ബംഗളൂരു : വിഖ്യാത ചലച്ചിത്ര കാരനും നാടക കൃത്തും കന്നഡ എഴുത്തു കാരനും ജ്ഞാന പീഠ ജേതാവും കൂടി യായ ഗിരീഷ് കർണാട് (81) അന്ത രിച്ചു. ബംഗളൂരു വിലെ സ്വകാര്യ ആശു പത്രിയിൽ ഇന്നു രാവി ലെ ആറര മണി യോടെ ആയി രുന്നു അന്ത്യം. രോഗ ബാധിത നായി ദീര്ഘ കാല മായി ചികിത്സ യില് ആയിരുന്നു.
1970 ല് ഗിരീഷ് കര്ണാട് തിരക്കഥ എഴുതി പ്രധാന വേഷം അഭിനയിച്ച കന്നട സിനിമ യായ ‘സംസ്കാര’ ക്ക് ദേശീയ പുര സ്കാരം ലഭി ച്ചിരു ന്നു.
1971 ല് ‘വംശ വൃക്ഷ’ എന്ന ചിത്രം സംവി ധാനം ചെയ്തു. ഇൗ ചിത്ര ത്തിലൂടെ മികച്ച സംവി ധായ കനുള്ള ദേശീയ പുരസ്കാ രവും കര സ്ഥ മാക്കി.
1974 ല് പദ്മശ്രീ യും 1992 ല് പദ്മ ഭൂഷണും നല്കി രാജ്യം അദ്ദേഹ ത്തെ ആദരിച്ചു. കർണ്ണാടക നാടക അക്കാദമി (1976 -1978), കേന്ദ്ര സംഗീത നാടക അക്കാദമി (1988 -1993) എന്നിവ യുടെ അദ്ധ്യക്ഷ സ്ഥാനം അല ങ്കരി ച്ചിരുന്നു.
ദ് പ്രിന്സ്, നീല ക്കുറിഞ്ഞി പൂത്ത പ്പോള്, രാഗം ആനന്ദ ദൈരവി എന്നീ 3 മല യാള സിനിമ കളിലും അഭി നയി ച്ചിട്ടുണ്ട്.