അബുദാബി : ആലപ്പുഴ ജില്ല യിലെ ഓണാട്ടു കര ദേശ വാസി കളുടെ ഉത്സവ മായ ചെട്ടി ക്കുള ങ്ങര ഭരണി വേല അബു ദാബി യില്‍ ആഘോ ഷിച്ചു.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ആഘോഷ പരി പാടി യില്‍ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽനിന്നു മായി നിരവധി ഭക്തര്‍ എത്തി ച്ചേ ര്‍ന്നു. ഓണാട്ടു കര യുടെ കലാ സാംസ്‌കാരിക പൈതൃകം വിളി ച്ചറി യിക്കുന്ന ‘ചെട്ടി ക്കുള ങ്ങര കുത്തി യോട്ട പ്പാട്ടും ചുവടും’ എന്ന പരി പാടി യോടൊപ്പം ഓണാട്ടു കര യുടെ രുചി വൈവിധ്യ വുമായി കുതിര മൂട്ടില്‍ കഞ്ഞിയും വിളമ്പി.
നാട്ടിൽ നിന്നും കൊണ്ടു വന്നിരുന്ന വിഭവ ങ്ങളാണ് കഞ്ഞിക്കായി ഉപ യോഗി ച്ചത്. ചെട്ടിക്കുളങ്ങര മീന ഭരണി യോട് അനു ബന്ധിച്ച കുട്ടികളുടെ കെട്ടു കാഴ്ചയും ഐ. എസ്. സി. ഓഡി റ്റോറി യത്തിൽ നടന്നു. ചെട്ടി ക്കുളങ്ങര അമ്മ പ്രവാസി സേവാ സമിതി യാണ് ഈ ആഘോഷം സംഘടി പ്പിച്ചത്.