കേരളത്തിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരം: ശൈഖ് അലി അൽ ഹാഷിമി

November 23rd, 2022

ali-al-hashimi-release-sabeelul-hidaya-islamic-college-al-nahda-magazine-ePathram
അബുദാബി : കേരളത്തിലെ വൈജ്ഞാനിക പ്രവർത്തനങ്ങൾ മാതൃകാ പരം എന്ന് യു. എ. ഇ. പ്രസിഡണ്ടിന്‍റെ മുൻ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ശൈഖ് അലി അൽ ഹാഷിമി. പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‍ലാമിക് കോളേജ് യു. എ. ഇ. കമ്മിറ്റി സംഘടിപ്പിച്ച അല്‍ മുല്‍തഖ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളവും യു. എ. ഇ. യും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണുള്ളത്. പാണക്കാട് സയ്യിദ് കുടുംബം ആ ബന്ധത്തിന്‍റെ അംബാസഡർമാരാണ് എന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടന്ന സംഗമത്തില്‍ സബീലുൽ ഹിദായ പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.

സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന അന്താ രാഷ്ട്ര അറബിക് പ്രസിദ്ധീകരണമായ അന്നഹ്ദ അറബിക് മാഗസിന്‍റെ യു. എ. ഇ. പ്രത്യേക പതിപ്പ് അലി അൽ ഹാഷിമി, ഡോ. സിദ്ദീഖ് അഹമദ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പതിനാറു വര്‍ഷമായി പ്രസാധനം തുടരുന്ന അന്നഹ്ദ, കേരളത്തെയും അറബ് ദേശത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ് എന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സബീലുല്‍ ഹിദായ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സ് ഗവേഷകനും കൂടിയായ സി. എച്ച്. സ്വാലിഹ് ഹുദവി പറപ്പൂരിനുള്ള ഉപഹാര സമര്‍പ്പണം ചടങ്ങില്‍ വെച്ച് നടന്നു. സ്ഥാപനത്തിലെ ഡിപ്പാർട്മെന്‍റ് ഓഫ് സിവിലൈസേഷണൽ സ്റ്റഡീസിന്‍റെ ലോഗോ പ്രകാശനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബൂബക്കർ ഒറ്റപ്പാലം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സി. എച്ച്. ബാവ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുസ്തഫ ഹുദവി ആക്കോട് സന്ദേശ പ്രഭാഷണം നിര്‍വ്വഹിച്ചു. സ്ഥാപന ശിൽപിയും സൂഫിവര്യനും ആയിരുന്ന പറപ്പൂർ സി. എച്ച്. ബാപ്പുട്ടി മുസ്‍ലിയാരെ അനുസ്മരിച്ച് പ്രമുഖ വാഗ്മി സ്വാലിഹ് ഹുദവി സംസാരിച്ചു.

ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുസലാം, സബീലുല്‍ ഹിദായ സെക്രട്ടറി ടി. അബ്ദുൽ ഹഖ്, കെ. എം. സി. സി. നേതാക്കളായ ഡോ. പുത്തൂര്‍ റഹ്‍മാന്‍, അന്‍വര്‍ നഹ, യു. അബ്ദുല്ല ഫാറൂഖി, അബ്ദു റഊഫ് അഹ്‌സനി, യു. എ. നസീര്‍, ടി. മുഹമ്മദ് ഹിദായത്തുള്ള, അബു ഹാജി കളപ്പാട്ടില്‍ തുടങ്ങി യവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കേരളത്തിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരം: ശൈഖ് അലി അൽ ഹാഷിമി

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

November 1st, 2022

novelist-sethu-win-ezhuthachan-award-ePathram
തിരുവനന്തപുരം : കേരള സര്‍ക്കാറിന്‍റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത കഥാ കൃത്തും നോവലിസ്റ്റുമായ സേതുവിന് സമ്മാനിക്കും. മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മുപ്പതാമത് എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിനു നല്‍കുന്നത്.

അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. അടയാളങ്ങള്‍ എന്ന നോവലിന് 2007 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സേതുവിന്  ലഭിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

November 1st, 2022

kerala-puraskaram-mammootty-m-t-vasudevan-nair-ePathram
തിരുവനന്തപുരം : സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ‘കേരള പുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ചു.

എം. ടി. വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്‌കാരം, മമ്മൂട്ടി, ഓംചേരി എൻ. എൻ. പിള്ള, ടി. മാധവ മേനോൻ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരം, കാനായി കുഞ്ഞി രാമൻ, എം. പി. പരമേശ്വരൻ, ഗോപിനാഥ് മുതുകാട്, ഡോ. ബിജു, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, വൈക്കം വിജയ ലക്ഷ്മി എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരം എന്നിവ സമ്മാനിക്കും.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടു ത്തിയിട്ടുള്ള പത്മ പുരസ്‌കാര ങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ.

ഓരോ മേഖലകളിലേയും സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ജ്യോതി’ വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള പ്രഭ’ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ശ്രീ’ വർഷത്തിൽ അഞ്ചു പേർക്കും നല്‍കും.

- pma

വായിക്കുക: , , , , ,

Comments Off on പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പ്രവാസി അമേച്വർ നാടകോത്സവം : സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു

October 24th, 2022

logo-kerala-sangeetha-nataka-akademi-ePathram
തൃശൂർ : കേരള സംഗീത നാടക അക്കാദമി പ്രവാസി കള്‍ക്കായി സംഘടിപ്പിക്കുന്ന നാടകോത്സവത്തിലേക്ക് സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു. ചെന്നൈ, മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങൾ, ഡൽഹി എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടമായി പ്രവാസി അമേച്വർ നാടകോത്സവം സംഘടിപ്പിക്കുക.

പുതിയ നാടകങ്ങള്‍, നിലവിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നാടകങ്ങള്‍ എന്നിവയുടെ സ്‌ക്രിപ്റ്റുകൾ എൻട്രികളായി 2022 നവംബർ 21 നു മുന്‍പായി സമർപ്പിക്കണം. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള രചനകളാണ് സമർപ്പിക്കേണ്ടത്.

താൽപര്യമുള്ള പ്രവാസി നാടക സംഘങ്ങൾ, പ്രവാസി കലാ സമിതികൾ എന്നിവർ വെള്ളക്കടലാസിൽ തയ്യാറാക്കുന്ന അപേക്ഷയും സ്‌ക്രിപ്റ്റിന്‍റെ നാലു കോപ്പികള്‍, നാടക കൃത്തിന്‍റെ സമ്മതപത്രം എന്നിവ യും നാടകത്തിന്‍റെ ഉള്ളടക്കം, സന്ദേശം എന്നിവ രേഖ പ്പെടുത്തിയ ചെറു കുറിപ്പും സഹിതം അക്കാദമി യിൽ അപേക്ഷിക്കണം.

സ്വതന്ത്രമായ നാടക രചനയല്ലാതെ ഏതെങ്കിലും കൃതിയുടെയോ ആവിഷ്‌കാരങ്ങളുടെയോ അഡാപ്റ്റേഷന്‍, മറ്റു രചനകളില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതും പകർപ്പവകാശ പരിധിയിൽ വരുന്നതും എങ്കില്‍ മൂല കൃതിയുടെ ഗ്രന്ഥകർത്താവിൽ നിന്നും സമ്മത പത്രം വാങ്ങി അപേക്ഷയോടൊപ്പം വെച്ചിരിക്കണം. കോപ്പി റൈറ്റു മായി ബന്ധപ്പെട്ട നിയമ പരമായ എല്ലാ കാര്യങ്ങള്‍ക്കും അപേക്ഷകൻ ഉത്തരവാദി ആയിരിക്കും എന്നു രേഖ പ്പെടുത്തി, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയോടൊപ്പം ഹാജരാക്കണം.

അക്കാദമിയിൽ ഹാജരാക്കുന്ന രേഖകൾ തിരിച്ചു നൽകുന്നതല്ല എന്നും സംഘാടനം സംബന്ധിയായ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും എന്നും അക്കാദമി സെക്രട്ടറി ജനാർദ്ദനൻ. കെ അറിയിച്ചു. PRD

- pma

വായിക്കുക: , , ,

Comments Off on പ്രവാസി അമേച്വർ നാടകോത്സവം : സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു

സംഗീത നിശ ‘മെഹ്‌ഫിൽ മേരെ സനം’ നവംബറിൽ

October 14th, 2022

logo-mehfil-dubai-nonprofit-organization-ePathramഷാർജ : കലാ – സാഹിത്യ – സാംസ്‌കാരിക കൂട്ടായ്‌മ മെഹ്‌ഫിൽ ഇന്‍റർ നാഷണൽ ഒരുക്കുന്ന ‘മെഹ്‌ഫിൽ മേരെ സനം’ എന്ന സംഗീത നിശയും കലാ വിരുന്നും 2022 നവംബർ 19 ന് വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. ഇന്തോ – അറബ് വീഡിയോ ഫെസ്റ്റും വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ഉണ്ടായിരിക്കും. കൂടാതെ, ഡോക്യു മെന്‍ററി പ്രദർശനവും സംഗീത കലാ – സാഹിത്യ പരിപാടികളും അരങ്ങേറും.

മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ

- pma

വായിക്കുക: , , , , , , ,

Comments Off on സംഗീത നിശ ‘മെഹ്‌ഫിൽ മേരെ സനം’ നവംബറിൽ

Page 15 of 48« First...10...1314151617...203040...Last »

« Previous Page« Previous « എൻ. ആർ. സി. നടപ്പാക്കുന്നതിന് പൗരന്മാരുടെ ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കുന്നു
Next »Next Page » വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ട – ഇത് ഗുരുവിന്‍റെയും അയ്യങ്കാളിയുടെയും മണ്ണ് എന്ന് ഹൈക്കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha