സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

September 5th, 2018

former-ips-officer-sanjiv-bhatt-ePathram അഹമ്മദാബാദ് : മുൻ ഐ. പി. എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി. ഐ. ഡി. കസ്റ്റഡി യില്‍ എടുത്തു. രണ്ടു പതിറ്റാണ്ടു മുന്‍പ് സഞ്ജീവ് ഭട്ട് ബനസ്‌കന്ദ യില്‍ ഡി. സി. പി. ആയിരിക്കെ അഭി ഭാഷ കനെ വ്യാജ മയക്കു മരുന്ന് കേസിൽ പ്പെടുത്തു വാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹ ത്തിന് എതിരെ യുള്ള കേസ്.

രണ്ട് പോലീസ് ഓഫീസര്‍ മാര്‍ അടക്കം ആറു പേരെ ക്കൂടി അദ്ദേഹ ത്തിനൊപ്പം കസ്റ്റഡി യില്‍ എടു ത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ യും സംഘ് പരി വാര്‍ സംഘടന കള്‍ക്ക് എതിരെയും നിരന്തരം വിമര്‍ ശന ങ്ങള്‍ ഉയര്‍ ത്തുന്ന യാളാണ് ഭട്ട്. സോഷ്യല്‍ മീഡിയ കളില്‍ ഏറെ വിവാദ ങ്ങള്‍ ഉയര്‍ത്തു വാനും ഇദ്ദേഹത്തിനു കഴിഞ്ഞി ട്ടുണ്ട്.

2002 ലെ ഗുജറാത്ത് കലാപ ത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന നരേന്ദ്ര മോഡി യുടെ പങ്കിനെ കുറിച്ച് ഭട്ട് സുപ്രിം കോടതി യിൽ സത്യ വാങ് മൂലം നല്‍കി യിരുന്നു. നരേന്ദ്ര മോഡി യുടെ അപ്രീതിക്കു ഇര യായ സഞ്ജീവ് ഭട്ടിനെ 2015 ൽ ഇന്ത്യൻ പോലീസ് സർവ്വീ സിൽ നിന്നും പിരിച്ചു വിട്ടു.

- pma

വായിക്കുക: , , , , , ,

Comments Off on സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

July 18th, 2018

kerala-police-epathram
കൊച്ചി : മഹാരാജാസ് കോളേജി ലെ എസ്. എഫ്. ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവ ത്തിൽ മുഖ്യ പ്രതി പിടി യിൽ. മഹാ രാജാ സിലെ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് എന്ന മൂന്നാം വർഷ ബിരുദ വിദ്യാർ ത്ഥി യാണ് പിടി യിലാ യത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിനെ ചോദ്യം ചെയ്ത പ്പോള്‍ കിട്ടിയ വിവര ങ്ങളുടെ അടി സ്ഥാന ത്തി ലാണ് മുഖ്യ പ്രതി യായ മുഹ മ്മദിനെ പോലീസ് പിടി കൂടിയത്.

കൊലപാതകം നടന്ന ദിവസം അഭിമന്യു വിനെ കോളേജി ലേക്ക് വിളിച്ചു വരുത്തിയത് ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടു കൂടി യായ മുഹമ്മദ് ആയി രുന്നു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ്

July 8th, 2018

logo-kerala-police-alert-ePathram വിദേശ രാജ്യങ്ങളില്‍ നിന്നും അജ്ഞാത ഫോണ്‍ വിളി കള്‍ വരുന്നുണ്ട് എന്നും ഇത്തരം ഫോൺ വിളി കളിൽ പ്പെട്ടു ആരും വഞ്ചിതർ ആവരുത് എന്നും കേരളാ പോലീ സിന്റെ മുന്നറിയിപ്പ്.

പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജി ലൂടെ യാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യിരി ക്കുന്നത്.

fake-calls-alert-from-kerala-police-ePathram

ഫേയ്സ് ബുക്ക് പേജില്‍ നല്‍കിയ മുന്നറിയിപ്പ്

+591, +365, +371, +381, +563, +370, +255, +1869, +993 എന്നീ നമ്പറു കളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറു ക ളില്‍ നിന്നും തട്ടിപ്പു ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഈ നമ്പറു കളില്‍ നിന്നുള്ള മിസ്സ്ഡ് കോളു കള്‍ കണ്ട് ആ നമ്പറി ലേക്ക് തിരിച്ചു വിളിച്ച വരുടെ ഫോണ്‍ ബാലന്‍സ് നഷ്ട പ്പെട്ട തായും റിപ്പോര്‍ട്ടു ചെയ്തി ട്ടുണ്ട്.

ഇത്തരം വ്യാജ നമ്പറു കളി ലേക്ക് തിരിച്ചു വിളി ക്കരുത് എന്നും ഇതേക്കുറിച്ച് പോലീസി ന്റെ ഹൈ ടെക് സെല്‍ അന്വേ ഷണം ആരംഭി ച്ചിട്ടുണ്ട് എന്നും പോലീസ് അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ്

മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി

March 10th, 2018

tribal-man-madhu-by-davinchi-suresh-ePathram
തിരുവനന്തപുരം : അട്ടപ്പാടി യിൽ ആൾക്കൂട്ട ത്തിന്റെ മദ്ദന ത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു വിനെ മരണവു മായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. മധുവിന്റെ അമ്മ, സഹോ ദരി മാർ എന്നിവ രിൽ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും.

മധു വിനെ പിടി കൂടിയ മുക്കാലി വന മേഖല യിലും മറ്റു സ്ഥല ങ്ങ ളിലുമെല്ലാം മജിസ്ട്രേറ്റ് സന്ദർ ശിച്ച് തെളി വെടുപ്പ് നടത്തും. മധു വിനെ നാട്ടുകാർ പിടി കൂടി മർദ്ദിച്ച് പൊലീസിന് കൈമാറുക യായിരുന്നു. എന്നാൽ സ്റ്റേഷനി ലേക്ക് പോവുന്ന വഴി യിൽ മധു മരിച്ചു.

ഇക്കാര്യത്തിലെ ദുരൂഹത യെ ക്കുറിച്ച് അന്വേഷണം വേണം എന്നും ആവശ്യം ഉയർ ന്നിരുന്നു. ഇതേ ക്കുറി ച്ചും അന്വേഷണം നടക്കും.

-Image Credit : davinchi suresh 

- pma

വായിക്കുക: , , , , ,

Comments Off on മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി

ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും

February 27th, 2018

sridevi_epathram

ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തിക്കും. സോനാപൂരിൽ എംബാം നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് വ്യവസായി അനിൽ അംബാനിയുടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത്.

ഫെബ്രുവരി 25 നാണ് ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവി ദുബായിൽ വെച്ച് മരണമടയുന്നത്. ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറിന്റെ അനന്തരവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയതായിരുന്നു ശ്രീദേവി. വിവാഹത്തിനു ശേഷം ദുബായിലെ എമിറേറ്റ്സ് ടവർ ഹോട്ടലിലേക്ക് താമസം മാറിയ ശ്രീദേവി ബാത്ത് ടബ്ബിൽ മരിച്ചു കടക്കുന്ന നിലയിലാണ് പിന്നീട് കണ്ടത്.

ഊഹാപോഹങ്ങളെല്ലാം പാടേ തള്ളി ശ്രീദേവിയുടേത് മുങ്ങി മരണമാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും

Page 6 of 13« First...45678...Last »

« Previous Page« Previous « രാഷ്​ട്ര പിതാവിന്​ ആദരം അര്‍പ്പിച്ച് ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ തുറന്നു
Next »Next Page » കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha