അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാ മിക് സെന്റ റിൽ വിവിധ സംഘടന കൾ ചേർന്ന് യാത്ര യയപ്പ് നൽകി. മൂന്ന് പതിറ്റാണ്ടായി അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗ ത്ത് നിറ സാന്നിദ്ധ്യ മാണ് വൈ. സുധീർ കുമാർ ഷെട്ടി.
ലാളിത്യവും, വിനയവും, പുഞ്ചിരിയും കൊണ്ട് ജന ഹൃദയ ങ്ങളിൽ കാരുണ്യ ത്തിന്റെ മുഖ മാ യിമാറിയ സുധീർ കുമാർ, യു. എ. ഇ. യിലെയും നാട്ടിലേയും നിര വധി സംഘ ടന കളുടെ വിജയ കര മായ പ്രവർ ത്തന ത്തിന് നൽകിയ സഹായ ങ്ങൾ വിലമതി ക്കാൻ കഴി യാത്തത് തന്നെ എന്ന് യാത്രയയപ്പ് യോഗ ത്തിൽ സംബ ന്ധിച്ച വർ അഭി പ്രായ പ്പെട്ടു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിന് വേണ്ടി പ്രസിഡണ്ട് പി. ബാവഹാജി, ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത്, സംസ്ഥാന കെ. എം. സി. സി. പ്രസി ഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്ര ട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, സുന്നി സെന്റർ വർക്കിംഗ് പ്രസി ഡണ്ട് ഹാരിസ് ബാഖവി, ജനറൽ സെക്ര ട്ടറി അബ്ദുല്ല നദ് വി, എസ്. കെ. എസ്. എസ്. എഫ്. ജന റൽ സെക്ര ട്ടറി ശാഫി വെട്ടി ക്കാട്ടിരി എന്നി വരും വിവിധ ജില്ലാ- മണ്ഡലം – മേഖല കെ. എം. സി. സി. കമ്മിറ്റി കളും സുധീർ കുമാർ ഷെട്ടിക്ക് ഉപഹാ രങ്ങൾ സമ്മാ നിച്ചു.
പ്രവാസി കളും സഹപ്രവർത്തകരും നൽകിയ പിന്തുണ യാണ് യു. എ. ഇ. എക്സ് ചേഞ്ച് എന്ന സ്ഥാപന ത്തി ന്റെ വളർ ച്ചക്ക് കാരണം എന്നും മറുപടി പ്രസംഗ ത്തിൽ സുധീർ ഷെട്ടി പറഞ്ഞു.
മുൻ എം.പി അബ്ദുസമദ് സമദാനി ടെലിഫോൺ വഴി ആശംസ സന്ദേശം നേർന്നു. കബീർ ഹുദവി പ്രാർത്ഥന നിര്‍വ്വഹിച്ചു.
വിവിധ സംഘ ടനാ സാരഥി കളായ എ. കെ. ബീരാൻ കുട്ടി, ടി. എ. നാസർ, യു. അബ്ദുല്ല ഫാറൂഖി തുടങ്ങി യ വരും സാമൂഹ്യ പ്രവർത്ത കരായ കെ. കെ. മൊയ്തീൻ കോയ, ഉസ്മാൻ കരപ്പാത്ത്, എം ഹിദായ ത്തുള്ള , ടി. കെ. അബ്ദു സലാം, എം. പി. എം. റഷീദ്, വി. പി. കെ. അബ്ദുല്ല, അഷറഫ് പൊന്നാനി, അബ്ദുൾ റഹി മാൻ തങ്ങൾ, ബാസിത്ത് കായക്കണ്ടി, സാബിർ മാട്ടൂൽ വി. ടി. വി. ദാമോ ദരൻ, പി. കെ. അഹമ്മദ്, അസീസ് കാളി യാടൻ, സമീർ തൃക്കരി പ്പൂർ തുടങ്ങി യവർ ആശം സ കൾ നേർന്നു.