ബാച്ച് ചാവക്കാട് ജനറൽ ബോഡിയും കുടുംബ സംഗമവും

April 25th, 2018

batch-chavakkad-logo-ePathram
അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ അബുദാബി നിവാസികളുടെ പ്രവാസി ക്കൂട്ടായ്മ ‘ബാച്ച് ചാവക്കാട്’ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നടന്നു. പ്രസിഡണ്ട് ഷബീർ മാളി യേക്കൽ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ വിലയി രുത്തി ജനറല്‍ സെക്രട്ടറി ജലീല്‍ കാര്യാടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. എച്ച്. താഹിർ ഭാര വാഹി കളുടെ പാനൽ അവതരിപ്പിച്ചു.

basheer-kuruppath-samad-karyadath-rajesh-manathala-batch-chavakkad-2018-ePathram

ബഷീർ കുറുപ്പത്ത്, അബ്ദുൽ സമദ് കാര്യാടത്ത്, രാജേഷ് മണത്തല.

പ്രസിഡണ്ട് : ബഷീർ കുറുപ്പത്ത്, ജനറൽ സെക്രട്ടറി : അബ്ദുൽ സമദ് കാര്യാടത്ത്, ട്രഷറർ : രാജേഷ് മണത്തല.

managing-committee-2018-batch-chavakkad-ePathram

ബാച്ച് മാനേജിംഗ് കമ്മിറ്റിയും അഡ്വൈസറി ബോഡ് അംഗ ങ്ങളും

വൈസ് പ്രസിഡണ്ടുമാർ : എ. കെ. ബാബു രാജ്, കെ. പി. സക്കരിയ്യ. ജോയിന്റ് സെക്രട്ടറിമാർ : സുധീർ കൃഷ്ണൻകുട്ടി, ഷബീബ് താമരയൂർ. ജീവ കാരുണ്യ വിഭാഗം : ടി. എം. മൊയ്തീൻ ഷാ. ഈവന്റ് കോഡി നേഷൻ : നൗഷാദ് ചാവക്കാട്, ഷാഹുൽ പാലയൂർ എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികൾ.

batch-chavakkad-family-meet-2018-ePathram

മുഹമ്മദലി വൈലത്തൂർ, ദയാനന്ദൻ, സി. എം. അബ്ദുൽ കരീം, സിദ്ധീഖ് ചേറ്റുവ, എസ്. എ. റഹി മാൻ എന്നിവർ സംസാരിച്ചു.

സുബൈർ തളിപ്പറമ്പ നേതൃത്വം നൽകിയ ഗാനമേളയും വിഷു സദ്യയും ബാച്ച് കുടുംബ സംഗമത്തിന് മാറ്റു കൂട്ടി. വിവിധ പരി പാടി കളിൽ പങ്കെടുത്ത കുട്ടി കൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

- pma

വായിക്കുക: , , , , , , ,

Comments Off on ബാച്ച് ചാവക്കാട് ജനറൽ ബോഡിയും കുടുംബ സംഗമവും

നാലു പുരക്കൽ മൂസ്സഹാജിക്ക് യാത്ര യയപ്പ് നൽകി

April 23rd, 2018

അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന നാലു പുരക്കൽ മൂസ്സ ഹാജി ക്ക് അബു ദാബി കനിവ്‌ ചാരിറ്റബ്ൾ ട്രസ്റ്റി ന്റെ നേതൃത്വ ത്തിൽ യാത്രയയപ്പ് നൽകി.റഹീം മന്ദൻ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു.

kanivu-charitable-trust-sentoff-to-nalupurakkal-moossa-haji-ePathram
മല്ലച്ചേരി കുഞ്ഞബ്ദുല്ല, അഷറഫ് നജാത്ത്, കണ്ടി യിൽ മൊയ്തു, കെ. ടി. ഗഫൂർ, ടി. കെ. അബ്ദുൽ റഹിമാൻ, അബ്ദുല്ല ഫൈസി എന്നിവർ സംസാരിച്ചു. മൂസ്സ ഹാജിക്ക് കനിവ് ഉപഹാരം സമ്മാനിച്ചു.

- pma

വായിക്കുക: , , ,

Comments Off on നാലു പുരക്കൽ മൂസ്സഹാജിക്ക് യാത്ര യയപ്പ് നൽകി

അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

April 8th, 2018

malayalam-writer-novelist-ua-khader-ePathram
ദുബായ് : കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രഥമ ‘അക്ഷര പെരുമ’  പുരസ്കാര ത്തിന് പ്രശസ്ത സാഹിത്യ കാരന്‍ യു. എ. ഖാദര്‍ അര്‍ഹ നായി.

quilandi-koottam-nri-forum-akshara-peruma-award-for-ua-khalid-ePathram
ഏപ്രില്‍ 27 ന് ദേര യിലെ ഐ. പി. എ. ഹാളില്‍ നടക്കുന്ന കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ ഏഴാം വാര്‍ ഷിക ആഘോഷമായ ‘കൊയിലാണ്ടി കൂട്ടം ഫെസ്റ്റ് 2018’ എന്ന പരി പാടി യില്‍ വെച്ച് 25, 000 രൂപയും അക്ഷര പെരുമ ഫല കവും അടങ്ങുന്ന പുരസ്കാരം യു. എ. ഖാദറിന് സമ്മാനിക്കും.

ബഷീർ തിക്കോടി, ഷാബു കിളിത്തട്ടിൽ, നജീബ്‌ മൂടാടി എന്നിവര്‍ അടങ്ങിയ ജൂറി യാണ് പുരസ്കാര ത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , , , , , ,

Comments Off on അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്ച്. ആശുപത്രിക്ക്

March 4th, 2018

dr.shamseer-receive-sheikh-khalifa-excellence-award-2014-ePathramഅബുദാബി : ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ ത്തന ങ്ങള്‍ക്ക് എല്‍. എല്‍. എച്ച്. ആശു പത്രിക്ക് ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.

അബുദാബി ഇന്‍ വെസ്റ്റ്‌ മെന്റ് അഥോ റിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാ നില്‍ നിന്നും ഡോക്ടര്‍. ഷംസീര്‍ വയലില്‍ ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിച്ചു.

യു. എ. ഇ. കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറ ക്ടറു മായ ഡോക്ടര്‍. ഷംസീര്‍ വയലില്‍   പ്രവാസി ഭാരതീയ സമ്മാൻ ജേതാ വാണ്.

അബുദാബി യിലെ വാണിജ്യ വ്യവസായ മേഖല യില്‍ മികവ് തെളി യിക്കുന്ന വരെ ആദരി ക്കുന്ന തി നായി അബു ദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ സ്ട്രി യാണ് ശൈഖ് ഖലീഫാ എക്സല ന്‍സ് അവാര്‍ഡ് നല്‍കി വരുന്നത്.

അഞ്ചാം തവണ യാണ് എല്‍. എല്‍. എച്ച്. ആശുപത്രി ഈ നേട്ടം കൈ വരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്ച്. ആശുപത്രിക്ക്

ബി. ആർ. എസ്. വെഞ്ചേഴ്സ് – ഐ. ഐ. എം. ആദ്യ അന്താ രാഷ്ട്ര കേന്ദ്രം ദുബായിൽ

February 15th, 2018

indian-institute-of-management-with-dr-br-shetty-brs-ventures-ePathram
ദുബായ് : അഹമ്മദാ ബാദിലെ പ്രമുഖ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌ മെന്റി ന്റെ (ഐ. ഐ. എം.) ആദ്യവിദേശ കേന്ദ്രം ദുബായിൽ സ്ഥാപി ക്കുന്നതു സംബന്ധിച്ച് ഡോ. ബി. ആർ. ഷെട്ടി യുടെ നേതൃ ത്വ ത്തിലുള്ള ബി. ആർ. എസ്. വെഞ്ചേഴ്‍സു മായി ധാരണാ പത്രം ഒപ്പിട്ടു.

മാനേജ്‌ മെന്റ് വിദ്യാ ഭ്യാസ ത്തിലും പരി ശീലന ത്തിലും പ്രഗത്ഭ ചരിത്ര ത്തിന്ന് ഉടമ കളായ ഐ. ഐ. എമ്മി ന്റെ അനുഭവ സമ്പത്തും പ്രാവീണ്യ വും ഗൾഫ് മേഖല യിലും ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ ആരം ഭി ക്കുന്ന പ്രസ്തുത കേന്ദ്രം 2018 ജൂൺ മാസം തന്നെ പ്രവർ ത്തനം തുടങ്ങും എന്ന് അധി കാരി കൾ അറി യിച്ചു.

ബി. ആർ. എസ്. വെഞ്ചേഴ്‌സ് അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ ബന്ധങ്ങൾ, നടത്തിപ്പു സംവി ധാന ങ്ങൾ എന്നിവ യും ഐ. ഐ. എം. അഹമ്മദാ ബാദ് അക്കാദ മിക സൗകര്യ ങ്ങളും കൈകാര്യം ചെയ്യും. വിവിധ തല ങ്ങളിൽ സുദീർഘ പരിചയ മുള്ള രണ്ടു സ്ഥാപന ങ്ങ ളുടെ ഈ പങ്കാളിത്തം ഗൾഫ് മേഖല യിലെ മാനേജ് മെന്റ് ട്രെയിനിംഗ് രംഗത്തും അക്കാദമിക വളർച്ച യിലും ഗുണ ഫല ങ്ങളു ണ്ടാക്കും.

dr-br-shetty-brs-venture-iim-ahmedabad-ePathram

ഐ. ഐ. എമ്മി ന്റെ പൂർവ്വ വിദ്യാർത്ഥി കൾ ധാരാള മുള്ള യു. എ. ഇ. യിൽ, ദുബായിലെ ഈ പ്രത്യക്ഷ കേന്ദ്രം മാനേജ്മെന്റ് വിദ്യാഭ്യാസ ത്തിൽ പുതിയ നാഴിക ക്കല്ലാണ് എന്നും ലബ്ധ പ്രതിഷ്ഠ രായ ഡോ. ബി. ആർ. ഷെട്ടിയും ബി. ആർ. എസ്. വെഞ്ച്വേഴ്‌സ് ഗൾഫ് മേഖല യിൽ തങ്ങൾക്കു ലഭി ക്കാവുന്ന ഏറ്റവും മികച്ച പങ്കാളി കളാണ് എന്നും ചടങ്ങിൽ ഐ. ഐ. എം. ഡയറക്ടർ പ്രൊഫ. എറോൽ ഡിസൂസ അഭി പ്രായപ്പെട്ടു.

തനിക്ക് എത്രയും പ്രിയപ്പെട്ട വിദ്യാ ഭ്യാസ രംഗത്ത് ഇങ്ങിനെ ഒരു സംരംഭം തുടങ്ങുമ്പോൾ, ഇന്ത്യ യിലെ മികവി ന്റെ കേന്ദ്ര ങ്ങളി ലൊ ന്നായ അഹമ്മദാബാദ് ഐ. ഐ. എമ്മു മായി കൈ കോർക്കാന്‍ കഴിഞ്ഞത് ഗൾഫ് മേഖല യിലെ മാനേജ്മെന്റ് പഠന രംഗത്ത് ഉന്നതമായ ഒരിടം നേടു വാന്‍ കഴി യു ന്നതും അഭിമാന കര മാണ് എന്ന് ബി. ആർ. എസ്. വെഞ്ച്വേഴ്‌സ് സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ബി. ആർ. എസ്. വെഞ്ചേഴ്സ് – ഐ. ഐ. എം. ആദ്യ അന്താ രാഷ്ട്ര കേന്ദ്രം ദുബായിൽ

Page 39 of 47« First...102030...3738394041...Last »

« Previous Page« Previous « യു. എ. ഇ. എക്സ് ചേഞ്ചും ബ്ലോ​ക്ക് ചെ​യി​ൻ കമ്പനി റി​പ്പി​ളും കൈ​കോ​ർ​ക്കു​ന്നു
Next »Next Page » അമലാ പോൾ ആടു ജീവിത ത്തിൽ സൈനു ആയിട്ടെത്തുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha