അബുദാബി : കേരളത്തിലെ പ്രളയ ദുരന്ത ത്തിൽ ഉള്‍പ്പെട്ട വർ ക്കായി യു. എ. ഇ. എക്സ് ചേഞ്ച് സാധന സാമഗ്രി കൾ സമാ ഹരി ക്കുവാന്‍ തുടങ്ങി. യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റിന്റെ തെരഞ്ഞെ ടുക്ക പ്പെട്ട എട്ടു ശാഖ കളിൽ ഇതിനായി പ്രത്യേക സംവി ധാനം ഏർ പ്പെടുത്തി യിട്ടുണ്ട്.
കേരള സർ ക്കാർ നിർദ്ദേശിച്ച ഉപയോഗ പ്രദ മായ പുതിയ സാധന ങ്ങളും ഉപ കരണ സാമഗ്രി കളു മാണ് ശേഖരി ക്കുന്നത്. അബുദാബി ബറോഡ ബാങ്കിന് അടു ത്തുള്ള ഹംദാൻ സ്ട്രീറ്റിലെ മെയിൻ ബ്രാഞ്ച്, മുസ്സഫ ഷാബിയ സെക്ടർ 10 ലെ ബ്രാഞ്ച്, ദുബായിലെ കരാമ, ഖിസൈസ്, ലുലു വില്ലേജ്, അൽ ഖൂസ് ബ്രാഞ്ചു കളി ലും ഷാർജ റോള, അജ്മാൻ മെയിൻ ബ്രാഞ്ചു കളിലും സാധന – സാമഗ്രി കള്‍ സ്വീകരിക്കും.
എം. കാർഗോ ഗ്രൂപ്പിലെ 123 കാർഗോ, ബെസ്റ്റ് എക്സ് പ്രസ്സ് കാര്‍ഗോ, ടൈം എക്സ് പ്രസ്സ് കാർഗോ, മെട്രോ കാർഗോ എന്നിവരു മായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പാ ക്കുന്നത്.
ജനങ്ങളോടൊപ്പം ചേർന്നു നില്ക്കുന്ന സേവന ദാതാവ് എന്ന നിലയിൽ യു. എ. ഇ. എക്സ് ചേഞ്ച്, മല യാളി ജനതക്കു സംഭ വിച്ച ഈ ദുര വസ്ഥ യിൽ ആവുന്ന തൊക്കെ ചെയ്യുകയാണ് എന്നും കേരളം എത്രയും വേഗം ഇതിൽനിന്ന് കര കയറട്ടെ എന്നും ഗ്രൂപ്പ് സി. ഇ. ഒ. യും ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡയറക്ടറു മായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
യു. എ. ഇ. എക്സ് ചേഞ്ചും യൂണി മണിയും പ്രവർ ത്തിക്കുന്ന എല്ലാ രാജ്യ ങ്ങളിലും തങ്ങളുടെ ശാഖ കളി ലൂടെ, മുഖ്യ മന്ത്രി യുടെ ദുരി താ ശ്വാസ നിധി യിലേക്ക് സർവ്വീസ് ഫീസ് ഇല്ലാതെ സംഭാ വനകൾ അയക്കുവാ നുള്ള സംവിധാനം നേരത്തെ ആരംഭിച്ചിട്ടുണ്ട് എന്നും മൂന്നു ദിവസം കൊണ്ട് രണ്ട് കോടി യിൽ പരം രൂപ അയച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരും തങ്ങളുടെ തുക കൾ നൽകു ന്നുണ്ട്. ഇന്ത്യ യിലെ ജീവനക്കാർ ദുരി താശ്വാസ കേന്ദ്ര ങ്ങ ളിൽ സേവന രംഗ ത്തുണ്ട്. ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടി 2.25 കോടി രൂപ സംഭാവന നല്കി യിട്ടുണ്ട്.