അബുദാബി : പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഇസ്ലാം മത വിശ്വാ സികള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒപ്പം രാജ്യമെങ്ങു മുള്ള പള്ളി കളോട് ചേര്‍ന്ന് നോമ്പ് തുറക്കു വാനുള്ള സൌകര്യ ങ്ങള്‍ ഒരുക്കി ടെന്റു കള്‍ ഉയര്‍ന്നു കഴിഞ്ഞു.
ടെന്റുകളുടെ ബലവും എയര്‍ കണ്ടീഷണര്‍ – അഗ്നി ശമന സംവി ധാന ങ്ങളും അധികൃതർ പരി ശോധിക്കും. തീപ്പിടുത്തം പോലുള്ള അത്യാ ഹിത ങ്ങള്‍ സംഭവിച്ചാൽ ജനങ്ങൾക്ക് രക്ഷ പ്പെടു വാനുള്ള മാര്‍ഗ്ഗ ങ്ങൾ അട ക്കമുള്ള സുരക്ഷാ പരിശോധന കള്‍ പൊലീസും സിവില്‍ ഡിഫന്‍സും നടത്തിയ തിനു ശേഷ മാണ് കൂടാര ങ്ങള്‍ ഉപയോഗി ക്കുവാൻ അംഗീ കാരം നല്‍കുക.
മതകാര്യ വകുപ്പിന്റെയും സ്വകാര്യ വ്യക്തി കളുടെയും റെഡ് ക്രസന്റ് പോലെ യുള്ള ചാരിറ്റി സംഘടന കളു ടെയും നഗര സഭ യുടെയും ടെന്റു കളില്‍ ഇഫ്താറിനും അത്താഴ ത്തിനു മുള്ള വിഭവ ങ്ങള്‍ ഉണ്ടാവും.