സമദര്‍ശിനി ഷാർജ പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു

April 10th, 2019

samadarsini-sharjah-2019-committee-ePathram
ഷാര്‍ജ : കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഷാർജ കേന്ദ്ര മായി പ്രവര്‍ ത്തിച്ചു വരുന്ന കലാ സാംസ്‌കാരിക കൂട്ടായ്മ യായ സമദർശിനി യുടെ പുതിയ കമ്മിറ്റി യെ തെരഞ്ഞെടുത്തു.

സി. എ. ബാബു (പ്രസിഡണ്ട്), മുഹമ്മദ് അബൂ ബക്കർ (ജനറൽ സെക്ര ട്ടറി), സേവ്യര്‍ (ട്രഷറർ), പ്രവിൺ രാജ് (വൈസ് പ്രസി ഡണ്ട്), വിനോദ് രാമ ചന്ദ്രൻ (ജോ. സെക്രട്ടറി), ശിഹാ ബുദ്ധീൻ (ജോ. ട്രഷറർ), മൊയ്തീന്‍ (കൾച്ചറൽ കൺ വീനർ), ജയ കുമാർ (ഓഡി റ്റർ) എന്നിവ രാണ് പ്രധാന ഭാര വാഹി കള്‍.

എക്സി ക്യൂട്ടീവ് അംഗ ങ്ങളായി ശ്രീകുമാർ, അബ്ദുൽ സലാം, ജേക്കബ്ബ്, പോൾ സൺ, അമർ ലാൽ, അനിൽ വാര്യര്‍, അരവി ന്ദൻ നായർ, മഹേഷ്‌, സാദിക്ക് അലി, മുബാറക്ക് ഇമ്പാറക്, പി. സി. വർ ഗ്ഗീസ്, എം. എച്ച്. ജലീൽ, ഭദ്ര കുമാർ എന്നി വരെയും തെരഞ്ഞെടുത്തു.

പോൾസണ്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം, അമർലാല്‍ എന്നിവര്‍ വാർ ഷിക റിപ്പോർ ട്ടുകൾ അവ തരി പ്പിച്ചു.

ladies-wing-samadarsini-sharjah-2019-committee-ePathram

സമദർശിനി വനിതാ വിഭാഗം ഭാര വാഹി കള്‍ : ലതാ വാരിയർ (പ്രസിഡണ്ട് ), കവിതാ വിനോദ് (ജനറൽ സെക്ര ട്ടറി ), രാജി ജേക്കബ്ബ് (ട്രഷറർ) എന്നി വരെ തെരഞ്ഞെ ടുത്തു.

ബാല വേദി അംഗ ങ്ങളായി അപർണ്ണ വിനോദ് (പ്രസി ഡണ്ട് ), അൽ മാസ് കൊമ്മത് (ജനറൽ സെക്രട്ടറി ), അനീറ്റ ജേക്കബ്ബ് എന്നിവ രെയും തെരഞ്ഞെ ടുത്തു.

sentoff-to-simi-ashraf-samadarsini-sharjah-ePathram

പ്രവാസ ജീവിതം മതി യാക്കി പോകുന്ന ഷാർജ ഇന്ത്യൻ സ്കൂൾ അദ്ധ്യാ പിക യും, സമദർശിനി യുടെ വനിതാ വിഭാഗം അംഗ വുമായ സിമി അഷ്‌റഫി നെ ആദരിച്ചു.

ജേക്കബ്ബ്, ശ്രീകുമാർ, അനിൽ വാരിയർ, പ്രവീൺ, മൊയ്തീന്‍, മുബാറക്ക്, രാജി ജേക്കബ്ബ്, കെൻ ഏർളിൻ, സുജാത പ്രകാശ്, മിനി മോൾ എന്നി വർ സമദർശിനി ഷാർജ കമ്മിറ്റി ക്ക് ആശംസ കൾ നേർന്നു.

- pma

വായിക്കുക: , , , , ,

Comments Off on സമദര്‍ശിനി ഷാർജ പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു

ഹ്രസ്വ ചിത്ര പ്രദർശനവും അവാർഡ് വിതരണവും ഷാർജ യിൽ

March 11th, 2019

short-film-competition-epathram
ഷാർജ : ഇന്ത്യൻ അസോസ്സിയേഷൻ സാഹിത്യ വിഭാഗം സംഘടി പ്പിക്കുന്ന നാലാമത് അന്താ രാഷ്ട്ര ഹ്രസ്വ ചിത്ര പ്രദർശനവും അവാർഡ് വിതരണവും 2019 മാർച്ച് 15, 16 (വെള്ളി, ശനി) ദിവസ ങ്ങളിൽ ഷാർജ ഇന്ത്യൻ അസോസ്സി യേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കും.

പൂർണ്ണ മായും യു. എ. ഇ. യിൽ ചിത്രീ കരിച്ച 20 മിനി റ്റുള്ള ചിത്ര ങ്ങളാണ് അവാർഡു കൾക്ക് പരിഗ ണിച്ചി ട്ടുള്ളത്. മികച്ച ചിത്രം, മികച്ച സംവി ധായ കൻ, മികച്ച നടി – നടൻ അടക്കം ഒമ്പത് അവാർഡു കൾ നൽകും.

ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പെല്ലി ശേരി യാണ് വിധി കർത്താവ്. കേരള ചലച്ചിത്ര അക്കാദമി തെരഞ്ഞെടുത്ത ഹ്രസ്വ ചിത്ര ങ്ങൾ വെള്ളിയാഴ്ച യും ശനി യാഴ്ച യുമായി പ്രദർശി പ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഹ്രസ്വ ചിത്ര പ്രദർശനവും അവാർഡ് വിതരണവും ഷാർജ യിൽ

വൈറല്‍ ആയി തീര്‍ന്ന ശൈഖ് സുല്‍ത്താന്‍ അൽ ഖാസിമി യുടെ പ്രസംഗം

March 3rd, 2019

dramatic-ending-to-sharjah-ruler-sheikh-sultan-s-speech-goes-viral-ePathram
ഷാർജ : യു. എ. ഇ. സുപ്രീം കൗൺസിൽ അംഗ വും ഷാർജ ഭരണാധി കാരി യുമായ ശൈഖ് ഡോക്ടര്‍ സുല്‍ ത്താന്‍ ബിൻ മുഹമ്മദ് അൽ ഖാസിമി യുടെ പ്രസംഗ വും അതേ തുടര്‍ന്നുള്ള പ്രാര്‍ത്ഥന യും സമൂഹ മാധ്യമ ങ്ങ ളില്‍ വൈറല്‍ ആയി തീര്‍ന്നു.

അദ്ദേഹ ത്തിന്റെ പ്രസംഗത്തെ തുടർന്നുള്ള പ്രാർത്ഥന ഉപസംഹരിക്കവെ തുറന്ന വേദിക്കു മുകളില്‍ ഇടിയും മിന്നലും ഒന്നിച്ചു വന്നതിന്റെ ദൃശ്യം ആണ് ഇപ്പോള്‍ വൈറല്‍ ആയത്.

‘എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ഞാൻ ഈ രാജ്യ ത്തിന്റെ ക്ഷേമ ത്തിനും ഇവിടെയുള്ള ജനങ്ങള്‍ക്കും നന്മ വരുത്തണേ എന്നു ദുആ ചെയ്യാറുണ്ട്. ഇതെന്റെ അവ സാന രാത്രി എങ്കില്‍, എന്റെ നാടിന് ദൈവ ഭയ മുള്ള ഒരു ഭരണാധി കാരിയെ നൽകണേ എന്നും പ്രാർത്ഥി ക്കും’ എന്നു പറഞ്ഞ് തീരുന്നതിന് മുമ്പ്, രംഗ ത്തിന് നാടകീയത പകർന്ന് ആകാശത്ത് ഇടിയും മിന്നലും വന്നു.

അദ്ദേഹം തല ഉയർ ത്തി ആകാശത്തേക്ക് നോക്കി നന്ദി പറഞ്ഞു കൊണ്ട് പ്രസംഗം അവ സാനി പ്പിച്ചു.

ഷാർജ യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഗമ ത്തിൽ ആണ് സദസ്സ് ഈ അപൂർവ്വ ദൃശ്യ ത്തിനു സാക്ഷി കൾ ആയത്. സദസ്സ് അദ്ദേഹത്തിനു ദീര്‍ഘാ യുസ്സ് നേര്‍ന്നു.

നാടകീയമായ പര്യവസാനം എന്നാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോ ക്കുള്ള ടാഗ് നല്‍കി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on വൈറല്‍ ആയി തീര്‍ന്ന ശൈഖ് സുല്‍ത്താന്‍ അൽ ഖാസിമി യുടെ പ്രസംഗം

പ്രവാസി കൂട്ടായ്മ ‘ഷാ​ഡോ യു​. എ. ​ഇ.’ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

December 13th, 2018

uae-kasargod-pravasi-shadow-social-forum-ePathram
ഷാർജ : കാസർ ഗോഡ് ജില്ല യുടെ വിവിധ ഭാഗ ങ്ങളിൽ സാമൂഹിക – സാംസ്കാരിക മേഖല കളിൽ പ്രവർ ത്തി ക്കുന്ന യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘ഷാഡോ സോഷ്യൽ ഫോറം’ വാർഷിക സംഗമം ഷാർജ യിൽ സംഘടിപ്പിച്ചു.

ഷാഡോ ചെയർമാൻ അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസ്സോസ്സി യേഷൻ ട്രഷറർ കെ. ബാല കൃഷ്ണൻ തച്ചങ്ങാട് പരി പാടി യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകൻ സിജു പന്തളം മുഖ്യാതിഥി ആയിരുന്നു. വിവിധ മേഖല കളിലെ പ്രമുഖർ സംബന്ധിച്ചു.

സി. മുനീർ, എ. കെ. ശ്രീജിത്ത്, പ്രദീപ് കുറ്റിക്കോൽ, ഹരീഷ് കുമാർ, രവീ ന്ദ്രൻ കളക്കര, ഗോപി, മൊയ്തീൻ കുഞ്ഞി, വിജേഷ്, വേണു, ജയ കുമാർ, മണി കൊളത്തൂർ, അനിൽ, സനൽ, ധനേഷ്, ഹരി, എന്നി വർ സംസാരിച്ചു. തുടർന്ന് തുടി പൂബാണം കലാ വേദി യുടെ നാടൻ പാട്ടും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി കൂട്ടായ്മ ‘ഷാ​ഡോ യു​. എ. ​ഇ.’ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ജ്വാല അഞ്ചാം വാർഷികം ആഘോഷിച്ചു

April 10th, 2018

logo-sharjah-jwala-kala-samskarika-vedhi-ePathram
ഷാർജ : ജ്വാല കലാ സാംസ്കാരിക വേദി യുടെ അഞ്ചാം വാർഷിക ആഘോഷം ‘ജ്വാല ഉത്സവ് 2018’ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ ഷാര്‍ജ യില്‍ സംഘടിപ്പിച്ചു.

പ്രസിഡണ്ട് മാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫസര്‍.ഗോപിനാഥ് മുതുകാട്, രക്ഷാധി കാരി യും സാഹിത്യ കാരനു മായ ഡോ. അംബികാ സുതൻ മാങ്ങാട്, ജനറൽ സെക്രട്ടറി കെ. ടി.നായർ, ട്രഷർ രാജീ വ് രാമ പുരം, ഇന്ത്യൻ അസ്സോസിയേഷൻ ഭാര വാഹി കളായ ബിജു സോമൻ, വി. നാരായണൻ നായർ തുട ങ്ങി യവര്‍ സംബന്ധിച്ചു.

ജ്വാല ഭാര വാഹിയും എഴുത്തു കാരനു മായ ഗംഗാ ധരൻ രാവ ണേശ്വര ത്തിന്റെ കവിതാ സമാഹാര ത്തി ന്റെ പ്രകാശനവും നടന്നു. ജ്വാല അംഗ ങ്ങളും കുട്ടി കളും വിവിധ കലാ പരി പാടികൾ അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ജ്വാല അഞ്ചാം വാർഷികം ആഘോഷിച്ചു

Page 7 of 12« First...56789...Last »

« Previous Page« Previous « നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്‌നിക് ഒരുക്കി
Next »Next Page » സിഗ്നല്‍ നൽകാതെ ലൈൻ മാറ്റിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha