അബുദാബി : സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രൽ കേന്ദ്ര മാക്കി പ്രവർ ത്തിക്കുന്ന പതിനേഴ് പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേ ളനം സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രലിൽ നടന്നു. ഇട വക വികാരി റവ. ഫാ. മത്തായി മാറഞ്ചേരിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളന ത്തിൽ അബു ദാബി മാർത്തോമാ ഇടവക സഹ. വികാരി റവ. സി. പി. ബിജു മുഖ്യ പ്രഭാഷകൻ ആയിരുന്നു.
സമ്മേളനത്തിൽ പ്രാർത്ഥനാ യോഗ ങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരി പ്പിച്ചു. ഇട വക വികാരി റവ. ഫാ. ഷാജൻ വർഗീസ് ആശം സയും സെക്ര ട്ടറി സന്തോഷ് പവിത്ര മംഗലം സ്വാഗതവും ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ നന്ദിയും രേഖപ്പെടുത്തി. അംഗ ങ്ങൾ വിവിധ കലാ പരി പാടി കൾ അവതരിപ്പിച്ചു.