
അബുദാബി : എല്ലാ തരത്തിലുമുള്ള വിസയുള്ള എല്ലാ ഇന്ത്യക്കാർക്കും യു. എ. ഇ. യിലേക്കുള്ള യാത്രാ അനു മതി ലഭിച്ചിട്ടുണ്ട് എന്ന് യു. എ. ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അറിയിച്ചു.
ഐഡന്റിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് ഫെഡറൽ അഥോറിറ്റി യുടെ (ഐ. സി. എ.) പ്രത്യേക അനുമതി നേടിയ യു. എ. ഇ. യുടെ റസിഡന്‍സ് വിസയുള്ള വർക്ക് മാത്ര മായിരുന്നു ഇതുവരെ യാത്രാ അനുമതി നല്‍കി യിരുന്നത്.
വിസിറ്റ് വിസ ലഭിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്നും വിമാനം കയറുവാന്‍ കഴിയാത്ത സാഹ ചര്യത്തില്‍ തുടര്‍ച്ച യായി വന്നു കൊണ്ടിരിക്കുന്ന പരാതികള്‍ കാരണം യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ ഇടപെടലിലൂടെ യാണ് ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കി യിരിക്കുന്നത് എന്നറിയുന്നു.