോഴിക്കോട് : പ്രശസ്ത എഴുത്തുകാരന്‍ യു. എ. ഖാദർ (85) അന്തരിച്ചു. ഡിസംബര്‍ 12 ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ മായ അസുഖത്തിനു ചികില്‍സയില്‍ ആയിരുന്നു.

കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, ലേഖകന്‍, പത്ര പ്രവർത്തകൻ എന്നീ മേഖലകളില്‍ തന്റെ പ്രതിഭ തെളിയിച്ച യു. എ. ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’ മലയാള സാഹിത്യ ത്തിലെ ചരിത്ര സംഭവം എന്നു വിശേഷിപ്പിക്കാം. 1984 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ‘തൃക്കോട്ടൂർ പെരുമ’.

ഖുറൈശിക്കൂട്ടം, ഒരുപിടി വറ്റ്,  മേശ വിളക്ക്, കലശം, വായേ പാതാളം, ഒരു പടകാളി പ്പെണ്ണി ന്റെ ചരിതം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണ മണിയിലെ തീ നാളം, അഘോര ശിവം, പൂമര ത്തളിരുകള്‍, കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും, ഓർമ്മകളുടെ പഗോഡ (യാത്രാ വിവരണം) തുടങ്ങിയവയാണ് പ്രധാന രചനകള്‍.

പഴയ ബർമ്മയിലെ (മ്യാൻമർ) ബില്ലിൻ എന്ന ഗ്രാമ ത്തിൽ കൊയിലാണ്ടി ക്കാരനായ ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടിയുടെയും ബർമ്മക്കാരിയായ മാമൈദി യുടെയും മകനായി 1935‌ ലാണ് ഖാദര്‍ ജനിച്ചത്.

മൂന്നാം ദിവസം മാതാവ് മരിക്കുകയും തുടര്‍ന്ന് ഖാദറി ന്റെ ഏഴാമത്തെ വയസ്സിൽ രണ്ടാം ലോക മഹാ യുദ്ധ ക്കാലത്ത് പിതാവിന്റെ കൂടെ കേരളത്തില്‍ എത്തി.

കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞു മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാല പംക്തി യിലാണ് എഴുത്ത് തുടങ്ങിയത്.

1952 ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1964 ൽ ആരോഗ്യ വകുപ്പില്‍ ജോലി യില്‍ പ്രവേശിച്ചു. ആകാശവാണി കോഴിക്കോട് നിലയ ത്തിലും പ്രവര്‍ ത്തിച്ചിട്ടുണ്ട്. 1990 ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിന്‍ വിഭാഗ ത്തിൽ നിന്ന് വിരമിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നി വ യുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. നാലു തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയിലെ അംഗം ആയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഖാദർ അന്തരിച്ചു

Page 13 of 44« First...1112131415...203040...Last »

« Previous Page« Previous « ഡോക്ടര്‍മാരുടെ സമരം : അവശരായ രോഗികളും ദുരിതത്തില്‍
Next »Next Page » സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചന ക്കുറിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha