അബുദാബി : എമ്മിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18 രാജ്യ ങ്ങളി ലേക്ക് തൊഴിൽ വിസ യിൽ പോകുന്ന ഇ. സി. എൻ. ആർ. പാസ്സ് പോർട്ട് ഉടമ കൾക്ക് ഇന്ത്യ യിൽ നിന്നു മാത്രമേ എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ നടപടി കള്‍ പൂര്‍ത്തി യാക്കു വാൻ സാധി ക്കുക യുള്ളൂ എന്ന് നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ അറി യിച്ചു.
2019 ജനുവരി ഒന്നു മുതൽ എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബ്ബന്ധമാക്കി കേന്ദ്ര സർക്കാർ നിർദ്ദേശം പുറ പ്പെടു വിച്ചിരുന്നു.
ഇന്ത്യ യിലെ മൊബൈൽ നമ്പർ ഉപയോഗിച്ചു മാത്രമേ രജിസ്‌ട്രേഷൻ സാദ്ധ്യമാവുക യുള്ളൂ. വിദേശ യാത്രക്ക് 21 ദിവസം മുമ്പ് മുതൽ 24 മണിക്കൂർ മുമ്പ് വരെ സൗജന്യ മായി ഇ – മൈഗ്രേറ്റ് വെബ് സൈറ്റിൽ രജി സ്ട്രേഷൻ നടത്താം.
രജിസ്‌ട്രേഷൻ പൂർത്തി യാക്കു മ്പോൾ മൊബൈൽ നമ്പ റിൽ ലഭി ക്കുന്ന സന്ദേശ മാണ് വിമാന ത്താവള ത്തിലെ എമ്മിഗ്രേഷൻ വിഭാഗ ത്തിൽ കാണിക്കേണ്ടത്. വിദേശ ത്തു ജോലി ചെയ്യുന്ന വർ നാട്ടിൽ വന്നു മടങ്ങു ന്നതിന് മുൻപേ രജിസ്‌ട്രേഷൻ നടത്തണം എന്നും തൊഴിൽ ദാതാവ്, തൊഴിൽ സ്ഥാപനം എന്നിവ മാറുന്ന തിന് അനു സരിച്ച് പുതിയ രജിസ്‌ട്രേഷൻ വേണ്ടി വരും എന്നും വാര്‍ത്താ ക്കുറിപ്പില്‍ വ്യക്തമാക്കി.
തൊഴിൽ വിസ ഇല്ലാത്ത കുടുംബാംഗങ്ങൾ, ഔദ്യോഗിക വിസ, സന്ദർശക വിസ, ബിസിനസ്സ് വിസ എന്നിവ യിൽ പോകുന്ന വർക്കും രജിസ്‌ട്രേഷൻ ആവ ശ്യമില്ല.
ഇ. സി. ആർ. പാസ്സ് പോർട്ട് ഉള്ളവർ തൊഴിൽ വിസ യിൽ മൂന്നു വർഷം വിദേശത്ത് പൂർത്തി യാക്കി ഇ. സി. എൻ. ആര്‍. പാസ്സ് പോർട്ടി ലേക്ക് മാറു മ്പോൾ രജിസ്റ്റര്‍ ചെയ്യണം. ഒരിക്കൽ നടത്തുന്ന രജിസ്‌ട്രേഷൻ റദ്ദ് ചെയ്യു വാനും കഴി യില്ല എന്നും അധി കൃതര്‍ ഓര്‍മ്മിപ്പിച്ചു.
Tag : Norka Roots
- സംസ്ഥാന സര്‍ക്കാര്‍ അറിയിപ്പുകള് വായിക്കാം.
- പ്രവാസി മലയാളികൾക്ക് നിയമ സഹായ പദ്ധതി യുമായി നോർക്ക റൂട്ട്സ്