കെ. എസ്. സി. വനിതാ വിഭാഗം – ബാല വേദി കമ്മിറ്റി

May 19th, 2023

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ (കെ. എസ്. സി.) 2023-24 പ്രവർത്തന വർഷത്തെ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രീത നാരായണൻ (കൺവീനർ), ചിത്ര ശ്രീവത്സൻ, ഷൽമ സുരേഷ് (ജോയിന്‍റ് കൺവീനർമാർ) എന്നിവര്‍ നേതൃത്വം നല്‍കുന്ന വനിതാ വിഭാഗം കമ്മിറ്റിയിൽ അഞ്ജലി ജസ്റ്റിൻ, സുമ വിപിൻ, ബോബി ബിജിത്ത്, മിനി രവീന്ദ്രൻ, അനു ജോൺ, അനീഷ ഷഹീർ, പ്രജിന അരുൺ, പ്രീതി സജീഷ്, രജിത വിനോദ്, റീന നൗഷാദ്, സൗമ്യ അനൂപ്, ഡോ. പ്രതിഭ, നാസിയ ഗഫൂർ, അമീന ഹിഷാം, ശ്രീജ വർഗ്ഗീസ് എന്നിവരേയും അംഗങ്ങളായി തെരഞ്ഞെടുത്തു.

പുതിയ പ്രവർത്തന വർഷത്തെ ബാലവേദി ഭാരവാഹി കളായി അഥീന ഫാത്തിമ (പ്രസിഡണ്ട്), നീരജ് വിനോദ് (സെക്രട്ടറി), അമുദ വിനയൻ, ഷസാ സുനീർ (വൈസ് പ്രസിഡണ്ടുമാര്‍), സൈറ ഗ്രേസ് ഷിജു, യാസീൻ അയൂബ് (ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

* KSC Twitter

- pma

വായിക്കുക: , , , , , ,

Comments Off on കെ. എസ്. സി. വനിതാ വിഭാഗം – ബാല വേദി കമ്മിറ്റി

റോഡുകളില്‍ മുന്നറിയിപ്പുമായി ഫ്ലാഷ്‍ ലൈറ്റുകൾ

May 16th, 2023

abudhabi-police-road-alert-system-in-highways-ePathram
അബുദാബി : ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്ന പുതിയ ഫ്ലാഷ്‍ ലൈറ്റുകൾ അബുദാബി യിലെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചു. റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി അബു ദാബി പൊലീസ് ഒരുക്കിയ ഈ റോഡ് അലേർട്ട് സംവിധാനം വഴി ഹൈവേകളിലെ വാഹന അപകടം, കൂടാതെ കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍ മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കും.

റോഡില്‍ അപകടം ഉണ്ടായാല്‍ ഡ്രൈവര്‍മാരെ അറിയിക്കാന്‍ ചുവപ്പ്, നീല നിറങ്ങളില്‍ ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കും.

മൂടല്‍ മഞ്ഞ്, പൊടി, മഴ തുടങ്ങിയ അസ്ഥിരമായ കാലാവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കാന്‍ മഞ്ഞ നിറത്തിലാണ് ഫ്‌ളാഷ് ലൈറ്റുകള്‍ മിന്നുക.

ഇതുവഴി ഡ്രൈവര്‍മാര്‍ വേഗത കുറക്കുകയും സുരക്ഷ ഉറപ്പാക്കാൻ കഴിയുകയും ചെയ്യും. സൗരോർജ്ജവും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ 200 മീറ്ററിലും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ രാപ്പകല്‍ ഭേദമന്യേ നിറം വ്യക്തമാകുന്ന തരത്തില്‍ പ്രകാശിക്കും. 

- pma

വായിക്കുക: , , , , , ,

Comments Off on റോഡുകളില്‍ മുന്നറിയിപ്പുമായി ഫ്ലാഷ്‍ ലൈറ്റുകൾ

ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു

May 11th, 2023

burjeel-holdings-listed-on-abu-dhabi-securities-exchange-ePathram

അബുദാബി : മികച്ച വളർച്ചാ നിരക്കുമായി കുതിപ്പു തുടർന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ മുന്നില്‍ നില്‍ക്കുന്ന ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിൽ ഗ്രൂപ്പിന്‍റെ വരുമാനം 1.1 ബില്യൺ ആയി ഉയർന്നപ്പോൾ അറ്റാദായം 121.3 മില്യൺ ദിർഹമായി ഉയർന്നു.

ആശുപത്രികളുടെയും (10.9%) മെഡിക്കൽ സെന്‍ററു കളുടെയും (24.8%) വരുമാനത്തില്‍ ഉണ്ടായ ഗണ്യമായ അഭിവൃദ്ധിയിലൂടെയാണ് ഗ്രൂപ്പ് നേട്ടം കൊയ്തത്.

burjeel-holdings-reports-strong-in-first-quarter-of-2023-ePathram

ബുർജീൽ ഹോൾഡിംഗ്സിന്‍റെ മുൻ‌നിര ആശുപത്രിയായ ബുർ‌ജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനത്തിൽ 32.6% വർദ്ധനവ് ഉണ്ടായി. 22.3 % എന്ന മികച്ച EBITDA മാർജിനും രേഖപ്പെടുത്തി.

പുതിയ സ്പെഷ്യാലിറ്റികളിലെ നിക്ഷേപവും ആസ്തി കളില്‍ ഉടനീളം ഉള്ള വിനിയോഗവും കാരണം ഔട്ട്പേഷ്യന്‍റ്, ഇൻപേഷ്യന്‍റ് എണ്ണത്തിൽ യഥാക്രമം 16.5%, 26.9% എന്നിങ്ങനെയാണ് വർദ്ധനവ്.

യു. എ. ഇ. യിൽ ഉടനീളം 120-തിലധികം പുതിയ ഇൻപേഷ്യന്‍റ് കിടക്കകളും അഞ്ച് പുതിയ മെഡിക്കൽ സെന്‍ററുകളും ഉൾപ്പെടുത്തി പ്രവർത്തനം വിപുലീ കരിക്കുവാന്‍ ഉള്ള പദ്ധതികളും മിഡിൽ ഈസ്റ്റി ലെയും ആഫ്രിക്കയിലെയും പുതിയ പങ്കാളിത്ത പദ്ധതികളുടെ അവലോകനവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഡോക്ടര്‍.ഷംഷീർ വയലിൽ സ്ഥാപകനും ചെയർ മാനുമായ ബുർജീൽ ഹോൾഡിംഗ്സ് 2022 ൽ റെക്കോർഡ് അറ്റാദായത്തിലൂടെ 52 ശതമാനം വളർച്ചയാണ് കൈ വരിച്ചിരുന്നത്.

ഉയർന്ന വരുമാനം, വർദ്ധിച്ച പ്രവർത്തന ക്ഷമത, കുറഞ്ഞ സാമ്പത്തിക ചെലവുകൾ എന്നിവ ഗ്രൂപ്പിന്‍റെ തുടർ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ പാകുന്നു എന്നാണ് വിലയിരുത്തൽ.

- pma

വായിക്കുക: , , , , , ,

Comments Off on ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

May 5th, 2023

wizz-air-budget-airlines-ePathram
അബുദാബി : വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ വിമാന സര്‍വ്വീസുകള്‍ നടത്തി വരുന്ന വിസ് എയര്‍ അബുദാബി യില്‍ നിന്നും 179 ദിര്‍ഹം ടിക്കറ്റ് നിരക്കില്‍ ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങും. ഇതിനുള്ള അനുമതിക്കായി നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൂര്‍ത്തിയാകുന്ന മുറക്ക് റൂട്ടുകള്‍ പ്രഖ്യാപിക്കും എന്നും വിസ് എയര്‍ ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ജൊഹാന്‍ എയ്ദ്‌ഗെന്‍ പറഞ്ഞു.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്‍റെ ഭാഗമായി ഖലീജ് ടൈംസ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

179 ദിർഹം നിരക്കില്‍ അബുദാബിയില്‍ നിന്നും യൂറോപ്യൻ നഗരങ്ങളിലേക്കും ദമ്മാം, മസ്കറ്റ്, സലാല തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വ്വീസ് നടത്തി വരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ സൗദി അറേബ്യയിലെ പ്രവാചക നഗരിയായ മദീനയിലേക്ക് വിസ് എയര്‍ സര്‍വ്വീസ് ആരംഭിച്ചതോടെ ഏറെ ജനകീയമായി.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ വിരുന്ന്

April 18th, 2023

ima-iftar-2023-chief-guest-counsellor-ramaswami-balaji-ePathram
അബുദാബി: ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുഷ്റിഫ് മാളിലെ ഇന്ത്യാ പാലസിൽ നടന്ന ഇഫ്താറിൽ ഇന്ത്യൻ എംബസിയിലെ കൗൺസല‍ർ ഡോ. ബാലാജി രാമസ്വാമി മുഖ്യാതിഥി ആയിരുന്നു.

indian-media-ima-iftar-2023-at-india-palace-ePathram

വിവിധ മേഖലകളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇട പെടലുകള്‍ സമൂഹത്തിന് ഏറെ ഗുണം ചെയ്യും എന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ഡോ. ബാലാജി രാമ സ്വാമി പറഞ്ഞു.

ഇത്തരം കൂട്ടായ്മകളും കൂടിച്ചേരലുകളും അതിന് കൂടുതല്‍ സാദ്ധ്യതകള്‍ ഉണ്ടാക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

indian-media-family-members-in-iftar-2023

ഇമ പ്രസിഡണ്ട് എൻ. എം. അബൂബക്കർ (മലയാള മനോരമ), വൈസ് പ്രസിഡണ്ട് പി. എം. അബ്ദുൽ റഹിമാൻ (ഇ-പത്രം), ആക്ടിംഗ് ജനറൽ സെക്രട്ടറി അനിൽ സി. ഇടിക്കുള (ദീപിക), ഭരണ സമിതി അംഗങ്ങളായ റാഷിദ് പൂമാടം (സിറാജ്), സമീർ കല്ലറ (24 / 7), റസാഖ് ഒരുമനയൂർ (ചന്ദ്രിക), സഫറുള്ള പാലപ്പെട്ടി (ദേശാഭിമാനി) എന്നിവർ നേതൃത്വം നൽകി.

ima-family-iftar-meet-2023-ePathram

ഇന്ത്യന്‍ മീഡിയ അംഗങ്ങളും കുടുംബാംഗങ്ങളും ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ വിരുന്ന്

Page 33 of 70« First...1020...3132333435...405060...Last »

« Previous Page« Previous « ഈദുൽ ഫിത്വർ 2023 : ശനിയാഴ്ച സാദ്ധ്യത എന്ന് ആസ്​ട്രോണമി സെന്‍റർ
Next »Next Page » മാതൃകാ പഠനോത്സവം സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha