തൊഴിൽ നഷ്ട ഇൻഷ്വറൻസ് : ഒക്ടോബർ ഒന്നു വരെ പിഴ ഇല്ലാതെ അംഗത്വം എടുക്കാം

June 17th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram

അബുദാബി : യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷ്വറൻസ് പദ്ധതി (ILOE) യിൽ അംഗത്വം എടുക്കുവാനുളള സമയ പരിധി 2023 ഒക്ടോബർ ഒന്നു വരെ നീട്ടി. നിലവിൽ ജൂൺ 30 വരെ ആയിരുന്നു അനുവദിച്ച സമയ പരിധി.

പൊതുജന ആവശ്യാര്‍ത്ഥം റജിസ്റ്റ്രേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് 400 ദിര്‍ഹം പിഴ ഈടാക്കും.

പൊതു മേഖലയിലേയും സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരും സ്വദേശി ജീവനക്കാരും ഫ്രീ സോണുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരും തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബ്ബന്ധം തന്നെയാണ് എന്നും യു. എ. ഇ. മാനവ വിഭവ ശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം (MOHRE) അറിയിച്ചു.

സ്വന്തം കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2023 ജനുവരി 1 മുതല്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖല കളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതി യില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ചെയ്തിരുന്ന ജോലിയുടെ അടിസ്ഥാന ശമ്പളത്തിന്‍റെ അറുപത് ശതമാനം മൂന്ന് മാസം ലഭിക്കുന്നതമാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതി.

നിക്ഷേപകര്‍, ഹൗസ് ഡ്രൈവര്‍, ആയ തുടങ്ങിയ വീട്ടു ജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള പ്രായ പൂര്‍ത്തി ആകാത്തവര്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ പ്രതിമാസം 5 ദിര്‍ഹം വീതം പ്രതി വര്‍ഷം 60 ദിര്‍ഹവും അതിന്‍റെ നികുതിയും (വാറ്റ്) പ്രീമിയം അടക്കണം.

തുടര്‍ച്ചയായി മൂന്ന് മാസത്തെ തൊഴില്‍ നഷ്ടത്തിന് ശരാശരി അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനം നഷ്ട പരി ഹാരം നല്‍കും. 16,000 ദിര്‍ഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ ഈ സ്‌കീമിന് കീഴില്‍ പ്രതിമാസം 10 ദിര്‍ഹം അല്ലെങ്കില്‍ 120 ദിര്‍ഹം വാര്‍ഷിക പ്രീമിയം നല്‍കേണ്ടതുണ്ട്.

Involuntary Loss of Employment വെബ് സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, ടെലികോം കമ്പനികള്‍, മണി  എക്സ് ചേഞ്ചുകള്‍, കിയോസ്കുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ചാനലുകള്‍ വഴി ഇന്‍ഷ്വറന്‍സ് പ്രീമിയം അടക്കാം. Twitter, Instagram

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on തൊഴിൽ നഷ്ട ഇൻഷ്വറൻസ് : ഒക്ടോബർ ഒന്നു വരെ പിഴ ഇല്ലാതെ അംഗത്വം എടുക്കാം

ആർ. എം. വൈ. സി. ‘കാൽ നൂറ്റാണ്ടിന്‍റെ സാന്ത്വനം’ ലോഗോ പ്രകാശനം ചെയ്തു

June 17th, 2023

rmyc-ramanthali-muslim-youth-center-25-th-year-ePathram
അബുദാബി : സാമൂഹിക – സാംസ്‌കാരിക – മത – ജീവ കാരുണ്യ മേഖലകളിൽ ഇരുപത്തിയഞ്ചു വർഷമായി സജീവ പ്രവർത്തന ങ്ങളുമായി മുന്നേറുന്ന രാമന്തളി മുസ്ലിം യൂത്ത് സെന്‍റര്‍ അബുദാബിയുടെ (ആർ. എം. വൈ. സി.) സിൽവർ ജൂബിലി ആഘോഷം ‘കാൽ നൂറ്റാണ്ടിന്‍റെ സാന്ത്വനം’ പരിപാടി യുടെ ലോഗോ പ്രകാശനം ചെയ്തു.

logo-release-rmyc-ramanthali-muslim-youth-center-25-th-year-ePathram

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീർ എം. പി. ലോഗോയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. അഡ്വക്കേറ്റ് എൻ. ശംസുദ്ധീൻ എം. എൽ. എ. , യു. അബ്ദുല്ല ഫാറൂഖി തുടങ്ങിയവർ സംബന്ധിച്ചു.

ഹസ്സൻ കുഞ്ഞഹമ്മദിന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ആർ. എം. വൈ. സി. പ്രസിഡണ്ട് ഇബ്രാഹിം കുടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിയാസ് ഇ. ടി. വി. സ്വാഗതം പറഞ്ഞു. എം. പി. അബ്ദുൽ ഖാദർ പരിപാടി ഉത്ഘാടനം ചെയ്തു. സക്കരിയ നക്കാരൻ, നസീർ രാമന്തളി, ജാഫർ കെ. സി. വി. തുടങ്ങിയവർ സംസാരിച്ചു.

അബ്ദുൽ അസീസ്, പി. കെ. ഹസ്സൻ, അഹമ്മദ്, അഷ്‌റഫ്, ഹസ്സൻ ചിറയിൽ, ബഷീർ, അമീൻ കരപ്പാത്ത്, സഫീർ, തമീം, ഇസ്മായിൽ കരപ്പാത്ത്, സാദിഖ്, റഹ്മത്തുള്ള, ജലാൽ, അബ്ദുൽ ജബ്ബാർ, റഹീം മാതമംഗലം, അൻവർ മാടത്തിൽ ഉൾപ്പെടെ ആർ. എം. വൈ. സി. ഭാര വാഹികളും പ്രവർത്തകരും പരിപാടി യിൽ സംബന്ധിച്ചു. മുഹമ്മദ് സി. എച്ച്. നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on ആർ. എം. വൈ. സി. ‘കാൽ നൂറ്റാണ്ടിന്‍റെ സാന്ത്വനം’ ലോഗോ പ്രകാശനം ചെയ്തു

ഭരതാഞ്ജലി യുടെ പ്രയുക്തി – രാമ സംയതി അരങ്ങിലെത്തുന്നു

June 13th, 2023

priya-manoj-bharathanjali-prayukthi-rama-samyathi-ePathram

അബുദാബി : മുസ്സഫ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭരതാഞ്ജലി നൃത്ത പരിശീലന കേന്ദ്രം വാര്‍ഷിക ആഘോഷ പരിപാടി പ്രയുക്തി – രാമസംയതി എന്ന നൃത്ത രൂപങ്ങളായി മുസ്സഫ ഭവന്‍സ് സ്കൂളിലും അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററിലും അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2023 ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം 3:30 മുതല്‍ 9:30 വരെ ഭവൻസിലും ജൂലായ് 1 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ ഐ. എസ്. സി. യിലും പ്രയുക്തിയും രാമസംയതിയും അവതരിപ്പിക്കും.

പ്രമുഖ നൃത്ത അദ്ധ്യാപിക പ്രിയ മനോജിന്‍റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച നൂറോളം വിദ്യാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന ഈ നൃത്ത രൂപങ്ങളുടെ ഭാഗമാകും.

രാമായണത്തിലൂടെ ഒരു യാത്രയാണ് രാമസംയതി എന്നും എല്ലാ വിഭാഗം പ്രേക്ഷകർക്കും അനുഭവ ഭേദ്യമാകും വിധമായിരിക്കും അവതരിപ്പിക്കുക എന്നും പരിപാടിയെ കുറിച്ച് വിശദീകരിക്കുവാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രിയാ മനോജ് അറിയിച്ചു.

ഭാരതത്തിൽ ഉടനീളമുള്ള ശാസ്ത്രീയ നൃത്ത രൂപങ്ങളെ പ്രോത്സാഹിപ്പിക്കുവാനും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനും ഭരതാഞ്ജലി ശ്രമിക്കുന്നു എന്നതിന്‍റെ ഭാഗമായിട്ടാണ് പ്രയുക്തിരാമസംയതി എന്നീ വേദികൾ ഒരുക്കുന്നത് എന്നും അവർ പറഞ്ഞു.

പ്രിയാ മനോജ്, കൂടാതെ കലാ ക്ഷേത്ര ഫൗണ്ടേഷൻ പൂർവ്വ വിദ്യാർത്ഥികളായ ആര്യ സുനിൽ, ശാശ്വതി ശ്രീധർ, കാർത്തിക നാരായണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഭരതാഞ്ജലി യുടെ പ്രയുക്തി – രാമ സംയതി അരങ്ങിലെത്തുന്നു

ബലി പെരുന്നാള്‍ : ദുൽ ഹജ്ജ് 9 മുതൽ 12 വരെ ഗവൺമെന്‍റ് ജീവനക്കാര്‍ക്ക് അവധി

June 12th, 2023

kaaba-hajj-eid-ul-adha-ePathram
അബുദാബി : യു. എ. ഇ. യിലെ പൊതു മേഖലാ ജീവനക്കാരുടെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറൽ അഥോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സ് സർക്കുലർ പ്രകാരം 1444 ദുൽ ഹജ്ജ് 9 മുതൽ 12 വരെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പെരുന്നാള്‍ അവധി ലഭിക്കും.

ജൂണ്‍ 18 ഞായറാഴ്ചയോടെ ദുല്‍ ഹജ്ജ് മാസ പ്പിറവി സ്ഥിരീകരിച്ച ശേഷം ഗ്രിഗോറിയൻ കലണ്ടർ തീയ്യതികൾ പ്രഖ്യാപിക്കും.

2023 ജൂലായ് 1 മുതൽ ഫെഡറൽ ഗവൺമെന്‍റ് സ്ഥാപന ങ്ങളിലെ ജോലി സമയം മാറ്റം വരും എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹ ങ്ങൾ അടിസ്ഥാന രഹിതം എന്നും അധികൃതര്‍ അറിയിച്ചു.

വിവരങ്ങളുടെ കൃത്യത പരിശോധിക്കാനും യു. എ. ഇ. യുടെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും അത്തരം വാർത്ത കൾ സ്വീകരിക്കണം എന്നും അഥോറിറ്റി അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ബലി പെരുന്നാള്‍ : ദുൽ ഹജ്ജ് 9 മുതൽ 12 വരെ ഗവൺമെന്‍റ് ജീവനക്കാര്‍ക്ക് അവധി

ടാക്സികളില്‍ സ്മാർട്ട് ബിൽ ബോർഡുകള്‍

June 12th, 2023

tawasul-taxi-billboards-in-abudhabi-by-itc-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ ടാക്സികളില്‍ നവീന രീതിയിലെ പരസ്യ പ്പലകകള്‍ സ്ഥാപിച്ചു. ഇതിന്‍റെ ആദ്യ പടിയായി ട്രയല്‍ റണ്‍ എന്ന രീതിയില്‍ തവാസുൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെ 50 ടാക്സി കളില്‍ സ്മാർട്ട് ബിൽ ബോർഡ് പദ്ധതി ആരംഭിച്ചു.

എമിറേറ്റിലെ പ്രാദേശിക കമ്പനികളിൽ നിന്നും ബിസിനസ്സുകളിൽ നിന്നുമുള്ള പരസ്യ ദാതാക്കളു മായി സഹകരിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിനായി ടാക്സി കാറുകള്‍ക്ക് മുകളിലായി സ്മാർട്ട് ബിൽ ബോർഡുകൾ സ്ഥാപിച്ചു.

ട്രയൽ കാലാവധി കഴിഞ്ഞാൽ അതേ കമ്പനിയിൽ നിന്ന് 100 ടാക്സി കാറുകളില്‍ ഈ നവീന പരസ്യ പലകകള്‍ സ്ഥാപിക്കും.

നൂതനവും ഉയർന്ന നിലവാരം ഉള്ളതുമായ പരസ്യങ്ങള്‍ പൊതു ജനങ്ങൾക്ക് എത്തിക്കുവാന്‍ അബുദാബി മുനിസിപ്പാലിറ്റി ആന്‍റ് ട്രാൻസ്‌ പോർട്ട് വകുപ്പിന്‍റെ (ഡി. എം. ടി.) കീഴിലുള്ള ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ (ഐ. ടി. സി.) തുടര്‍ന്നു വരുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ നടപടി.

ബില്‍ ബോര്‍ഡിലെ ഉള്ളടക്കം, ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാതെ ഏതു സാഹചര്യത്തിലും കാണും വിധം വ്യക്തമായി പ്രദർശിപ്പിക്കുന്നതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.

മാത്രമല്ല ട്രാഫിക്ക് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ വലിയൊരു വിഭാഗം ആളുകളിലേക്ക് വളരെ ക്രിയാത്മകമായി എത്തിക്കുവാന്‍ ഡിജിറ്റൽ ബിൽ ബോർഡുകൾ ഉപയോഗിക്കുവാനും പദ്ധതിയുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on ടാക്സികളില്‍ സ്മാർട്ട് ബിൽ ബോർഡുകള്‍

Page 32 of 72« First...1020...3031323334...405060...Last »

« Previous Page« Previous « യുവജനസഖ്യം സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം : സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും.
Next »Next Page » ബലി പെരുന്നാള്‍ : ദുൽ ഹജ്ജ് 9 മുതൽ 12 വരെ ഗവൺമെന്‍റ് ജീവനക്കാര്‍ക്ക് അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha