അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്റെ റമദാൻ അതിഥി ഡോ. അബ്ദുൽ ഹക്കിം അസ്‌ഹരിയുടെ റമദാൻ പ്രഭാഷണം ജൂൺ 8 വ്യാഴാഴ്ച രാത്രി തറാവീഹ് നിസ്കാര ത്തിനു ശേഷം അബുദാബി നാഷണൽ തിയ്യറ്ററിൽ നടക്കും.
ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, അഖി ലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കർ മുസ്ല്യാർ, സയ്യിദ് ഖലീൽ തങ്ങൾ, പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ, പേരോട് അബ്ദു റഹിമാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയ പ്രമുഖരും സംബ ന്ധിക്കും.
കാരന്തൂർ സുന്നി മർക്കസ് ഡയറക്ടറും യുവ പ്രഭാ ഷക നുമായ ഡോ. അബ്ദുൽ ഹക്കിം അസ്‌ഹരി, ഇന്ത്യക്ക് അകത്തും പുറത്തുമായി നൂറു കണക്കിന് വേദി കളിൽ ഇംഗ്ലീഷ്, അറബി, ഉർദു തുട ങ്ങിയ വിവിധ ഭാഷ കളിൽ പ്രഭാഷണം നടത്തി യിട്ടുണ്ട്. ലോക ഇസ്ലാമിക വേദി കളിൽ ഇന്ത്യയെ പ്രതി നിധീ കരിച്ച് നട ത്തി യ അദ്ദേഹ ത്തിന്റെ പ്രഭാഷണ ങ്ങൾ ശ്രദ്ധേയ മാണ്.
തറാ വീഹ് നിസ്കാര ശേഷം നഗരത്തിലെ വിവിധ പള്ളി കളി ൽ നിന്നും ഷഹാമ, ബനിയാസ്, മുസ്സഫ എ ന്നിവിട ങ്ങ ളിൽ നിന്നും പ്രത്യേക ബസ്സ് സൗകര്യം ഏർ പ്പെടു ത്തി യിട്ടുണ്ട് എന്നും സംഘാടകർ അറി യിച്ചു. അബു ദാബി നഗര സഭ യുടെ 32, 34, 52, 54, 56 എന്നീ നമ്പര്‍ ബസ്സു കളില്‍ നാഷ ണല്‍ തിയേ റ്ററില്‍ എത്തി ച്ചേരാം.