അബുദാബി : കേരളത്തിലെ വെള്ള പ്പൊക്ക ക്കെടുതി യിൽ വിഷമിക്കുന്ന ജനങ്ങളെ സഹായി ക്കുന്ന തി നായി മുഖ്യ മന്ത്രി യുടെ നേതൃത്വ ത്തിൽ കേരള സർക്കാർ രൂപീ കരിച്ച ദുരിതാശ്വാസ നിധി യിലേക്ക് ഗൾഫിൽ നിന്നുൾ പ്പെടെ ലോകത്തിലെ എല്ലാ യിടത്തു മുള്ള യൂണി മണി – യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളിൽ നിന്ന് സേവന ഫീസ് കൂടാതെ പണം അയക്കുവാന് സംവി ധാനം ഒരുക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക അഭ്യർ ത്ഥന മാനിച്ച് പ്രസ്തുത സേവനം ലഭ്യ മാ ക്കാൻ തങ്ങൾ തീരു മാനി ച്ചതായി ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡയറ ക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് വാർത്ത സ്ഥിരീ കരിച്ചു.
ഇതനുസരിച്ച് ഗൾഫിൽ കുവൈറ്റ്, ഖത്തർ എന്നിവിട ങ്ങളിലെ യൂണി മണി ശാഖ കളിൽ നിന്നും യു. എ. ഇ., ഒമാൻ, ബഹ്റൈൻ എന്നിവിട ങ്ങളിലെ യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളി ൽ നിന്നും
Chief Minister’s Distress Relief Fund (CMDRF),
Account Number: 67 31 99 48 232,
Bank: State Bank of India, City Branch, Thiruvananthapuram,
IFS Code: SBIN 007 0028
എന്ന അക്കൗണ്ടിലേക്ക് അയക്കുന്ന എല്ലാ ഇട പാടു കളും സൗജന്യം ആയിരിക്കും. ഈ വിധ ത്തിൽ അയ ക്കുന്ന പണ ത്തിന് നാട്ടിൽ നൂറ് ശത മാനം നികുതി ഇളവും സർക്കാർ അനു വദി ച്ചിട്ടുണ്ട്.
യൂണി മണിയും യു. എ. ഇ. എക്സ് ചേഞ്ചും പ്രവർ ത്തിക്കുന്ന എല്ലാ നാടു കളിൽ നിന്നു മുള്ള ഇട പാടു കൾക്ക് ഈ സൗജന്യങ്ങൾ ബാധകമാണ്.
യൂണി മണി, യു. എ. ഇ.എക്സ് ചേഞ്ച്, എക്സ് പ്രസ്സ് മണി, ട്രാവലക്സ് തുടങ്ങിയ ബ്രാൻഡു കൾ ഉൾ ക്കൊ ള്ളുന്ന ഫിനാബ്ലർ ഹോൾഡിംഗ് കമ്പനി യുടെ ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടി, മുഖ്യ മന്ത്രി യുടെ ദുരി താ ശ്വാസ നിധി യിലേക്ക് നേരത്തെ രണ്ട് കോടി രൂപ വാഗ്ദത്തം ചെയ്തി ട്ടുണ്ട്.
ചില മാധ്യമ ങ്ങൾ ശേഖരിക്കുന്ന സഹായ ഫണ്ടു കളി ലേക്കും യു. എ. ഇ. എക്സ് ചേഞ്ച്, എൻ. എം. സി. സ്ഥാപന ങ്ങൾ 25 ലക്ഷം രൂപ നൽകി യിട്ടുണ്ട്.
ഇതോടൊപ്പം ഇവരുടെ ജീവന ക്കാരും സംഭാവന കൾ സ്വരൂപി ക്കുകയും സാധന സാമഗ്രി കൾ സമാ ഹ രിച്ച് എത്തി ക്കുകയും ചെയ്യു ന്നുണ്ട് എന്ന് പ്രമോദ് മങ്ങാട്ട് വ്യക്ത മാക്കി. കേരള ത്തിലെ ജന ജീവിതം സാധാ രണ നില വീണ്ടെ ടു ക്കുന്ന തു വരെ എല്ലാ ആശ്വാസ പ്രവർ ത്തന ങ്ങളിലും തങ്ങൾ ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.