പാം അക്ഷര മുദ്ര പുരസ്കാരം പി. മണി കണ്ഠനു സമ്മാനിക്കും

January 14th, 2018

p-manikantan-ePathram
ഷാർജ : പാം പുസ്തക പ്പുര യുടെ 2017 ലെ ‘അക്ഷര മുദ്ര’ പുരസ്കാരം സാഹിത്യ കാരനും പ്രഭാഷ കനു മായ പി. മണി കണ്ഠന് സമ്മാനിക്കും.

സാഹിത്യ ത്തിലെ സമഗ്ര സംഭാ വന ക്കുള്ള പാം പുസ്തക പ്പുര യുടെ ‘അക്ഷര മുദ്ര’ പുരസ്കാരം യു. എ. ഇ. യിലെ എഴുത്തു കാർക്ക് എല്ലാ വർഷവും നൽകി വരുന്നുണ്ട്. സാഹിത്യ സാംകാ രിക രംഗത്ത് മണി കണ്ഠൻ നൽകിയ സംഭാ വന കളെ മുൻ നിർത്തി യാണ് പുര സ്കാരം നൽകുന്നത്. ഫെബ്രുവരി യിൽ നടക്കുന്ന പാം സർഗ്ഗ സംഗമ ത്തിൽ വെച്ച് പുര സ്കാരം സമ്മാ നിക്കും.

മലപ്പുറം ജില്ല യിലെ എടപ്പാൾ പന്താവൂർ സ്വദേശി യായ മണി കണ്ഠൻ രണ്ട് പതിറ്റാണ്ടിലേറെ യായി യു. എ. ഇ . യിലെ സാഹിത്യ സാം സ്കാ രിക രംഗത്ത് സജീവ സാന്നിദ്ധ്യ മാണ്.

‘മലയാളിയുടെ സ്വത്വാ ന്വേഷണ ങ്ങൾ’ എന്ന ആദ്യ പുസ്തക ത്തിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂ ട്ടിന്റെ പുരസ്കാരം ലഭിച്ചു.

‘പുറത്താക്കലിന്റെ ഗണിതം’ എന്ന പഠന ഗ്രന്ഥവും ‘പ്രവാസ ത്തിന്റെ ജീവ പര്യന്ത വാർത്ത കൾ’ എന്ന ആത്മ കഥാ പര മായ നോവലു മാണ് മറ്റു കൃതി കൾ.

മുംബൈ യൂണി വേഴ്സിറ്റി യിൽ എഞ്ചിനീയറിംഗ് അദ്ധ്യാ പക നായിരുന്ന മണി കണ്ഠൻ ഇപ്പോൾ ദുബായിൽ പ്രൊജക്റ്റ് മാനേജ്‍ മെന്റ് സ്പെഷ്യലിസ്റ് ആയി പ്രാക്ടീസ് ചെയ്യുന്നു. ഭാര്യ : ഡോക്ടർ. സ്‌മൃതി. മക്കൾ : ഋഥ്വിക്ക് മണി കണ്ഠൻ, അഭിരാം മണികണ്ഠൻ.

- pma

വായിക്കുക: , , , , ,

Comments Off on പാം അക്ഷര മുദ്ര പുരസ്കാരം പി. മണി കണ്ഠനു സമ്മാനിക്കും

കുഴൂർ വിത്സന്റെ ‘വയല റ്റി നുള്ള കത്തു കൾ’ ഷാർജ പുസ്തകോ ത്സവ ത്തിൽ

November 3rd, 2017

kuzhoor-vilsan-epathram
ദുബായ് : കവി കുഴൂർ വിത്സന്റെ ‘വയലറ്റി നുള്ള കത്തുൾ’ എന്ന പുസ്തക ത്തിന്റെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവ ത്തിൽ പ്രകാശനം ചെയ്യും. 2016 ലെ സംസ്ഥാന യൂത്ത് ഐക്കൺ അവാർ ഡിന് കുഴൂർ വിത്സ നെ അർഹ നാക്കിയ പുസ്തക മാണു സൈകതം ബുക്സ് 2015 ൽ പുറത്തി റക്കി യ ‘വയല റ്റി നുള്ള കത്തുകൾ’.

വിത്സന്റെ കാവ്യജീവിത ത്തെ അടയാള പ്പെടു ത്തിയ ഷാർജ യിൽ വച്ച് തന്നെ പുസ്തക ത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നു എന്ന പ്രത്യേകത കൂടി ചടങ്ങിനുണ്ട്.

എഴുത്തുകാരനും മാധ്യമ പ്രവർ ത്തകനു മായ മാധ്യമ പ്രവർത്ത കനു മായ കെ. എം. അബ്ബാസ് അദ്ധ്യക്ഷത വഹി ക്കുന്ന ചടങ്ങിൽ ബ്ലോഗ റും എഴുത്തു കാരനു മായ ശശി കൈത മുള്ള് പ്രകാശന കർമ്മം നിർവ്വഹി ക്കും.

കവിയും ബ്ലോഗറു മായ ചാന്ദ്നി പുസ്തകം ഏറ്റു വാങ്ങും. പുസ്തക ത്തിനു ആമുഖം എഴുതിയ ഹസൻ ചടങ്ങിൽ സംബന്ധിക്കും. പുസ്ത കോത്സവ ത്തിൽ ജന റൽ ഏഴാം നമ്പർ സ്റ്റാളാണു സൈകത ത്തിന്റെ വേദി (No Zd 15).

- pma

വായിക്കുക: , ,

Comments Off on കുഴൂർ വിത്സന്റെ ‘വയല റ്റി നുള്ള കത്തു കൾ’ ഷാർജ പുസ്തകോ ത്സവ ത്തിൽ

സ്നേഹാക്ഷര ക്കൂട്ടിലെ ശിഹാബ് തങ്ങള്‍ ചിത്ര കഥാ​ പുസ്തകം

November 2nd, 2017

panakkad-shihab-thangal-ePathram
ഷാർജ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ക്കുറിച്ചുള്ള മൂന്നു പുസ്തക ങ്ങള്‍ നവംബര്‍ 2 വ്യാഴം രാത്രി 9.30 ന് ഷാർജ പുസ്തക മേള യിലെ ഇന്‍റ ലക്ച്വല്‍ ഹാളിൽ പ്രകാശനം ചെയ്യും.

ശിഹാബ് തങ്ങളെ കുറിച്ച് അടുത്ത റിയു വാൻ ഉതകും വിധ ത്തിൽ മലയാളം കൂടാതെ അറബിക്, ഇംഗ്ലീഷ് ഭാഷ കളിലുള്ള മൂന്ന് പുസ്തക ങ്ങളാണ് പുറ ത്തിറക്കു ന്നത്.

‘സ്നേഹാക്ഷര ക്കൂട്ടിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ ചിത്ര കഥാ രൂപത്തില്‍ മലയാള ത്തിലുള്ള പുസ്തക വും ‘ഫീ ദിഖ് രി സയ്യിദ് ശിഹാബ്’ എന്ന പേരില്‍ അറബി യിലും (രചന : കെ. എം. അലാ വുദ്ദീന്‍ ഹുദവി) ‘സ്ലോഗന്‍ സ് ഓഫ് ദ സേജ്’ എന്ന പേരില്‍ ഇംഗ്ലീഷിലും (രചന:  മുജീബ് ജയ്ഹൂണ്‍) പുസ്തകം പ്രസിദ്ധീ കരിക്കും.

- pma

വായിക്കുക: , , , ,

Comments Off on സ്നേഹാക്ഷര ക്കൂട്ടിലെ ശിഹാബ് തങ്ങള്‍ ചിത്ര കഥാ​ പുസ്തകം

ഷാര്‍ജ പുസ്ത കോത്സവ ത്തില്‍ ‘നെല്ലിക്ക’ പ്രകാശനം ചെയ്യും

November 2nd, 2017

uae-president-issues-national-law-of-reading-ePathram
അബുദാബി : കാൻസർ രോഗ ത്തിൽ നിന്നും മുക്തയായ ഒരു യുവതി യുടെ യഥാർത്ഥ ജീവിതത്തെ ആസ്പദ മാക്കി റഫീസ് മാറഞ്ചേരി രചിച്ച ‘നെല്ലിക്ക’ എന്ന നോവ ലി ന്‍റെ പുസ്തക പ്രതി യുടെ പ്രകാശനം നവംബർ 3 വെള്ളി യാഴ്ച രാത്രി 9. 30 ന് ഷാർജ പുസ്ത കോത്സ വ ത്തിൽ ബുക് ഫോറം ഓഡി റ്റോറി യത്തില്‍ വെച്ച് നടക്കും.

മലയാള ത്തിൽ ആദ്യമായി ഓണ്‍ ലൈനിൽ പ്രസി ദ്ധീക രിക്കു കയും ഇലക്ട്രോ ണിക് പുസ്തക രൂപ ത്തിൽ (ഇ-പുസ്തകം) പുറ ത്തിറ ങ്ങുക യും ചെയ്ത ‘നെല്ലിക്ക’ യുടെ അവതാരിക എഴുതി യിരി ക്കുന്നത് കേരള നിയമ സഭാ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണ നാണ്.

സോഷ്യൽ മീഡിയ യിലൂടെ അറു പത്തി എണ്ണാ യിര ത്തോളം പേർ ഇതിനകം വായിച്ചു കഴിഞ്ഞു. പുസ്തക രൂപ ത്തിലുള്ള നോവല്‍ സൗജന്യ മായി വായ നക്കാര്‍ക്ക് ലഭ്യ മാക്കും എന്ന്‍ രചയിതാവ് റഫീസ് മാറ ഞ്ചേരി അറി യിച്ചു.

ജീവ കാരുണ്യ പ്രവ ര്‍ത്ത നങ്ങള്‍ ക്കുള്ള പ്രചോദനം നല്‍കുക എന്ന ലക്ഷ്യ ത്തോടെ യാണ് നോവല്‍ സൗജന്യ മായി നല്‍കു ന്നത്.

മലയാള പുസ്തക പ്രസാധന രംഗത്തു നവീനമായ ഒരു ആശയത്തിന് വിത്തു പാകി ക്കൊണ്ട് ഇ- പുസ്തക രൂപ ത്തിൽ മൊബൈലിലും കംപ്യൂട്ട റിലും ടാബിലും വായി ക്കാൻ കഴിയുന്ന രൂപ ത്തി ലാണ് സൈകതം ബുക്സ് പ്രസി ദ്ധീകരി ച്ചിരിക്കുന്ന ‘നെല്ലിക്ക’ തയ്യാ റാക്കി യിരി ക്കുന്നത്.

കാഴ്ച്ച (ചെറു കഥകൾ), പരാജിതൻ (നോവൽ), എന്നീ പുസ്തക ങ്ങൾ പ്രസിദ്ധീ കരിച്ച റഫീസ് മാറ ഞ്ചേരി യുടെ ഞാൻ പരാജിതൻ എന്ന ഫേസ്‌ ബുക്ക് പേജ് സമ കാലിക സംഭവ ങ്ങളുടെ ആറ്റി ക്കുറുക്കിയ ആവിഷ്‌കാ രത്താൽ ശ്രദ്ധേയ മാണ്. ‘നെല്ലിക്ക’ സൗജന്യ മായി ലഭി ക്കുവാനായി +91 99 47 24 36 46 എന്ന വാട്ട്‌സാപ്പ് നമ്പ റില്‍ ബന്ധ പ്പെ ട്ടാല്‍ മതിയാവും.

- pma

വായിക്കുക: , , , , , ,

Comments Off on ഷാര്‍ജ പുസ്ത കോത്സവ ത്തില്‍ ‘നെല്ലിക്ക’ പ്രകാശനം ചെയ്യും

ഹീമോഫീലിയ തളർത്തി യില്ല : കരിങ്കൽ പ്പൂവു മായി ഗഫൂർ ഷാർജ പുസ്തക മേള യിൽ

November 2nd, 2017

ദുബായ് : ഹീമോ ഫീലിയ രോഗ ത്തിന്റെ പിടി യിൽ പെട്ട പ്പോഴും സർഗാത്മക രചന കളുടെ ലോകത്തു അഭിരമിച്ച എൻ. അബ്ദുൽ ഗഫൂർ, അതി ജീവന ത്തിന്റെ കഥ കളുമായി ഷാർജ രാജ്യാന്തര പുസ്ത കോത്സവ ത്തിൽ പങ്കെടുക്കുവാൻ എത്തി.

നവംബർ 2 വ്യാഴാഴ്‌ച രാത്രി എട്ടു മണി ക്ക് ഷാർജ പുസ്ത കോത്സവ ത്തിൽ ഗഫൂറി ന്റെ ‘കരിങ്കൽ പൂവ്’ എന്ന കഥാ സമാ ഹാരം പ്രകാശനം ചെയ്യും.

രക്തം കട്ട പിടിക്കാത്ത രോഗം [ഹീമോഫീലിയ] നന്നേ ചെറു പ്പത്തിൽ തന്നെ പിടിപെട്ട ആളാണ് അബ്ദുൽ ഗഫൂർ. മലപ്പുറം മഞ്ഞപ്പെട്ടി യിൽ നീലാമ്പ്ര മുഹമ്മദി ന്റെയും ഫാത്തിമ യുടെയും മകനാണ്.

ചിത്ര രചനയും സംഗീതവും ഗഫൂർ അഭ്യസിച്ചിട്ടുണ്ട്. ഡോക്ടർ മാരുടെ വിദഗ്ധോ പദേശ ത്തിനു ശേഷം പ്രതി രോധ മരുന്നു കളു മായാണ് ഗഫൂർ യു. എ. ഇ.യിലേ ക്ക് എത്തിയത്.

ഗ്രീൻ ബുക്സ് പ്രസിദ്ധീ കരിച്ച ഈ പുസ്തകം ഷാർജ രാജ്യാന്തര പുസ്ത കോത്സവ ത്തിൽ വിറ്റു കിട്ടുന്ന പണം ഹീമോ ഫീലിയ ബാധിച്ച വർക്ക് ചികിത്സ ക്കായി നീക്കി വെക്കും എന്ന് ഗഫൂർ അറി യിച്ചു.

- pma

വായിക്കുക: , ,

Comments Off on ഹീമോഫീലിയ തളർത്തി യില്ല : കരിങ്കൽ പ്പൂവു മായി ഗഫൂർ ഷാർജ പുസ്തക മേള യിൽ

Page 8 of 12« First...678910...Last »

« Previous Page« Previous « കല യുടെ ‘കലാഞ്ജലി’ വ്യാഴാഴ്ച ഐ. എസ്. സി. യിൽ
Next »Next Page » ഷാര്‍ജ പുസ്ത കോത്സവ ത്തില്‍ ‘നെല്ലിക്ക’ പ്രകാശനം ചെയ്യും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha