ഷാർജ : പാം പുസ്തക പ്പുര യുടെ അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു. മഹിതാ ഭാസ്കരൻ രചിച്ച ‘പെൺ സ്വകാര്യ ങ്ങൾ ക്കൊരു വാതിൽ’ എന്ന കഥ ഒന്നാം സ്ഥാനവും വിനീഷ് നരി ക്കോട് എഴുതിയ ‘ചാവ്’ എന്ന കഥ രണ്ടാം സ്ഥാനവും ആഷിഫ് അസീസിന്റെ ‘പാറു പ്പടി’ എന്ന കഥ മൂന്നാം സ്ഥാനവും നേടി.
ഷാജി ഹനീഫ് ചെയർ മാനും ഗഫൂർ പട്ടാമ്പി, പോൾ സെബാസ്റ്റ്യന്‍, ഷെക്കീം ചെക്കുപ്പ എന്നിവർ അംഗ ങ്ങളു മായ ജൂറി യാണ് അവാർഡ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്. 2017 ഫെബ്രുവരി 3 വെള്ളിയാഴ്ച നടക്കുന്ന പാം സർഗ്ഗ സംഗമ ത്തിൽ വെച്ച് പുരസ്കാര ങ്ങൾ സമ്മാ നിക്കും.
കഴിഞ്ഞ 30 വർഷ മായി ഷാർജ യിൽ പ്രവാസ ജീവിതം നയിക്കുന്ന മഹിതാ ഭാസ്കരൻ തൃശ്ശൂർ സ്വദേശിനി യാണ്. കണ്ണൂർ ജില്ല യിലെ നരിക്കോട് സ്വദേശി യായ വിനീഷ് കഴിഞ്ഞ എട്ടു വർഷ മായി ദുബായിൽ ജോലി ചെയ്യുന്നു. ‘കടലാസ് തൊപ്പി’ എന്ന കഥാ സമാഹാരം പ്രസിദ്ധീ കരി ച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി യായ ആഷിഫ് അസീസ് അബുദാബി യിൽ ജോലി ചെയ്യുന്നു.