സോഷ്യൽ മീഡിയ പരസ്യത്തിലൂടെ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ

July 24th, 2023

fraud-epathram
തിരുവനന്തപുരം : ‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന രീതിയിൽ സോഷ്യൽ മീഡിയയിലെ പരസ്യ ങ്ങളിൽ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിനിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ. ഈ തട്ടിപ്പിനെ കുറിച്ചു കേരളാ പോലീസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സംഭവം ഇങ്ങിനെ.

ഫേയ്സ് ബുക്കില്‍ കണ്ട ‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന പരസ്യത്തിന് താഴെ താല്പര്യം അറിയിച്ച് കമന്‍റ് ചെയ്ത യുവതിയുടെ മെസ്സഞ്ചറിൽ ഉടൻ തന്നെ മറുപടി ലഭിച്ചു. തുടർന്ന് ഫോൺ കോളും ലഭിച്ചു. തങ്ങൾ അയച്ചു നൽകുന്ന വിഡിയോ ലിങ്കു കൾ തുറന്ന് ലൈക്ക് ചെയ്യുക എന്നതാണ് കമ്പനി ഇവർക്ക് നൽകിയ ജോലി. ഇരട്ടി പണം ലഭിച്ചതോടെ ആവേശമായി.

ബിറ്റ് കൊയ്നിൽ നിക്ഷേപിച്ചാൽ കൂടുതൽ പണം കിട്ടും എന്ന ഓഫറും കമ്പനി നൽകി. മോഹന വാഗ്ദാനത്തിൽ വീണ യുവതി ബിറ്റ് കൊയ്‌നിൽ പണം നിക്ഷേപിച്ചു. തന്‍റെ വെർച്ച്വൽ അക്കൗണ്ടിൽ പണം എത്തുന്നത് കണ്ട യുവതി ആവേശത്തോടെ കൂടുതൽ പണം നിക്ഷേപിച്ചു. ഒടുവിൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. യുവതിയുടെ പരാതിയെ തുടർന്ന് സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാർട്ട് ടൈം ജോലി, ഷെയർ ട്രേഡിംഗ്, ബിസിനസ്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓൺ ലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നവരിൽ അധികവും വിദ്യാ സമ്പന്നരായ പ്രബുദ്ധ മലയാളികൾ തന്നെ എന്നതാണ് ഏറെ അതിശയകരം. ഡോക്ടർമാർ, എഞ്ചിനീയര്‍മാര്‍, ഐ. ടി. പ്രൊഫഷണലുകൾ, കച്ചവടക്കാർ തുടങ്ങി വിദ്യാർത്ഥികളും വരെ ഉൾപ്പെടുന്നു.

യുട്യൂബ് ചാനലുകൾ ലൈക്ക് ചെയ്യുകയും സബ്‌സ്‌ക്രൈബ് ചെയ്യുകയും വഴി വരുമാനം ഉണ്ടാക്കാം എന്ന് പറയുകയും ഒരു ലിങ്ക് അയച്ചു കൊടുക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ഇതുവഴി വിവിധ ടാസ്കുകളിലൂടെ പണം ലഭിക്കും എന്ന് ബോദ്ധ്യപ്പെടുത്തി പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. ഇത്തരം തട്ടിപ്പുകൾക്ക് എതിരേ ജാഗ്രത പുലർത്തുക എന്നും കേരളാ പോലീസ് മുന്നറിയിപ്പു നല്‍കി. Twitter &  FB Page

- pma

വായിക്കുക: , , , , ,

Comments Off on സോഷ്യൽ മീഡിയ പരസ്യത്തിലൂടെ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ

പ്രവാസി തൊഴിലാളികളുമായി പ്രസിഡണ്ട് സംവദിക്കുന്ന വീഡിയോ വൈറല്‍

July 17th, 2023

uae-president-sheikh-muhammed-bin-zayed-al-nahyan-mbz-ePathram
അബുദാബി : പ്രവാസി തൊഴിലാളികളുമായി സംവദിക്കുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്‍റെ വീഡിയോ  വൈറല്‍.

വാഹനത്തിലേക്ക് കയറുന്ന പ്രസിഡണ്ടിനെ അടുത്തു വെച്ച് കണ്ടപ്പോള്‍ അമ്പരന്നു നില്‍ക്കുന്ന രണ്ട് തൊഴിലാളികളെ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പ്രവാസികളായ അവരെ അടുത്തേക്കു വിളിച്ചു.

തുടര്‍ന്ന് അദ്ദേഹം അവരോട് കുശലാന്വേഷണം നടത്തുകയും ഒരുമിച്ചുള്ള ഫോട്ടോ എടുക്കുകയും ചെയ്തു. പ്രസിഡണ്ട് രണ്ട് പേരുമായി സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പെട്ടെന്നു തന്നെ വൈറല്‍ ആവുകയായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി തൊഴിലാളികളുമായി പ്രസിഡണ്ട് സംവദിക്കുന്ന വീഡിയോ വൈറല്‍

കെ. എസ്. സി. ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

July 2nd, 2023

ak-beeran-kutty-roy-varghese-ksc-committee-2023-ePathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ മാനേജിംഗ് കമ്മിറ്റി ഭാരവാഹികള്‍ അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍ എത്തി സ്ഥാനപതി സഞ്ജയ് സുധീറുമായി കൂടിക്കാഴ്ച നടത്തി. കെ. എസ്. സി. യുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ കുറിച്ചും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.

പ്രവാസികള്‍ അനുഭവിക്കുന്ന വിമാന യാത്രാ ക്ലേശ ങ്ങള്‍ അടക്കം നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ച യില്‍ ഭാരവാഹികള്‍ സ്ഥാനപതി യുടെ ശ്രദ്ധയില്‍ പ്പെടുത്തി. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എ. അമര്‍ നാഥ്, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി കെ. സത്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായി

- pma

വായിക്കുക: , , , , ,

Comments Off on കെ. എസ്. സി. ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

ഇതിഹാസത്തിനൊപ്പം : സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം

June 26th, 2023

musician-a-r-rehman-fahad-fazil-nazriya-viral-post-ePathram

സംഗീത ഇതിഹാസം എ. ആര്‍. റഹ്‍മാന്‍റെ കൂടെയുള്ള ചിത്രം നസ്രിയ നസിം ട്വിറ്റര്‍ പേജില്‍ പങ്കു വെച്ചത് വൈറലായി. ഇതിഹാസത്തിനൊപ്പം (With The Legend himself arrahman Sir) എന്ന തലക്കെട്ടില്‍ നസ്രിയ പങ്കു വെച്ച ഫോട്ടോയില്‍ ഫഹദ് ഫാസിലും കൂടെയുണ്ട്. ഏതാനും മണിക്കൂറിനുള്ളില്‍ ഈ ചിത്രം ട്വിറ്ററില്‍ വൈറല്‍ ആവുകയും ചെയ്തു. ഒട്ടനവധി ലെെക്കും റീ-ട്വീറ്റുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച് ഫാസില്‍ നിര്‍മ്മിച്ച മലയൻ കുഞ്ഞ് എന്ന സിനിമക്കു സംഗീതം നല്‍കിയത് എ. ആർ. റഹ്മാന്‍ ആയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ഇതിഹാസത്തിനൊപ്പം : സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം

റെഡ്‌ എക്സ് മീഡിയ നാലാമത്തെ ബ്രാഞ്ച് മുസ്സഫയിൽ പ്രവർത്തനം ആരംഭിച്ചു

June 21st, 2023

redex-media-fourth-branch-in-mussafah-ePathram
അബുദാബി : റെഡ്‌ എക്സ് മീഡിയയുടെ നാലാമത്തെ ബ്രാഞ്ച് അബുദാബി മുസ്സഫയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി, റെഡ് എക്സ് മീഡിയ സ്ഥാപകനും എം. ഡി. യുമായ ഹനീഫ് കുമരനെല്ലൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സജ്ജീകരണങ്ങളോടെ തയ്യാറാക്കിയ റെഡ്‌ എക്സ് സ്റ്റുഡിയോ ഫ്ലോർ, വെയർ ഹൌസ് എന്നിവയാണ് മുസ്സഫ (39) യിൽ പ്രവർത്തനം ആരംഭിച്ചത്.

സായിദ് തീയ്യേറ്റർ ഫോർ ടാലെന്‍റ് ഡയറക്ടർ ഫദിൽ സലേഹ് അൽ തമീമി മുഖ്യ അതിഥി ആയിരുന്നു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രസിഡണ്ട് പി. ബാവാ ഹാജി, മലയാളീ സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, കേരള സോഷ്യൽ സെന്‍റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, എ. എഫ്. ഇന്‍റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ യു. അബ്ദുള്ള ഫാറൂഖി, ഇൻകാസ് അബുദാബി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി സലിം ചിറക്കൽ, ലുലു പി. ആർ. ഒ. അഷ്‌റഫ്, അബ്‌ദുറഹ്‌മാൻ അബ്ദുല്ലഹാജി, ഡി. നടരാജൻ, വി. പി. കൃഷ്ണ കുമാര്‍, സൂരജ് പ്രഭാകർ, നയിമ അഹമ്മദ് തുടങ്ങീ സാമൂഹിക സാംസ്കാരിക വ്യാപാര വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

റെഡ് എക്സ് മീഡിയ ഇവന്‍റ്സ്‌ ഓപ്പറേഷൻ മാനേജർ സുബിൻ സോജൻ, പ്രൊഡക്ഷൻ മാനേജർ ഷഫീക്, മീഡിയ മാനേജർ സമീർ കല്ലറ, ജനറൽ മാനേജർ അജുസെൽ, ഹർഷിദ്, അഷ്‌ഫാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒരു പതിറ്റാണ്ടിനു മുകളിൽ മീഡിയാ പ്രൊഡക്ഷൻ രംഗത്ത് യു. എ. ഇ. യിൽ സജീവമായ റെഡ് എക്സ് മീഡിയ, എൽ. ഇ. ഡി. വാൾ, സ്റ്റേജ്, ലൈറ്റിംഗ് , സൗണ്ട് തുടങ്ങി ഇവന്‍റ് മാനേജ് മെന്‍റ് രംഗത്തെ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.  RedX FB 

- pma

വായിക്കുക: , , , , , ,

Comments Off on റെഡ്‌ എക്സ് മീഡിയ നാലാമത്തെ ബ്രാഞ്ച് മുസ്സഫയിൽ പ്രവർത്തനം ആരംഭിച്ചു

Page 31 of 72« First...1020...2930313233...405060...Last »

« Previous Page« Previous « പ്ലസ് വണ്‍ പ്രവേശനം : ആദ്യ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
Next »Next Page » മഹിതം മലപ്പുറം കൊടിയിറങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha